ഉണ്ടകണ്ണി 12 [കിരൺ കുമാർ] 1254

അവളുടെ ശബ്ദം കടുത്തു .

 

“ഞാൻ…ഞാൻ …. ഞാൻ വരാം”

 

“Ok താഴെ ഒരു കറുത്ത ബൊലേറോ കാണും കൂൾ ആയി വന്നു അതിലേക്ക് കയറുക”

 

“Ok ok ഞാൻ വരാം”

 

അവൻ വേഗം എണീറ്റ് ഡ്രസ് ഒക്കെ ഇട്ട് അന്നയോട് പോലും ഒന്നും പറയാതെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ കയറി

 

താഴെ പാർക്കിങ്ങിൽ അവൻ കണ്ടു കറുത്ത ബൊലേറോ , അവൻ അതിനടുത്തേക്ക് നടന്നു .  അവൻ അടുത്തെത്തിയപ്പോൾ തന്നെ അതിന്റെ പുറകിലെ ഡോർ തുറന്നു

അവൻ ഉള്ളിലേക്ക് കയറി . അവനെയും വഹിച്ചുകൊണ്ട് ആ കാർ പാഞ്ഞു

 

കായലിന്റെ തീരത്തുള്ള ഒരു പഴയ ഫാക്ടറിയുടെ ഉള്ളിലേക്കാണ് ആ കാർ വന്നു നിന്നത് ,

പുറത്തേക് ഇറങ്ങിയ ഹരി ചുറ്റിനും നോക്കി ദൂരെ ആരോ ഒരു ചെയറിൽ ഇരിക്കുന്നുണ്ട്

കാർ ഓടിച്ചിരുന്നവൻ അങ്ങോട്ടെക്ക് ചെല്ലാൻ തമിഴിൽ അവനോട് പറഞ്ഞു

ഹരി പതിയെ അങ്ങോട്ട് നടന്നു

അടുത്തേക്ക് എത്തിയപ്പോൾ തന്നെ അവളുടെ മുഖം അവനു മനസിലായി ഐശ്വര്യ ആയിരുന്നു അത്

 

” ഹരി വരൂ… ഇരിക്കൂ”

അവൾ അവനെ അവിടെയുള്ള ചെയറിലേക്ക് ഇരിക്കാൻ ക്ഷണിച്ചു

 

” പ്ലീസ് എന്നെ വെറുതെ വിടൂ … എനിക്ക് അവളെ കൊല്ലാൻ ആവില്ല പ്ലീസ് ഞാൻ കല്യാണം കഴിക്കാൻ നോക്കുന്ന പെണ്ണാണ് അവൾ പ്ലീസ് ”

 

“ഹ ഹ ഹ ഹ ഹ ഹ…. നീ….. അവളെ കെട്ടാൻ……. ഹ ഹ ഹ ഹ ”

അവൾ പൊട്ടി ചിരിച്ചു

 

” നിർത്തു ഈ ചിരി ” ഹരി ക്ഷുഭിതനായി

 

” നിന്നോട് ഞാൻ പറഞ്ഞ കാര്യം എന്തായി ”

 

” അത് തന്നല്ലേ ഞാൻ പറഞ്ഞത് അവളെ കൊല്ലാൻ എനിക്ക് പറ്റില്ല”

 

” ഡിയർ ഹരി… നിനക്ക് നിന്റെ ജീവനിൽ ഒരു വിലയും ഇല്ലേ??”

 

“പ്ലീസ് ”  അവൻ കെഞ്ചി

115 Comments

Add a Comment
  1. അക്ഷരയുടെ വേഷം ചെയ്യാൻ പറ്റിയ മലയാളം നടി ആരാണ്?

    1. പ്രയാഗ മാർട്ടിൻ

  2. Bro any updates

Leave a Reply

Your email address will not be published. Required fields are marked *