ഓഹോ നമുക്ക് കാണാം……
അഹ് എന്നാ കാണാം…. എന്റെ വെല്ലുവിളിയെ അവളും സ്വീകരിച്ചു…
കുളിച്ചിട്ടു വാ ഇനി വല്ലോം കഴിക്കാം….. അവൾ എന്നെ ക്ഷണിച്ചു…..
അവളുടെ ക്ഷണം എന്റെ വിശപ്പിന്റെ വിളികേട്ടു…..
എന്ന പെട്ടന്ന് കുളിച്ചിട്ട് വരാം..
കുളിയൊക്കെ കഴിഞ് കഴിക്കാനെത്തിയപ്പോ
അമ്മ അവിടെ ഇരുന്ന് കഴിക്കുന്നു..
എന്തമ്മേ മ്മേ നേരത്തെ കഴിചോ
ഞാൻ തിരക്കി
“മ്മ് വിശന്നെടാ….
പിന്നെ….എനിക്കൊരു കാര്യംചോദിക്കാൻ ഉണ്ട്….
വരുണിന്റെയും തൻവിയുടെയും കാര്യം … ഞാൻ ഉത്തരയുടെ അച്ഛനോട് സംസാരിച്ചു…
അച്ഛന് സമ്മതം ആണ്…
പക്ഷെ അച്ഛന് ഒരു ആഗ്രഹം കൂടി ഉണ്ട്. മാൻവിയുടെയും തൻവിയുടെയും കല്യാണം ഒരുമിച്ച് നടത്തണം എന്ന്.
ആണോ… (അമ്മയുടെ മറുപടി കേട്ട സന്തോഷ ത്തിൽ ഉത്തര പറഞ്ഞു )
അതേതായാലും നന്നായി…
എന്നാ എത്രയും വേഗം ഒരു ചെക്കനെ കണ്ടുപിടിക്കണം…. (ഞാൻ അമ്മയോടായി പറഞ്ഞു )
അതൊക്കെ ഞാൻ കണ്ട് പിടിച്ചു…
(ഉത്തരയും ഞാനും പരസ്പരം മുഖത്ത് നോക്കി കണ്ണുമിഴിച്ചു. അമ്മയോഡായി ചോദിച്ചു ) ആരമ്മേ…,
സ്മിതയേം ശിവനേം ഞാൻ വിളിച്ചു ചോദിച്ചു.. അവർക്കും സമ്മതം ആണ്… മക്കൾ രണ്ടും ഒരു കുടുംബതീന്ന് കെട്ടുന്നതിൽ….
അരുണിന്റെ കാര്യമാണോ അമ്മയീ പറയുന്നേ…
അവൻ സമ്മതിച്ചോ?
(അമ്മയുടെ മറുപടി കേട്ട ഞാൻ അതിശയത്തോടെ തിരക്കി…..)
മൻവിയും അരുണും ഇത് അറിഞ്ഞിട്ടില്ല. ഇന്നാ ഈ തിരുമാനം എല്ലാം എടുത്തത്.. നിങ്ങൾ വേണം പറയാൻ…..അവര്കും സമ്മതം ആണേൽ നമ്മുക്ക് ഇതങ്ങു നടതമെടാ….
ഉത്തര എന്നെ സന്തോത്തോടെ നോക്കി……
വാ…
ഞാനും അവനെ ഒന്ന് വിളിക്കട്ടെ…
ഞാനും ഉത്തരയെയും കൊണ്ട് പുറത്തേക്ക് നടന്നു…
അരുണിനെ call ചെയ്തു ..
ഹലോ അരുൺ…
ഡാ. നിന്നോട് ഒരു കാര്യം പറയാനാ വിളിച്ചത്….(ഞാൻ പറഞ്ഞു.)
ഞാനും ഹരിയേട്ടനെ വിളിക്കാൻ തുടങ്ങുവാരുന്നു… (അവൻ മറുപടി പറഞ്ഞു….)
ഹരിയേട്ടാ എനിക്കെ…… ഞാൻ പറയുന്നത് കേട്ട് ഹരിയേട്ടന് ചിലപ്പോ ദേഷ്യം വരും. പക്ഷെ ഹരിയേട്ടനെ ഉള്ളു എനിക്കൊരു ആശ്രയം…….
ഹരിയേട്ടാ എനിക്കെ..
(അവന്റെ ചുറ്റി വളയൽ കണ്ട് എനിക്ക് ദേഷ്യം വന്ന്…)
ഡാ കാര്യം പറ. (ഞാൻ കടുപ്പിച്ചു പറഞ്ഞു…)
എനിക്ക് മാൻവിയെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്……
ഹാ ഹ ഹ ഹ….. (ഞാൻ പൊട്ടി ചിരിച്ചു… )
എന്താഹരിയേട്ടാ ഇത്. എന്നെ കളിയാകുവാണോ…
(അവൻ സംശയത്തോടെ ചോദിച്ചു…)
അല്ലടാ….
(ഞാനും അവനെ സമാധാനിപ്പിച്ചു )
ഹരിയേട്ടാ…. ഞാനും ഇത് ആരോടും പറഞ്ഞിട്ടില്ല…. വരുണിന്റെ കൂടെ തൻവിയെ കാണാൻ പോകുമ്പോ. മാൻവി എന്റെ കൂടെ ആണ് നിക്കാറ്….. വരുണിന്റേം തൻവിയുടേം സ്വർഗ്ഗയത്തിലെ കട്ടുറുമ്പകതേ… ഞങ്ങൾ മാറി നിക്കാറുണ്ട്……. അവളുടെ സംസാരവും ആറ്റിട്യൂടും എല്ലാം എനിക്ക് ഒരുപാടിഷ്ടം ആയി….
പക്ഷെ വരുണിന്റെ ധൈര്യം എനിക്കില്ല…..
അവളോട് പറയാൻ…
എനിക്ക് പേടിയാണ്..
അപ്പൊ എന്നെ പേടിയില്ലേ?(അവന്റെ മറുപടി കേട്ട ഞാനും കളിയോടെ ചോദിച്ചു… )
അല്ല പേടിയാണ്…. (അരുൺ പറഞ്ഞു )
ഞാൻ വീണ്ടും ചിരിച്ചു
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
കഥയുടെ തുടക്കം വായിച്ചപ്പോൾ ഈ കഥയിൽ ഹരിയും ഉത്തരയും തമ്മിൽ കുറേ പിണക്കവും, തല്ലും, വഴക്കുമൊക്ക പ്രതീക്ഷിച്ചു. കഥ സ്വല്പംകൂടെ നന്നാക്കാമായിരുന്നു (എഴുതിയത് ഇപ്പൊ മോശമാണന്നല്ല) രണ്ടാമത്തെ പാർട്ടിന് ശേഷം ഇത് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതി എന്നുകണ്ട് ബ്രോ എഴുതിയതുപോലെയാണ് എനിക്ക് തോന്നിയത് (പെട്ടന്ന് എഴുതി തീർക്കാൻ ശ്രെമിച്ചപോലെ). എന്തായാലും ആരെയും വേദനിപ്പിക്കാതെതന്നെ കഥയ്ക്ക് നല്ലൊരു ending തന്നു.
തിരക്കുകൾ എല്ലാം കഴിഞ്ഞ് അടുത്ത കഥയുമായി വരിക… 💥
നീട്ടി എഴുതിയാൽ ചിലപ്പോൾ ആവർത്തന വിരസത വരും
ഇതിപ്പോൾ പാകത്തിന് ആണ്