സിസ്റ്റർ: അയ്യേ, ഇതിനാണോ നീ കരയുന്നെ. സാരവില്ല. നിന്നെ ഇവിടുന്നു എങ്ങോട്ടും വിടില്ല.
ഗോകുലിനു അല്പം ആശ്വാസമായി.
സിസ്റ്റർ: സന്ദോഷമായില്ലേ, ഇനി പോയി കുളിച്ചു റെഡിയായി വാ.
ഗോകുലിനെ എണീപ്പിച്ചു കുളിമുറിയിലേക്ക് പറന്നുവിട്ടു സിസ്റ്റർ പുറത്തേക്കിറങ്ങി.
മദർ : മ്മ്, ഗ്ലാടിസ് ഞാൻ ശ്രേമിച്ചു നോക്കി, രെജിസ്ട്രേഷൻ കിട്ടുന്നില്ല.
‘എങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കുമൊ… പാവം പയ്യൻ. ഈ ഒരു കാര്യംകൊണ്ടു അവനെത്ര മനസ്സിൽ വേദനിക്കുന്നുണ്ടാകും’.
ഗോഗുൽ പറഞ്ഞത് ആലോചിച്ചു നീണ്ട ചിന്തയും ആണ്ടിരുന്ന സിസ്റ്റർ മദറിന്റെ സംസാരംകേട്ടാണ് സ്വബോധത്തിൽ വരുന്നത്.
മദർ : ഗ്ലാടിസ് ഞാൻ പറഞ്ഞത് കേട്ടില്ലേ?
സിസ്റ്റർ : ആ.. അതേ അതേ..
മദർ : എന്താ, രെജിസ്ട്രേഷൻ കിട്ടുന്നില്ലന്ന്.
സിസ്റ്റർ : ഓഹ്, ഇനിയിപ്പോ എന്താ ചെയ്യാ മദർ, നമ്മുടെ കോട്ടേജിൽ ജോർജ്ചേട്ടന്റെ കൂടെ ന്കർത്തിയാലോ.
മദർ : മ്മ്, നോക്കട്ടെ. എവിടെ ആളെവിടെ?
സിസ്റ്റർ : കുളിക്കാൻ പോയേക്കുവാ, ഇപ്പോ വരും.
സിസ്റ്റർ പറഞ്ഞു നിർത്തിയതും ഗോഗുൽ കുളിയും കഴിഞ്ഞു, സിസ്റ്റർ കൊടുത്ത നിക്കറും ബനിയനും ഇട്ടു മുറിയിൽനിന്നും ഇറങ്ങി വന്നു.
സിസ്റ്റർ അവനെ തന്നോട് ചേർത്തു നിർത്തി. 5.5 അടിക്കാരിയായ സിസ്റ്ററിന്റെ ഏതാണ്ട് ചെവിയുടെ താഴെയാണ് ഗോഗുലിന്റെ ഉയരം.
സിസ്റ്റർ : ഇവനാണ് ആള്.
മദർ : ഇവനാണോ, ഇത് തീരെ ചെറിയ ചെക്കനാണല്ലോ, ഇവനെയൊന്നും ജോർജിന്റെ അടുത്തേക് വിടണ്ട, അവൻ 8 മണി കഴിഞ്ഞാൽ പിന്നെ തണ്ണിയാ. ചെക്കനെ കാലേൽ വാരി വല്ല കൊക്കയിലേക്കും എറിഞ്ഞാൽ ആര് സമാദാനം പറയും?