ഉണ്ടകണ്ണി 12 [കിരൺ കുമാർ] 1254

 

“അപ്പോ അമ്മക്ക് വേറെ ബന്ധുക്കൾ ഇല്ലേ??”

 

അവന്റെ ചോദ്യം അമ്മയെ മുഷിപ്പിച്ചു ന്ന് മുഖഭാവത്തിൽ നിന്ന് അവനു മനസിലായി

 

“ഹും… ബന്ധുക്കൾ നാറികൾ , ഇത്രയൊക്കെ നടന്നിട്ടും ഞങ്ങൾ 2 പെണ്ണുങ്ങൾ പെരുവഴിയിൽ ആയപ്പോൾ പോലും ഞങ്ങളെ ഒന്ന് തിരക്കുക പോലും ചെയ്യാത്ത ബന്ധുക്കളെ ഞങൾക്ക് എന്തിന് വേണം ?? വേണ്ട ആരും വേണ്ട.”

 

അവൻ പിന്നെ ഒന്നും ചോദിച്ചില്ല .

 

കുറച്ചു നേരത്തെ മൗനത്തിന് ശേഷം അമ്മ എണീറ്റ് അവന്റെ അടുത്തേക്ക് ചെന്നു

 

“ടാ … പറഞ്ഞ കേട്ടല്ലോ കഴിഞ്ഞത് ഒക്കെ കഴിഞ്ഞു ഇനി നിന്റെ ജീവിതമാണ് എനിക്ക് വലുത് . ഒരു  വഴക്കിനും വയ്യാവേലിക്കും നീ പോവരുത് പോയാൽ പിന്നെ നീ എന്നെ ജീവനോട് കാണില്ല പറഞ്ഞേക്കാം ”

 

ഉറച്ച ശബ്ദത്തിൽ ആയിരുന്നു  അമ്മ പറഞ്ഞത്

 

” ഇല്ലമ്മെ ഞാൻ ഒന്നിനും പോവില്ല.”

 

“ആ നല്ല മോൻ.. പിന്നെ നീ ഞായറാഴ്ച അവളുമായി എവിടാ പോകുന്നേ ? ”

 

പുഞ്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു

 

” ങേ… ആർ… ഞാൻ…. എവിടെ പോണ്”

 

അവൻ ഞെട്ടലോടെ തപ്പി തടഞ്ഞു

 

“വേണ്ട… വേണ്ട… ഉരുളണ്ട..ദേ പോവുന്നെ ഒക്കെ കൊള്ളാം നിന്റെ അച്ചനെ പോലെ പണി ഒപ്പിച്ചു വച്ചേക്കരുത് കേട്ടോ ”

 

“അയ്യേ..ഈ അമ്മ . അവളെ ഒന്ന് കാണട്ടെ എല്ലാം വിളിച്ചു ഇങ്ങോട്ട് പറഞ്ഞു കൊടുക്കുവാ അവൾ മരങ്ങോടി ”

 

“ദേ.. ദേ… വേണ്ട എന്റെ മോളെ വല്ലോം ചെയ്ത പിന്നെ നീ അടി വാങ്ങും ”

 

“ഒ പിന്നെ ഒരു മോളും അമ്മയും ഓടിക്കോ രണ്ടും ” .

 

അവൻ ദേഷ്യത്തോടെ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി

 

“ടാ ടാ അവളെ വിളിച്ചു ചീത്ത പറയാൻ നിൽക്കണ്ട ഇനി. ആ പിന്നെ ഞാൻ തിരക്കി ന്ന് പറഞ്ഞേക്ക് “

115 Comments

Add a Comment
  1. അക്ഷരയുടെ വേഷം ചെയ്യാൻ പറ്റിയ മലയാളം നടി ആരാണ്?

    1. പ്രയാഗ മാർട്ടിൻ

  2. Bro any updates

Leave a Reply

Your email address will not be published. Required fields are marked *