ന്നും ഗോകുലിനെ കാണിക്കാതെ സന്ദോഷകരമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയി.
ഒരിക്കൽ + 1ഇൽ പഠിക്കുമ്പോൾ അവൻ ഒരുത്തിയെ കറക്കാൻ ശ്രമിച്ചു. എന്നാൽ അവന്റെ കോലം കണ്ട അവൾ അവനോടു വളർന്നു വലുതായിട്ടു വരാൻ പറഞ്ഞു. അതോടെ വീണ്ടും ഗോഗുലിന്റെ സന്തോഷങ്ങൾ നഷ്ടമായി തുടങ്ങി. കൂടാതെ മറ്റു കുട്ടികളുടെ കളിയാകലുകളും. എന്നാൽ കൃഷ്ണന്റെയും പ്രിയയുടെയും വാത്സല്യവും സ്നേഹവും അവന്റെ സങ്കടങ്ങൾ അവനെ മറികടക്കാൻ സഹായിച്ചു.
അങ്ങനെ +2വിലെ അവസാന ദിവസമായിരുന്നു ആ ദുരന്ധം ഗോഗുൽ ഏറ്റു വാങ്ങുന്നത്. തന്റെ ഫ്ലാറ്റ് അടക്കം ആ മുഴുവൻ ബിൽഡിംങിനും തീ പിടിച്ചു. കൃഷ്ണനും പ്രിയയും അടക്കം അവനു എല്ലാം നഷ്ടമായി. സ്വന്തമെന്നു പറയാൻ ഈ ഭൂമിയിൽ ഇനി അവനാരുമില്ല. കൊറേ നാൾ പോലീസുകാരുടെ അഭയാർത്ഥി ക്യാമ്പിൽ ഒരു ജീവശവമായി അവൻ കഴിച്ചുകൂട്ടി. എല്ലാംകൊണ്ടും തളർന്നുപോയ അവൻ ഒരു ദിവസം ജീവിതം ഒടുക്കൻ തീരുമാനിച്ചു. അവൻ
അടുത്തുണ്ടായിരുന്ന ഒരു റെയിൽവേ ട്രാക്കിൽ ട്രെയിൻ വരാനായി കാത്തു പാളത്തിൽ കിടന്നു. ട്രെയിനിന്റെ ഞരക്കം പതിയെ അവൻ അറിഞ്ഞു തുടങ്ങി. തന്റെ എല്ലാം എല്ലാമായ അച്ഛനും അമ്മയും തന്നെ വിട്ടു പോയി. കൂടാതെ ഒരിക്കലും വളരാത്ത ഒരു ശരീരവും. ഗോഗുൽ കണ്ണുകൾ മുറുക്കി അടച്ചുപിടിച്ചു അടുത്തുകൊണ്ടിരിക്കുന്ന ട്രെയിനിനായി കാത്തു കിടന്നു.
പെട്ടന്നായിരുന്നു തന്നെ ആരോ കോരിയെടുത്തു അല്പം മാറ്റി നിർത്തി. ഗോഗുൽ പേടിച്ചു മുകളിലേക്ക് തല ഉയർത്തി നോക്കി. ഒരു കൊമ്പൻമീശക്കാരൻ റെയിൽവേ പോലീസുകാരൻ ദേഷ്യത്തോടെ അവനെ കന്നഡയിൽ എന്തൊക്കെയോ തെറി പറയുന്നു. അയാൾ അവനെ താഴെ നിർത്തി ബലമായി ഷോൾഡറിൽ പിടിച്ചു അയാളോട് ചേർത്തു നിർത്തി. അതി വേഗത്തിൽ ഒരു ട്രെയിൻ അവരെ കടന്നുപോയി. ട്രെയിൻ പോയതും ആ പോലീസുകാരൻ അവന്റെ ഷർട്ട്ൽ കുത്തിടിപ്പിച്ചുകൊണ്ട് ജീപ്പിലേക്കു നടന്നു.