ഉണ്ടകണ്ണി 15 [കിരൺ കുമാർ] 1095

 

 

“എന്തിന്?? വേറെ പണി ഇല്ലേ നിനക്ക്”

 

 

“വേണം ടാ അവൾക്ക് ഞാനുമായോ അക്ഷര ആയോ എന്തോ ബന്ധം ഉണ്ട്”

 

 

“എന്ത് ബന്ധം??”

 

 

“അതല്ലേ ടാ അറിയണം ന്ന് പറഞ്ഞേ?”

 

 

“അതിന് ഇപോ എന്ന ചെയ്യാൻ ആണ് നീ ഈ പറയുന്നേ??”

 

 

“ഇതേ പറ്റി ആരോട് ചോദിക്കും നമ്മൾ??”

 

 

“ആ… എനിക്ക് എങ്ങനെ അറിയാം… ഇക്കാര്യം അറിയാവുന്ന നിനക്കും അവൾക്കും പിന്നെ തട്ടി പോയ ആ നാറിക്കും ആ…. അവനോട് ഇനി എന്തായാലും ഒന്നും ചോദിക്കാൻ പറ്റില്ല .പിന്നെ നിനക്ക് എന്തെങ്കിലും അറിയാണേൽ അവളോട് തന്നെ നേരിട്ട് ചോദിക്കേണ്ടി വരും ”

 

 

കിരൺ ജെറി പറഞ്ഞത് കേട്ട് കുറച്ചു നേരം ആലോചനയിൽ ഇരുന്നു.

 

സമയം പോകും തോറും പതിയെ പതിയെ ഓരോരുത്തർ കോളേജിലേക്ക് വന്നു തുടങ്ങുയിരുന്നു.

 

 

“എടാ… …”

 

 

പെട്ടെന്ന് എന്തോ ബോധ്യമായ കിരൺ ഫോണ് നോക്കി ഇരുന്ന  ജെറിയെ തട്ടി വിളിച്ചു

 

 

“എന്താടാ??”

 

 

“എടാ ഞാൻ അവളോട് തന്നെ പോയി ചോദിക്കട്ടെ??”

 

 

“ങേ…. ”

 

 

“എടാ കൊപ്പേ എന്താ ഇതിന്റെയെല്ലാം പിന്നിൽ ന്ന് ഞൻ അവളോട് തന്നെ ചോദിക്കട്ടെ ന്ന്”

 

.

“അത്…. അത് പിന്നെ…. നീ ചോദിച്ചു നോക്ക്”

 

 

“നിനക്ക് എന്ന ഒരു പതർച്ച”

 

 

കിരൺ അവനെ സംശയത്തോടെ നോക്കി

 

 

“എടാ ഇല്ലേ…. ലവൾ വരുന്നുണ്ട്”

 

 

ജെറി കിരണ് നു പിന്നിലേക്ക് കൈ ചൂണ്ടി ..

 

തിരിഞ്ഞു നോക്കിയ അവൻ കണ്ടത് ഗേറ്റ് കടന്നു നടന്നു വരുന്ന ഐശ്വര്യ യെ ആണ് … ആദ്യം അവൻ ഒന്നു പതറി…

 

മുന്നിലേക്ക് നടന്നു വരുന്ന അവൾ അവരെ കണ്ടു. അടുത്ത എത്തിയപ്പോൾ തന്നെ അവൾ  അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു

129 Comments

Add a Comment
  1. പെട്ടെന്ന് ചിരിക്കുകയാണോ എന്തുപറ്റി ബ്രോ

  2. കിരൺ കുമാർ

    പോസ്റ്റ് ചെയ്തിട്ടുണ്ട് … 17 എന്നാണ് ഇട്ടേക്കുന്നെ 16 കൊടുത്തിട്ട് ഡ്യൂപ്ലിക്കേറ്റ് എന്നു പറഞ്ഞു സോറി

    1. Upcoming Story il vannittillaaaa bro…..

  3. Bro thirichu varavinnu vendi kathirikkunu..pls come back

  4. Backi ezhuthu chetta

Leave a Reply

Your email address will not be published. Required fields are marked *