“ഇവന് ഇന്നും എന്നോട് ദേഷ്യമാണോ”
അവൾ ആലോചിച്ചു.
അടുത്ത നിമിഷം അൻവറിന്റെ മെസ്സേജ് എത്തി
‘സോറി.ഫ്രണ്ട് റിക്വസ്റ്റ് അറിയാതെ വന്നതാ.എനിക്ക് സംസാരിക്കാൻ താല്പര്യമില്ല.’
ഊർമിളയുടെ മുഖം ചുളിഞ്ഞു.എങ്കിലും അവൾക്കു തെല്ലു ആശ്വാസം തോന്നി.അവന്റെ റിപ്ലൈ വന്നല്ലോ എന്നോർത്തൊരു സമാധാനം.അല്ലെങ്കിലും അതങ്ങനെ അല്ലെ.നമ്മുടെ മെസ്സേജ് കണ്ടിട്ടും റിപ്ലൈ താരതെ ഇരിക്കുന്നതിലും നല്ലത് അവരുടെ പ്രതികരണം അറിയുന്നതാണ്.
‘ടാ പ്ലീസ് .കഴിഞ്ഞത് കഴിഞ്ഞു ‘
‘ഒന്നും കഴിഞ്ഞിട്ടില്ല.ഞാൻ ഒന്നും മറക്കില്ല’
അൻവർ ഷുഭിതനായി
‘നീ എനിക്ക് സ്റ്റുഡന്റസ് മാത്രമല്ല അറിയില്ലേ ‘
‘ഒന്ന് നിർത്താമോ.പഞ്ചാര വർത്തമാനം എന്നോട് വേണ്ടാ ‘
‘പ്ലീസ് ഒന്ന് മനസിലാക്ക് ‘
ഊർമിള തന്റെ നിരപരാധിത്വം അവനെ ധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇരുന്നു.
‘എനിക്ക് എല്ലാരേയും മനസിലായി.ഇനി ഇങ്ങോട്ട് മെസ്സേജ് അയക്കരുത് ‘
അൻവർ നെറ്റ് ഓഫ് ചെയ്തു.എങ്കിലും അവളെ ബ്ലോക്ക് ചെയ്യാൻ അവനു തോന്നിയില്ല.
അൻവർ തീർത്തും അസ്വസ്ഥനായി.കത്തി തീർന്ന സിഗററ്റ് മാറ്റി അടുത്ത ഒരണം എടുത്തു വെച്ചു പുകച്ചു.അൽപനേരം പുറത്തേക്ക് നോക്കി നിന്നു.
ശ്രീജയുടെ കോൾ വന്നു.അത് കണ്ടതും അൻവറിന്റെ മുഖം ഒന്ന് വിടർന്നു.മനസിന്റെ ഭാരം ഒറ്റയടിക്ക് പോയപോലെ .സമയം പാഴാക്കാതെ അവൻ ഫോൺ എടുത്തു.
“ഹലോ ചേച്ചി ”
അവന്റെ സ്വരം ഇടറിയത് ശ്രീജക്ക് പെട്ടന്ന് മനസിലായി .
“മം എന്തുപറ്റിയട പറ”
“ഊർമിള ടീച്ചർ മെസ്സേജ് അയച്ചു ”
“അമ്പട ..അതിനാണോ ഈ മസിലു പിടിത്തം ”
“ചേച്ചി ഉദേശിച്ചത് ഒന്നും അല്ല ”
“നീ വളച്ചു കെട്ടാതെ കാര്യം പറ ചെറുക്കാ ”
“ഫ്ബിലാ മെസ്സേജ് അയച്ചേ.എങ്ങനെ എന്റെ ഫ്രണ്ടായാന്ന് ഒരു പിടിയും ഇല്ല ”
“മം ശെരി ”
“അന്നത്തെ സംഭവത്തിന് കുറേ സോറി ഒക്കെ പറഞ്ഞു.എനിക്ക് ദേഷ്യം വന്നു .ഇനി ഇങ്ങോട്ട് മെസ്സേജ് ചെയ്യണ്ടാന്ന് ഞാൻ പറഞ്ഞു .”
“എന്നിട്ട് ..?”
“എന്നിട്ടെന്താ.ഞാൻ നെറ്റ് ഓഫ് ചെയ്തു “
Bro backi illea bro
ബ്രോ ഉർമിള ടീച്ചർ എങ്കിലും അടുത്ത episde കാണുമോ 2 varashm മുമ്പ് the way അണ് എന്ന് paranju എപോഴും വനില്ലാലോ
മച്ചാനെ ബാക്കി ഉടനെ ഉണ്ടാകുമോ ???നിർത്തിയതാണെങ്കിൽ അറിയിക്കുക.നല്ലൊരു കഥ പാതിവഴിക്ക് കൊണ്ടുപോയ നിർത്താൻ നല്ല രസം ആണല്ലോലെ??❤️
ഒരിക്കലും ഇല്ല ബ്രോ… ഊർമിള ടീച്ചർ ഓൺ ദി വേ ?
Please upload next part bro