സിസ്റ്റർ ഗ്ലാടിസ് എന്നാണ് അവരുടെ പേര്. മലയാളി, തനി കോട്ടയംകാരി അച്ചായത്തി. ബാംഗ്ലൂരിലുള്ള ഒരു മഠത്തിലെ സീനിയർ സിസ്റ്ററാണ്. 47 വയസ്, വെളുത്ത നിറം. ബ്രൗൺ കളർ ലോഹ ആണ് വേഷം. പോലീസ്‌കാരൻ തന്റെ സീറ്റിൽ വന്നിരിന്നു അവരോടു കന്നഡയിൽ എന്തോ പറഞ്ഞു.
സിസ്റ്റർ -: എന്താ മോന്റെ പേര്?
ഗോകുലിനു എന്തോ അവരുടെ പെരുമാറ്റവും മലയാളവും എല്ലാം കേട്ടപ്പോൾ ഒരു ആശ്വാസം.
അവൻ അവരോടു പേര് പറഞ്ഞു. സിസ്റ്റർ പോലീസ്‌കാരനോട് എന്തൊക്കെയോ കന്നഡയിൽ സംസാരിക്കുന്നുണ്ട്. അവരുടെ സംഭാഷണത്തിൽനിന്നും തന്റെ രേഖകളെകുറിച്ചാണ് അവർ സംസാരിക്കുന്നതെന്നു ഗോകുലിനു മനസിലായി. അല്പംനേരത്തെ സംസാരത്തിനോടുവിൽ സിസ്റ്റർ എന്തൊക്കെയോ
ഒരു പേപ്പറിൽ എഴുതി പോലീസുകാരന് കൊടുത്തു.
സിസ്റ്റർ :- മോനെ, വാ നമുക്കു പോകാം. ഒന്നും പേടിക്കണ്ട. എല്ലാം ശരിയാകും.
ഗോഗുൽ ചത്ത മനസുമായി അവരുടെ കൂടെ മഠത്തിൽ എത്തി. അവനെ അവർ ഒരു മുറിയിൽ കൊണ്ടാക്കി.
സിസ്റ്റർ:- മോനൊന്നു കുളിച്ചു റെഡിയാക്. പേടിക്കാനൊന്നുമില്ല. എല്ലാവർക്കും ജീവിതത്തിൽ ഇങ്ങനെ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. ഗോഗുൽ ആൺകുട്ടിയല്ലേ. അപ്പോ ഈ കരച്ചിലൊക്കെ നിർത്തി നല്ലകുട്ടിയായിട്ടു പോയി കുളിക്, ദാ അവിടെയാണ് ബാത്റൂം. വേറെ നല്ല ഡ്രെസ്സൊക്കെ ഞാൻ കൊണ്ടുവരാം.
അത്രയും പറഞ്ഞു അവനെ മുറിയിലാക്കി സിസ്റ്റർ നടന്നു. ഗോഗുൽ വീണ്ടും അടുത്തുണ്ടായിരുന്ന ഒരു കട്ടിലിൽ പോയി ഇരുന്ന് കരയാൻ തുടങ്ങി. അല്പം കഴിഞ്ഞു ഒരു സംഭാഷണം അവന്റെ ശ്രെദ്ധയിൽ പെട്ടു. അവൻ കരച്ചിൽ നിർത്തി പതിയെ അത് ശ്രെദ്ദിച്ചു. തന്നെ ഇങ്ങൂട്ടു കൂട്ടികൊണ്ടുവന്ന സിസ്റ്ററിന്റെയും, ഒരല്പം പ്രായം ചെന്ന ഒരു സ്ത്രീയുടെയും ശബ്ദമാണ്, കൂടാതെ മലയാളത്തിലും.