ഉർവശി ശാപം ഉപകാരം [Danilo] 301

‘എന്താ മോനെ കരയുന്നെ, ആരാ നീ . ഇവിടെ ഇങ്ങനെ നിക്കാൻ പാടില്ലട്ടോ’..

അവർ വളരെ സൗമ്യമായി അല്പം കട്ടിയുള്ള ശബ്ദത്തിൽ പറഞ്ഞു. എന്നാൽ അതിനു മറുപടി നൽകിയത് സിസ്റ്റർ ആയിരുന്നു.

സിസ്റ്റർ : ഇതാണ് അമ്മേ ഗോഗുൽ

അവർഅത് കേട്ടതും അവനെ വരിപുണർന്നു ഏങ്ങാൻ തുടങ്ങി.ഗോഗുൽ അല്പം സംശയത്തോടെ അവരോടു ചേർന്നു നിന്നു.
സിസ്റ്റർ : ടാ, ഇത് നിന്റെ മുത്തശ്ശിയാണ്
ഗോഗുൽ ആകെ ഞെട്ടി. തന്റെ അറിവിൽ ഇങ്ങനൊരാളെകുറിച്ച് അവനു യാതൊരു അറിവും ഇല്ലായിരുന്നു. പക്ഷെ അതുകൊണ്ടാകും അവനു നല്ല പരിചയമുള്ളതുപോലെ തോന്നിയത്. ആ ചുളിക്കു വീണ മുഖത്ത് അവന്റെ അമ്മേടെ മുഖചായ അവനു തോന്നിയിരുന്നു. അവനതു വലിയ സന്തോഷമായി. അവരവനെ അവിടുന്ന് അടുത്ത മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ ചെന്നപ്പോ തന്റെ അമ്മയുടെ മുഖചായ ഉള്ള മറ്റൊരു സ്ത്രീ.

ഓമന ( മുത്തശ്ശി ): ഡി ഇതാ നമ്മുടെ പ്രിയേടെ കൊച്ചു

അവർ അവനെ വന്നു ചേർത്തു പിടിച്ചു.
” ടാ കുട്ടാ, നിനക്ക് എന്നെ മനസ്സിലായോ?”

മുത്തശ്ശി : “ഇത് നിന്റെ അമ്മേടെ മൂത്ത ചേച്ചി, നിന്റെ വെല്യമ്മ”

പ്രമീള 5.5 അടി ഉയരം. 41 വയസ്, അത്യാവശ്യം തടി. ഇരുനിറം.

പ്രമീള : പ്രിയെടാ നിറവും കണ്ണുവാണ് ഇവന് കിട്ടിയേക്കുന്നെ, മുഖം കൃഷ്ണന്റെയാ അല്ലെ,
അവർ അടുത്തുനിന്നു ഒരു കൊമ്പൻ മീശക്കാരനോട് പറഞ്ഞു.

അയാളുടെ പേര് പ്രസന്നൻ, 44 വയസ്. 6 അടി നീളം, അല്പം കഷണ്ടി, കട്ടി മീശ.

പ്രമീള : ടാ കുട്ടാ, ഇത് നിന്റെ വല്യച്ഛനാ, നിന്റെ അമ്മേടെയും എന്റെയും ചേട്ടൻ ”

പ്രസന്നൻ : മോൻ എത്രയിലാ പഠിക്കുന്നെ?

The Author

Danilo

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *