നീയല്ലേ എനിക്ക് നല്ലൊരു ജീവിതം തന്നത്.. നീയല്ലേ എന്റെ ലൈഫ് തേടി വന്നത്… അവളെ അടുത്ത് പിടിച്ചിരുത്തി…. കണ്ണിലേക്കു നോക്കി ഞാൻ പറഞ്ഞു…
ഞാൻ നിന്നോട താങ്ക്സ് പറയേണ്ടത്.
താങ്ക്സ്…
ഞാൻ പറഞ്ഞു നിർത്തി…
ടക്.. ടക്.. ടക്…
ആരോ കതകിൽ മുട്ടുന്നു….
അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് ഡോറ് പോയി തുറന്നു…
അരുണും വരണും… നില്കുന്നു.. ഹരിയേട്ടാ നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം സംസാരികാൻ ഉണ്ട് അകത്തോട്ടു വന്നോട്ടെ..?
അരുണണ് ചോദിച്ചത്.
കേറിവാടാ…
ഞാൻ അകത്തേക്കു ക്ഷണിച്ചു..
കയറി വരുന്ന അവരെ കണ്ട് ഉത്തര കട്ടിലിൽ നിന്നും എണീറ്റു..
ഞാൻ കട്ടിലിൽ ഇരുന്നുകൊണ്ട് അവരോട് കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു.
അടുത്ത് നിന്ന ഉത്തരയെ കട്ടിലിൽ തന്നെ പിടിച്ചിരുത്തി…
എന്നാടാ പറ?
ഹരിയേട്ടാ മുഖവുര ഇല്ലാതെ പറയാം ഇവനും തൻവിയും ആയി ഇഷ്ടത്തില…. ഉത്തരേച്ചിയുടെ അനിയത്തി..അവൻ കൂട്ടി ചേർത്തു … ഇവര് ഒരു കോളേജിൽ ആണ് പഠിക്കുന്നത്.. ആദ്യം ഇവര് റാഗിങ്ന്റെ പേരിൽ ഉടക്കാരുന്നു….. പിന്നെ നിങ്ങളുടെ കല്യാണത്തിന്റെ അന്നാണ് അവർ അടുത്ത ബന്ധുക്കൾ ആയത്.
അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു..
ഹരിയേട്ടൻ ഇന്നലെ അവരുടെ അച്ഛനോട് കല്യാണത്തിന്റെ കാര്യം ഒക്കെ പറഞ്ഞുന്ന് കേട്ടു.. അതു ഇവൻ എന്നോട് പറഞ്ഞപ്പോ ഞാൻ ഓർത്തു ഈ വിവരം ഹരിയേട്ടനോട് പറഞ്ഞില്ലേൽ ശരിയാവില്ല. എന്ന്…
ഉത്തരയും ഞാനും ഒരു ചിരിയോടെ മുഖത്തേക്ക് നോക്കി….അവനോടായ് പറഞ്ഞു ഡാ എനിക്ക് ഇതിൽ എതിർപ്പൊന്നും ഇല്ല… ഇതിന് മറുപടി പറയേണ്ടത്. ഇവരുടെ അച്ഛനാണ്… ഞാൻ അത് നടത്തികൊടുക്കാം എന്നേ പറഞ്ഞിട്ടുള്ളു…
നമ്മുക്ക് അച്ഛനോട് സംസാരിക്കാം. എല്ലാം ശരിയാക്കാന്നേ… എനിക്ക് സന്തോഷമേ ഉള്ളു ഈ കുടുംബത്തിൽ എൻറെ അനിയത്തി വരുന്നതിനു… ഉത്തരയും കൂടെ പറഞ്ഞു
കൂടെ തന്നെ ഞാൻ വരുണിന്റെ മുഖത്ത് നോക്കി പറഞ്ഞു..
പിന്നെ നീ അവളെയും കൊണ്ട് കറങ്ങിക്കോ. പക്ഷെ ചീത്തപ്പേര് കേൾപ്പിക്കരുത്… വീടിന്റെ അവിടെവരെ കൊണ്ട് വിടുന്ന പരുപാടി നിർത്തിക്കോ..
ങേ “അതെങ്ങനെ ഹരിയേട്ടൻ….?..”. വരുൺ ചോദിച്ചു..
“അതൊന്നും നീ അറിയണ്ട…” എന്റെ മറുപടി കേട്ട ശേഷം
ഉത്തര എന്നെ നോക്കി…..
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
കഥയുടെ തുടക്കം വായിച്ചപ്പോൾ ഈ കഥയിൽ ഹരിയും ഉത്തരയും തമ്മിൽ കുറേ പിണക്കവും, തല്ലും, വഴക്കുമൊക്ക പ്രതീക്ഷിച്ചു. കഥ സ്വല്പംകൂടെ നന്നാക്കാമായിരുന്നു (എഴുതിയത് ഇപ്പൊ മോശമാണന്നല്ല) രണ്ടാമത്തെ പാർട്ടിന് ശേഷം ഇത് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതി എന്നുകണ്ട് ബ്രോ എഴുതിയതുപോലെയാണ് എനിക്ക് തോന്നിയത് (പെട്ടന്ന് എഴുതി തീർക്കാൻ ശ്രെമിച്ചപോലെ). എന്തായാലും ആരെയും വേദനിപ്പിക്കാതെതന്നെ കഥയ്ക്ക് നല്ലൊരു ending തന്നു.
തിരക്കുകൾ എല്ലാം കഴിഞ്ഞ് അടുത്ത കഥയുമായി വരിക… 💥
നീട്ടി എഴുതിയാൽ ചിലപ്പോൾ ആവർത്തന വിരസത വരും
ഇതിപ്പോൾ പാകത്തിന് ആണ്