സിസ്റ്റർ :- മദർ അതൊക്കെ എന്നോട് രാജീവ് സർ പറഞ്ഞു. മദറിന് അറിയില്ലേ, ആ ബിൽഡിംഗ് മുഴുവൻ കത്തിപ്പോയി.
മദർ :- എന്നാലും എന്തെങ്കിലും ഒരു രേഖ ഇല്ലാതെ എങ്ങനെയാ ഗ്ലാടിസ് ഇവിടെ താമസിപ്പിക്കുക.
സിസ്റ്റർ -: മദർ ഇത് ഒരു കൊച്ചു പയ്യനാ, വേറെ റിലേറ്റീവ്സ് ഒന്നും ഇല്ലന്നാണ് അവൻ പറഞ്ഞത്. മാത്രമല്ല, ഒരു സുസൈഡ് അറ്റെപ്‌റ്റിനു ശ്രെമിച്ച കുട്ടിയല്ലേ, അല്പം കേറിങ് കൊടുക്കണം.
മദർ :- ok, ok. സൊ യു കാൻ പ്രോസിഡ്. എന്തായാലും ഡോക്യൂമെന്റസ് ഇല്ലാതെ രജിസ്റ്റർ ചെയ്യാൻ പറ്റില്ല.
സിസ്റ്റർ :- ആ കുട്ടി ഒന്ന് ഫ്രഷ് ആകട്ടെ, ഞാൻ സാവകാശം ചോദിച്ചോളാം മദർ.
ഗോകുലിനു കുട്ടി എന്ന് കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്.എന്നാൽ അതേ സമയം ഗോകുലിനു ഒരു കുതന്ദ്രം മനസ്സിൽ ഉദിച്ചു. തന്നെകുറിച്ച് ആർക്കും ഒന്നും അറിയില്ല,
കഴിഞ്ഞ മാസമായിരുന്നു തനിക്കു 18 തികഞ്ഞത്. എന്നാൽ തത്കാലം ഇവരുടെയൊക്കെ മുന്നിൽ കുട്ടിയായിതന്നെ ഇരിക്കുന്നതാണ് ബുദ്ധി. അല്ലെങ്കിൽ ഈ ഒരു സമാധാനംകൂടി പോകും. പഴയ പോലീസ് ക്യാമ്പിലേക്കുതന്നെ മടങ്ങേണ്ടി വന്നാലോ. അവിടെ ചെന്നാൽ വീണ്ടും തന്റെ മാനസിക നില തെറ്റും.
പത്തു മിനുട്ട് ആണെങ്കിലും, ഇവിടെ എത്തിയപ്പോഴാണ് തനിക്കിതിരി ആശ്വാസം ലഭിച്ചത്. കൂടാതെ സിസ്റ്റർ ഗ്ലാഡിസിന്റെ പെരുമാറ്റം അവനൊരു ആശ്വാസം അയിതോന്നിയിരുന്നു.
ടുക്.. ടുക്ക്..
ഡോർ കിട്ടുന്ന ശബ്‌ദം കെട്ടു ഗോഗുൽ തന്റെ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു. സിസ്റ്റർ ഗ്ലാഡിസാണ്. കരഞ്ഞു തളർന്നിരിക്കുന്ന ഗോഗുലിന്റെ അടുത്തേക് സിസ്റ്റർ വന്നിരുന്നു.