ഗോഗുൽ : എന്ത്?
സിസ്റ്റർ : ഞാൻ നിന്നെക്കണ്ടു ഒരു സന്ദോഷ വാർത്ത പറയാൻ വന്നതായിരുന്നു.
ഗോഗുൽ : എന്താ, എന്താ സിസ്റ്റർ. എന്നിട്ടെന്താ മുഖം വല്ലാതെ ഇരിക്കുന്നത്.
സിസ്റ്റർ അല്പം ദേഷ്യത്തോടെ.
സിസ്റ്റർ : ദേ.. എന്നെകൊണ്ട് പറേപ്പിക്കരുത് എനിക്ക് നിന്നോട് ചിലതു പറയാനുണ്ട്. മ്മ്, അതവിടെ നിക്കട്ടെ ഇപ്പോ അതിനല്ല പ്രസക്തി.
ഗോഗുൽ ഒന്നും മനസിലാക്കാതെ സിസ്റ്ററിന്റെ മുഖത്തേക്ക് നോക്കി. അഥവാ സിസ്റ്റർ ഇനി കളി കണ്ടുകാണുമോ എന്നുള്ള ചെറിയ ഭയം അവന്റെ ഉള്ളിൽ ഇല്ലാതില്ല.
സിസ്റ്റർ : ടാ നിന്റെ അച്ഛനും അമ്മയും മരിച്ചിട്ടില്ല, അവർ അല്പം സീരിയസ് ആണെങ്കിലും ബാംഗ്ലൂർതന്നെയുള്ള ഒരു ഹോസ്പിറ്റലിൽ ഉണ്ട്. രാജീവ് സർ നമ്മളെ കൂട്ടാൻ വരും. നീ വേഗം റെഡിയാക്.
ഗോകുലിന് സിസ്റ്ററിന്റെ വാക്കുകൾ വിശ്വസിക്കാൻ സാധിച്ചില്ല. തനിക്കു നഷ്ടമായെന്നു കരുതിയതെല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു. അവൻ സന്ദോഷംകൊണ്ട് തുള്ളിചാടി.
ഗോഗുൽ : സിസ്റ്റർ എനിക്ക് റെഡിയാക്കാനൊന്നും ഇല്ല, വാ എനിക്ക് ഇപ്പൊതന്നെ പോണം. അവരെ കാണണം.
ഗോഗുൽ സിസ്റ്ററിന്റെ കൈപിടിച്ച് വലിച്ചു പുറത്തേക്കു നടന്നു., അവൻ പോകാൻ വാശിപിടിച്ചു കരയാൻ തുടങ്ങി.
സിസ്റ്റർ : നീ ഒന്ന് അടങ്, അവര് അവിടെത്തന്നെ ഒണ്ട്. രാജീവ് സർ വരാതെ എങ്ങനെ പോകാനാ..
പക്ഷെ സിസ്റ്റർ എന്തിക്കെ പറഞ്ഞിട്ടും അവനെ പിടിച്ചു നിർത്താൻ സാധിച്ചില്ല. അപ്പോഴേക്കും അവരുടെ ഗേറ്റ് കടന്നു രാജീവ് സാറിന്റെ പോലിസ് ജീപ്പ് എത്തിയിരുന്നു. അവർ വേഗംതന്നെ അവന്റെ അച്ഛനും അമ്മയുമുള്ള ഹോസ്പിറ്റലിലേക്കു തിരിച്ചു. ഹോസ്പിറ്റലിൽ എത്തിയ ഗോഗുൽ എങ്ങോട്ടനില്ലാതെ അവരെ തപ്പി ഇറങ്ങി ഓടി. സിസ്റ്ററും രാജീവ് സാറും ചേർന്നു അവനെ ഒരുവിധത്തിൽ അനുനയിപ്പിച്ചു അവർ കിടക്കുന്ന റൂമിലേക്ക് കൊണ്ടുപോയി. കൃഷ്ണനും പ്രിയയ്ക്കും നന്നായി പൊള്ളൽ ഏറ്റിട്ടുള്ളതുകൊണ്ട് അവരുടെ അടുത്തേക്ക് ഇപ്പോൾ പോകാനോ സംസാരിക്കാനോഒന്നും കഴിയില്ലായിരുന്നു. എങ്കിലും അവൻ അവരെ മതിയാവോളം കണ്ടു സന്തോഷിച്ചു. സന്തോഷംകൊണ്ടു കൊണ്ടു കരഞ്ഞുകൊണ്ടുനിന്ന അവനെ പുറകിൽ നിന്നും ആരോ പിടിച്ചു തിരിച്ചു നിർത്തി.
ഒരു പ്രായമായ സ്ത്രീ. നരച്ച മുടി, കഴുത്തിനു താഴേക്കു വെളുത്ത നിറമാണെങ്കിലും അല്പം ഇരുണ്ട മുഖം. അതികം തടിയില്ലാത്ത ഒതുങ്ങിയ ശരീരം. അവനെക്കാൾ ഒരല്പം ഉയരം കൂടുതൽ ഉണ്ട്. പക്ഷെ മുഖം നല്ല പരിചയം ഉള്ളതുപോലെ ഗോകുലിന് തോന്നി. അവൻ സംശയത്തോടെ കണ്ണീർ ഒഴുകുന്ന കണ്ണ് തുടച്ചുകൊണ്ട് അവരെ നോക്കി.