സമയം പോകും തോറും അയാളിൽ ഉറക്ക ചവട് കൂടി.പതിയെ അയാൾ കണ്ണടച്ചു.
ഓരോ സ്റ്റേഷൻ കഴിയുന്നതും ട്രെയിൻ നിർത്തുന്നതും ഒന്നും അയാൾ അറിഞ്ഞിരുന്നില്ല.അല്ല ഇപ്പൊ നോക്കിയിട്ട് എന്താ കാര്യം ബാംഗ്ലൂർ സ്റ്റേഷനിൽ എത്താൻ ഇനിയും ദൂരം ധാരാളം.
ഇനി ഇടക്ക് കണ്ണ് തുറന്നാലോ.ആകെ ഉള്ളത് പല തരത്തിലുള്ള ആളുകൾ.അതും ഓരോ സ്ഥലങ്ങളിലും വെവ്വേറെ സംസ്ക്കാരം, ഭാഷ, ജീവിത രീതി.മലയാളികൾ തന്നെ പലതരക്കാരുണ്ട്.
ഇടയ്ക്കിടെ റേഞ്ച് പോകുന്നതുകൊണ്ട് അൻവർ ഫോൺ പോക്കറ്റിൽ നിന്നും എടുത്തില്ല.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മാത്രമാണ് അതിന് അൽപ്പം റസ്റ്റ് കിട്ടുന്നത്.ട്രെയിനിന്റെ കുലുക്കം ഒഴിച്ചാൽ ഉറക്കം ശുഭം.
ഇടക്ക് എപ്പോഴോ ഒന്ന് ഉണർന്നു.അടുത്തുള്ള സ്റ്റേഷനിൽ നിന്നു ഭക്ഷണം വാങ്ങി ട്രെയിൻ അൽപനേരം അവിടെ കിടന്നു.റേഞ്ച് ഉള്ള സ്ഥലം ആയതിനാൽ ഫോൺ എടുത്ത് വാട്സ്ആപ്പ് ഒക്കെ ഒന്ന് നോക്കി കാര്യമായ മെസ്സേജ് ഒന്നും ഇല്ല.ട്രെയിൻ എടുത്തതും ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ തിരുകി ഭക്ഷണവും കഴിച്ചു പാട്ടും കേട്ട് ഇരുന്നു.
ഇടക്ക് ഒരു ഹിന്ദിക്കാരൻ ചെങ്ങാതി ഒപ്പം വന്നു ഇരുന്നു.ദൂരെ യാത്രകളിൽ ആരേലും കമ്പനി ഉണ്ടേൽ അതിലും വലിയ സന്തോഷം വേറെ ഇല്ല.ഹിന്ദിക്കാരൻ എങ്കിൽ ഹിന്ദിക്കാരൻ.അൻവർ പരിചയപ്പെട്ടു.കക്ഷിയും ബാംഗ്ലൂർ വരെ ഉണ്ട്.അവിടെ ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്നു.ഇരുവരും സംസാരം തുടർന്നു.
നേരം ഇരുട്ടി തുടങ്ങി.ഊർമിള ന്യൂസ് ചാനലിന്റെ മുന്നിൽ തന്നെ.കുറേ നേരം കഴിഞ്ഞപ്പോ ശെരിക്കും ബോറായി.
“മം .നീ കണ്ടോടി ”
ഗോമതിയെ നോക്കി പറഞ്ഞു
ഗോമതിയുടെ മുഖം വിടർന്നു
“ഒരുപാട് വൈകരുത് നിർത്തി കോണം.കഴിക്കാൻ നേരം എന്നെ വിളിച്ചാൽ മതി ”
“ശരി ചേച്ചി ”
ഗോമതി ഉടനെ ചാനൽ മാറ്റി.
ഊർമിള മുറിയിലേക്ക് പോയി.ഒരു പുസ്തകം എടുത്തു കൈയിൽ വെച്ചു.കസേരയിൽ ഇരുന്നു വെറുതെ അത് തിരിച്ചു മറിച്ചു നോക്കി.
“ഷേയ് ”
പുസ്തകം അതേ പോലെ അടച്ചു.
“ഹം.വായിക്കാൻ ഒരു മൂഡില്ല ”
അവർ സ്വയം പിറുപിറുത്തു
ഫോൺ എടുത്ത് അതിൽ ചുമ്മാ ഞോണ്ടിയിരുന്നു .
“മോളെ ഒന്ന് വിളിച്ചാലോ …?
ഓ വേണ്ടാ അവൾക്കു ഒടുക്കത്തെ തിരക്കാ.ചേട്ടനെ വിളിച്ചാലോ ..?
Bro backi illea bro
ബ്രോ ഉർമിള ടീച്ചർ എങ്കിലും അടുത്ത episde കാണുമോ 2 varashm മുമ്പ് the way അണ് എന്ന് paranju എപോഴും വനില്ലാലോ
മച്ചാനെ ബാക്കി ഉടനെ ഉണ്ടാകുമോ ???നിർത്തിയതാണെങ്കിൽ അറിയിക്കുക.നല്ലൊരു കഥ പാതിവഴിക്ക് കൊണ്ടുപോയ നിർത്താൻ നല്ല രസം ആണല്ലോലെ??❤️
ഒരിക്കലും ഇല്ല ബ്രോ… ഊർമിള ടീച്ചർ ഓൺ ദി വേ ?
Please upload next part bro