ഉണ്ടകണ്ണി 12 [കിരൺ കുമാർ] 1254

 

“എന്തൊക്കെയാ അമ്മേ പറയുന്നേ… ഞാൻ… ഞാൻ അമ്മയുടെ മോൻ അല്ലെന്ന് … അങ്ങനെ ഒന്നും പറയല്ലേ അമ്മേ എനിക്ക് സഹിക്കാൻ പറ്റില്ല”

 

കിരൺ കരഞ്ഞു തുടങ്ങി

 

“ഹ കരയാതെ ടാ.. നിന്നോട് ഒരു ദിവസം ഇത്  പറയേണ്ടി വരുമെന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ നീ എങ്ങനെയൊക്കെ പ്രതികരിക്കും ന്ന് ഞാൻ ആലോചിച്ചു വച്ചിരുന്നു, ദെ നീ ഇങ്ങോട്ട് നോക്കിയേ… ”  അമ്മ അവന്റെ മുഖം പിടിച്ചു അമ്മയുടേ നേരെ പിടിച്ചു

 

“നീ എന്റെ വയറ്റിൽ ജനിച്ചില്ല നിനക്ക് ഞാൻ മുലപ്പാൽ തന്നിട്ടില്ല എന്നെ ഉള്ളൂ നീ എന്റെ മോൻ തന്നെ ആണ് അത് ഞാൻ ചാവുന്ന വരെ അങ്ങനെ തന്നെ ആയിരിക്കും. പിന്നെ ഞാൻ ബയോളജിക്കലി പറഞ്ഞതാ ” അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു

 

കിരൺ കണ്ണോകെ കൈത്തലം കൊണ്ട് തുടച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഇരുന്നു

 

“അമ്മേ…”

 

“എന്താടാ”

 

“ആരാ എന്റെ ഒറിജിനൽ അമ്മ… എന്താ എന്റെ അച്ചന് സംഭവിച്ചത്… ഈ അമ്മ …. അമ്മ ആരാണ്??”

 

“ഹ ഹ , ഇത് നീ ചോദിക്കുന്ന ദിവസം നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര കൊല്ലം ആയി ന്ന് അറിയാമോ ”

 

“പറയമ്മെ”

 

“ആ പറയാം .. ഞാൻ മുന്നേ നിന്നോട് പറഞ്ഞില്ലേ നിന്റെ അമ്മാവന്റെ കാര്യം.. രാജശേഖരൻ ? ”

 

 

“അതേ… അപ്പോ അയാളുടെ പെങ്ങൾ ആണോ അമ്മ അപ്പോ ഞാൻ എങ്ങനെ… അയാൾ എങ്ങനെ എന്റെ മാമൻ ആവും?? ”

 

“ടാ ഞാൻ പറയുന്ന കേൾക്ക് നീ ആദ്യം ”

 

“ആ അമ്മ പറഞ്ഞോ”

അവൻ വായടക്കി നിറഞ്ഞ കണ്ണുകളുമായി ഇരുന്നു , അമ്മ അവന്റെ കണ്ണ് തുടച്ചു കൊണ്ട് തുടർന്നു

 

“നിന്റെ അമ്മയെ എന്നുവെച്ചാൽ എന്റെ ചേച്ചി അനുരാധ.. ഈ അനാമിക യുടെ ചേച്ചി… അതാണ് നിന്റെ അമ്മ , ഒരുപാട് വർഷങ്ങൾക്കു മുൻപ് പൊടി കുഞ്ഞായ നിന്നെ എന്നെ ഏൽപ്പിച്ചു പറഞ്ഞ ഒരു വാക്ക് ഉണ്ട് ഒരു കാരണവശാലും നിന്നെ കൈ വിടരുത് നിന്നെ പഠിപ്പിക്കണം വലിയ ആൾ ആക്കണം അവന്റെ അമ്മക്ക് വന്ന ദുരന്തം നിനക്ക് വരരുത് എന്നൊക്കെ”

115 Comments

Add a Comment
  1. അക്ഷരയുടെ വേഷം ചെയ്യാൻ പറ്റിയ മലയാളം നടി ആരാണ്?

    1. പ്രയാഗ മാർട്ടിൻ

  2. Bro any updates

Leave a Reply

Your email address will not be published. Required fields are marked *