ഉർവശി ശാപം ഉപകാരം [Danilo] 197

സിസ്റ്റർ : അയ്യേ.. മോൻ ഇതുവരെ റെഡിയായില്ലേ. ഇങ്ങനെ കരഞ്ഞിട്ടെന്താ കാര്യം.
സിസ്റ്റർ വാത്സല്യത്തോടെ അവന്റെ തലമുടിയിൽ തഴുകികൊണ്ട് ചോദിച്ചു.

സിസ്റ്റർ : ശെരി, മോനു ഫ്രണ്ട്‌സ് ഒന്നും ഇല്ലേ? ഏതു സ്കൂളിലാ പഠിച്ചത്?

സിസ്റ്ററിന്റെ ചോദ്യത്തിൽ ഗോഗുൽ ഒന്ന് പതറി. സ്കൂളും കൂട്ടുകാരുടെ പേരൊക്കെ പറഞ്ഞാൽ തന്റെ പ്ലാൻ നടക്കില്ല എന്ന് ഗോകുലിനു അറിയാം.

സിസ്റ്റർ : എന്ത് പറ്റി, മോൻ ഏതു സ്കൂളിലാ പടികുന്നെ?
ഗോകുൽ എന്ത് ചെയ്യണമെന്നറിയാതെ പരവേശനായി. അധിക നേരം അവനു പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

ഗോഗുൽ : സിസ്റ്റർ, ഞാൻ +2വിലാണ് പഠിക്കുന്നത്, സ്. അഗസ്റ്റിൻ സ്കൂളിൽ.

സിസ്റ്റർ : ഹാ.. ഹാ.. ഹാ., ഇവന്റെ ഒരു കാര്യം.

ഗോഗുൽ : സത്യമായിട്ടും, പക്ഷെ ദയവു ചെയ്തു എന്നെ തിരിച്ചു പോലീസ് ക്യാമ്പിൽ ആകരുത്.

അത്രയും പറഞ്ഞുകൊണ്ട് തന്റെ മുട്ടിൽ പിടിച്ചുകൊണ്ടു കരയുന്ന ഗോഗുൽ പറയുന്നത് സത്യമാണെന്നു സസ്റ്ററിനു തോന്നി. എങ്കിലും ഇത്ര ചെറിയ പയ്യൻ എങ്ങനെയാണ് +2 വിൽ പഠിക്കുക എന്ന സംശയം സിസ്റ്ററെ അലട്ടി.
ഗോഗുൽ തന്റെ ശാരീരിക അവസ്ഥ സിസ്റ്ററിനോട് പറഞ്ഞു. നല്ല അറിവും വിക്ഞ്ജനവും ഉണ്ടായിരുന്ന ഗ്ലാടിസ് സിസ്റ്ററിനു കാര്യം മനസിലായി. പ്രായംകൊണ്ടു മുതിർന്നതാണെങ്കിലും ശരീരികമായി അവൻ ഇത്രയല്ലേ വളർന്നിട്ടുള്ളു. കൂടാതെ ആരാരും ഇല്ലാത്ത ഒരു പാവം. ചെറിയ ഒരു കുട്ടിയെപ്പോലെത്തന്നെ ഗ്ലാടിസ് സിസ്റ്ററിനു അവനെ തോന്നി. അവന്റെ സങ്കടവും കരച്ചിലും കണ്ടു അവനോടു അനുകമ്പ തോന്നിയ സിസ്റ്റർ പതിയെ അവന്റെ മുഖം ഉയർത്തി.

The Author

Danilo

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *