അയാൾ അവനെ പൂ പോലെ എടുത്തു പൊക്കിയിട്ടു ചോദിച്ചു.
കുറെ നേരം അവരെല്ലാം ചേർന്നു അവനോടു പല വിശേഷങ്ങൾ ചോദിക്കുകയും അവനെ ലാളിക്കുകയും ചെയ്തു.
ഗോഗുൽ ഇവരെയൊക്കെ കണ്ടു കിളി പോയി അങ്ങനെ നിൽക്കുകയാണ്. എന്തായാലും ഗോകുലിന് ആകെ മൊത്തം സന്തോഷമായി. ഒന്ന് അടുത്തു കാണാൻ കഴിഞ്ഞില്ലെങ്കിലും തന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ജീവനോടെ തിരിച്ചുവന്നു. കൂടാതെ ഇപ്പോ ഇതാ തനിക്കു ചുറ്റും നിറയെ ബന്ധുക്കൾ. മൊത്തത്തിൽ അവന്റെ ജീവിതം മാറി മറിയുകയായിരുന്നു. അപ്പോഴാണ് മുറിയിലേക്ക് സിസ്റ്ററും രാജീവ് സാറും കടന്നു വരുന്നത്. ഗോഗുലിനെ തിരികെ ഏല്പിച്ചതിനു എല്ലാവരും അവരോടു നന്ദി പറഞ്ഞു.
സിസ്റ്റർ : ടാ, നീ ഇന്ന് ഇവരുടെ കൂടെ നാട്ടിലേക്കു പോണം.
ഗോഗുലിനെ തന്റെ അച്ഛനെയും അമ്മയെയും വിട്ടു എങ്ങോട്ടും പോകാൻ മനസുണ്ടായിരുന്നില്ല. അത് മനസിലാക്കിയ സിസ്റ്റർ അവനോടു കാര്യങ്ങൾ വിശദമാക്കി.
സിസ്റ്റർ : നീ ഇവിടെ നിന്നാലും, അവരെ കാണുകയോ സംസാരിക്കുകയോ ചെയ്യണമെങ്കിൽ ഇനിയും രണ്ടു മാസങ്ങൾ കഴിയും. ഇൻഫെക്ഷൻ ബാധിക്കാതിരിക്കാൻ അവരെ പ്രേത്യേകം കവർ ചെയ്താണ് കിടത്തിയിരിക്കുന്നത്. നീ അതെല്ലാം കണ്ടതല്ലേ. പക്ഷെ ഇപ്പോൾ നീയും നിന്റെ മുത്തശ്ശിയും ആന്റിയും മാത്രമാണ് പോകുന്നത്. നിന്റെ അങ്കിൾ ഇവിടെ കാണും. അടുത്ത രണ്ടാഴ്ച കഴിഞ്ഞു നീ മുത്തശ്ശിയുടെ കൂടെ ഇങ്ങോട്ടു വന്നോ. അല്ലാതെ ഇനിയുള്ള രണ്ടുമാസവും നിനക്ക് ഇവിടെ ഇങ്ങനെ നിൽക്കാൻ പറ്റില്ല. ഹോസ്പിറ്റലിൽ അങ്ങനെ ചില പ്രേശ്നങ്ങൾ ഉണ്ട്.
ഗോകുലിന് വിഷമം ഉണ്ടെങ്കിലും അവനു കാര്യങ്ങൾ മനസിലായി. അങ്ങനെ അന്ന് വൈകുന്നേരം അവരുടെ നാട്ടുകാരനായ ഒരു വണ്ടിക്കാരന്റെ കാറിൽ അവർ നാട്ടിലേക്കു യാത്ര തിരിക്കാൻ തയ്യാറായി . പൊക്കാൻ നേരം ഗ്ലാടിസ് സിസ്റ്റർ ഗോഗുൽ ഇരിക്കുന്ന ഫ്രണ്ട് സീറ്റിന്റെ ജനാലകരികിലേക്കു വന്നു .