ഉയരങ്ങളിൽ [Jay] 228

ഞാൻ അവളെ വിട്ടുമാറിക്കൊണ്ട് പോവാൻ തയ്യാറായി, അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, അവ എന്നിൽ പ്രണയത്തിന്റെ കുളിരുകോരി ഇടുന്നത് ഞാൻ അറിഞ്ഞു

ഞാൻ , പേടിക്കേണ്ട അത് നമുക്ക് ശെരിയാക്കാം

ഇത്തവണ ഞാൻ തന്നെ അത് പറഞ്ഞു, കൂടെ അവളുടെ നെറ്റിയിൽ ഒരു ചുംബനവും നൽകി, അവളുടെ നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ട്, ഏഹ് ഇത് നേരത്തെ അവിടെ ഉണ്ടായിരുന്നോ, ഞാൻ പതിയെ തലോടി നോക്കി അവിടെ ഒരു പൊട്ടും ഇല്ലായിരുന്നു. ഇത് മറ്റേത് തന്നെ ദിവ്യപ്രണയം❤️

അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി. ഞാൻ പുറത്തോട്ട് ചെന്നപ്പോൾ അച്ഛൻ പടിയിൽ ഇരുന്നു ആവി പാറുന്ന കട്ടൻ കുടിക്കുന്നു, വർക്കിച്ചൻ ഓട്ടോയിൽ ചാരി നിൽക്കുന്നു. ഞാൻ രണ്ടുപേർക്കും ഒരു പുഞ്ചിരി പാസ്സ് ആക്കികൊണ്ട് അവിടെ ഇരുന്ന പത്രം തുറന്ന് നോക്കി,അച്ഛൻ ഒന്ന് പുച്ഛിച്ചത് പോലെ തോന്നി, പതിവില്ലാത്ത കാര്യം കണ്ടത്കൊണ്ടായിരിക്കും . അങ്ങനെ ഇരുന്നപ്പോൾ എനിക്കുള്ള കാപ്പിയുമായി മുത്ത് വന്നു, അവളുടെ മുഖത്ത് ഒരു നാണം. ഇപ്പോൾ കണ്ടാൽ കരഞ്ഞപോലെ തോന്നില്ല എങ്കിലും മുഖത്ത് ഒരു ഷീണം.

അവൾ എനിക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു, ഭാഗ്യം എന്നെ നോക്കിയില്ല. നോക്കിയിരുന്നേൽ ഞാൻ നോക്കുന്നത് കണ്ടേനെ.ഇടയ്ക്ക് മുകളില്ലേക്ക് എന്നപോലെ ഞാൻ നോക്കിയപ്പോൾ എന്നെ തന്നെ നോക്കുന്ന മുത്തിനെയാണ് ഞാൻ കണ്ടത്. ആ സമയം ആരോ എന്റെ തലവഴി മഞ്ഞ് കോരിയിടുന്നപോലെ തോന്നി, ആ സമയം ആ ചൂട് കാപ്പി ചെറുതായി മൊത്തികൊണ്ട് ഞാൻ അവളെ നോക്കി, അവളുടെ ചുണ്ടുകളിൽ പുഞ്ചിരി പൊഴിയുന്നുണ്ടോ എന്ന് തോന്നി. അവളുടെ കണ്ണുകൾ മുൻപത്തെക്കാളും നന്നായി തിളങ്ങുന്നുണ്ടായിരുന്നു, ഒരു നിമിഷം പോലും വേണ്ടിവന്നില്ല ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർക്കാൻ. ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….

ഹ്മ്മ് ഹ്മ്മ്

റീത്താമ്മയുടെ പെട്ടെന്നുള്ള ആ ശബ്ദം ഞങ്ങളെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നു

നീ ഇന്ന് കോളേജിൽ പോണില്ലേ? റീത്താമ്മ അവളോട് ചോദിച്ചു.

തലകുലുക്കികൊണ്ട് അവൾ എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല, അല്ലേലും ഇനി എന്ത് പറയാനാണ്! അവൾക്ക് മനസിലായിക്കഴിഞ്ഞു ഞാൻ അവളുടെ കൂടെ ഇനി ഉണ്ടാവും എന്ന്. കുറച്ചുകഴിഞ്ഞു ഞാനും അച്ഛനും തിരിച്ചു വീട്ടിലേക്ക് വന്നു.

The Author

8 Comments

Add a Comment
  1. ❤️❤️?❤️??

  2. ×‿×രാവണൻ✭

    ❤️❤️

  3. Please continue good starting ❤️

  4. വയലൻസ് തെറ്റല്ലേ സാർ ??

  5. തീർച്ചയായും തുടരും

  6. ???

  7. nannayitund bro thudaruka ?????

    1. തീർച്ചയായും

Leave a Reply

Your email address will not be published. Required fields are marked *