എന്തൊക്കെയോ വീണ്ടും ദേഷ്യപ്പെട്ടുകൊണ്ട് കന്നഡയിൽ പറഞ്ഞു.
കൊച്ചുകുഞ്ഞാണെന്നു കരുതിയാകാം അവനെ അയാൾ കൈകാര്യമൊന്നും ചെയ്തില്ല.
അവർ നേരെ പോയത് അടുത്തുള്ള പോലീസ് സ്റ്റേഷനിലാണ്. അവിടെ അവനെ കൈമാറി എന്തൊക്കെയോ പറഞ്ഞു ആ കൊമ്പൻമീശക്കാരൻ ഉദ്യോഗസ്ഥൻ തിരിച്ചുപോയി.
കരഞ്ഞുകൊണ്ടിരിക്കുന്ന ഗോഗുലിന്റെ അടുത്തേക് അവിടുത്തെ S I വന്നു അവനെ കൂട്ടി അയാളുടെ കേബിനിലേക്കു പോയി. അവനെ കസേരയിൽ ഇരുത്തി അയാൾ അവനൊരു ജ്യൂസ് നീട്ടി.
ഗോഗുൽ കരയുന്നത് കണ്ടു അയാൾക്കു അവനോടു അല്പം സഹതാപം തോന്നിയിരുന്നു. കന്നഡയിൽ അയാൾ അവനോടു എന്തോ ചോദിച്ചു. എന്നാൽ അവനൊന്നും മനസിലായില്ല എന്നയാൾക്ക് മനസിലായി, കൂടാതെ ഒരു കന്നഡ കുട്ടിയുടെ ലുക്ക് അല്ല അവനു. അയാൾ അവനോടു ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചു.
പോലീസ് :- ഡോണ്ട് ക്രൈ കൂൾ ഡൌൺ , വാട്ട് ഹാപ്പണ്ട്? വെർ ഈസ് യുവർ ഹോം. ഗിവ് മി യുവർ പറന്റ്സ് ഫോൺ നമ്പർ.
അവനൊരു കൊച്ചുകുട്ടിയാണെന്ന് കരുതി അവനോടു കാര്യങ്ങൾ അയാൾ തിരക്കി. ഗോഗുൽ നടന്ന കാര്യങ്ങൾ അയാളോട് പറഞ്ഞു. അയാൾകും ആ ദുരന്തത്തെക്കുറിച്ചു അറിയാമായിരുന്നു.
അയാൾ അൽപനേരം വിരൽ മുഖത്തുവെച്ചു ചിന്ദിച്ചിരുന്നു. അവനെ നോക്കികൊണ്ട് അയാൾ ആർക്കോ ഫോൺ ചെയ്തു അങ്ങോട്ടു വരാൻ പറഞ്ഞു.
പോലീസ് :- മൈ സൺ, ഐ നോ യുവർ ഫീലിംഗ്സ്. ബട്ട് സുസൈഡ് ഈസ് നോട്ട് ആ സൊല്യൂഷൻ. യു വെയിറ്റ് ഹിയർ. ഐ വിൽ കം ബാക്ക്.
അത്രയും പറഞ്ഞു അയാൾ പുറത്തേക്കു നടന്നു. ഗോഗുൽ വീണ്ടും കരഞ്ഞുകൊണ്ട് മേശയിൽ മുഖംചേർത്തുകിടന്നു. അല്പം കഴിഞ്ഞു ഒരു മൃദുലമായി കൈകൾ അവന്റെ തോളിൽ പതിച്ചു. അവൻ തളർന്ന കണ്ണുകൾ തുറന്നുകൊണ്ട് തിരിഞ്ഞു മുകളിലേക്കു നോക്കി. ഒരു കന്യാസ്ത്രീ. ഒരു ചെറി പുഞ്ചിരിയോടെ അവനെ അവർ നോക്കി നിൽക്കുന്നു. നല്ല പ്രസാധിച്ച മുഖഭാവം, അവർ പതിയെ അവന്റെ തലയിൽ വാത്സല്യത്തോടെ താഴുകൻ തുടങ്ങി.