?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

‘ഉം ‘

പുഷ് ബാക് സീറ്റ് മുഴുവനായും പിറകിലേക്ക് തള്ളി ഞാൻ ചാഞ്ഞിരുന്നു . ഉറക്കം വരുന്നുണ്ട് . ഫ്ലൈറ്റ് ഇപ്പോൾ അറബി കടലിന്റെ മുകളിലൂടെ പറക്കുകയാണ് . ഫ്ലൈറ്റിലെ  ലൈറ്റ് ഡിം ചെയ്തു . ഇപ്പോൾ ചെറിയ ഒരു വെട്ടം മാത്രമേ ഉള്ളു . നിമ്മിയും സീറ്റ് പുറകിലേക്ക് തള്ളി , ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പിലാവും .

ചാഞ്ഞു കിടന്നു അവൾ എന്നെ നോക്കിയപ്പോൾ ഞാൻ അവളുടെ കണ്ണുകളിലേക്കു ഒന്ന് നോക്കി ,ഉണ്ട കണ്ണുകളും പനംകുല മുടിയും നിമ്മിയുടെ സ്വകാര്യ അഹങ്കാരമായാണ് ഞാൻ കാണുന്നത് . ഞാനവളോട് അത് പല തവണ പറഞ്ഞിട്ടുണ്ട് . എന്റെ നോട്ടം കണ്ട അവള്ക്കും കുറച്ചു നിമിഷം എന്റെ കണ്ണുകളിൽ നോക്കാതെ ഇരിക്കാൻ ആയില്ല , ഞാൻ തല മെല്ലെ തിരിച്ചു സ്‌ക്രീനിൽ നോക്കി .

 ഹരിയേട്ടാ….

 പതിഞ്ഞ ശബ്ദത്തിൽ ഉള്ള അവളുടെ ആ വിളികേട്ടു ,

‘എന്തെടോ ‘ ഞാൻ വിളി കേട്ടു  ,  ‘എന്തേലും പ്രശ്നം  തോന്നുന്നുണ്ടോ ,?’ഞാൻ ചോദിച്ചു

 ‘അതല്ല , പിന്നേയ് , കല്യാണത്തിന് എന്തെ വരാഞ്ഞേ ? ഞാൻ ശെരിക്കും പ്രതീക്ഷിച്ചിരുന്നു ട്ടോ , വീണയെയും കൂടി വന്നു ഞെട്ടിക്കും എന്ന ഞാൻ കരുതിയത് .ആള്‍കൂട്ടത്തിനിടയില്‍ ഞാൻ കുറെ നോക്കി ‘

അവൾ ചോദിച്ചത് കേട്ട് ഞാൻ നിശബ്ദനായി , എനിക്ക് പറയാൻ ഉത്തരം കിട്ടുന്നിലായിരുന്നു .

‘ഹലോ , ഒന്നും പറഞ്ഞില്ല ‘

‘വിളിച്ചപ്പോളും ഓരോ തവണ മേസേജ് അയച്ചപ്പോളും ആവർത്തിച്ചു പറഞ്ഞതല്ലേ ഞാൻ വരില്ലന്നു ,ആ കാഴ്ച കാണാൻ എനിക്ക് ആവുമായിരുന്നു  എന്ന് നിനക്ക് തോന്നുന്നുണ്ടോ, ഞാൻ കാര്യം അന്ന് തുറന്നു പറഞ്ഞപ്പോൾ നീ കല്യാണം വിളിക്കുന്നവരോട് വരില്ല എന്ന് പറയുന്നത് അവരെ അധിക്ഷേപിക്കുന്നതിനു തുല്യം ആണെന്ന് പറഞ്ഞു എന്നെ കളിയാക്കി ‘

ഞാന്‍ കുറച്ചു റൂഡ് ആയാണ് അത് പറഞ്ഞത് .

അവള്‍ തിരിച്ചൊന്നും പറഞ്ഞില്ല . ഞാന്‍ കുറച്ചു സമയം കണ്ണുകള്‍ അടച്ചിരുന്നു . പിന്നെ എന്തോ കുറ്റബോധം തോന്നി , ഞാന്‍ എന്തിനാണ് അവളോട് ചൂടാവുന്നത് . അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു എല്ലാം ക്ലിയര്‍ ആകാന്‍ ഞങ്ങള്‍ തമ്മില്‍  ഇപ്പോള്‍ ഒരു ബന്ധവുമില്ല, അവള്‍ ഇപ്പോള്‍ വേറെ ഒരാളുടെ ഭാര്യയാണ് . അവളോടു തട്ടികേറന്നോ  ദേഷ്യപ്പെട്ടു സംസാരിക്കാനോ എനിക്കു ഒരവകാശവും ഇല്ല , മാപ്പ് പറയണം .

 ഞാന്‍ കണ്ണു തുറന്നു അവളെ നോക്കി , അവള്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയായിരുന്നു .

 ‘നിമ്മി ‘അവള്‍ തിരിഞ്ഞിരുന്നു എന്നെ നോക്കി ‘സോറി , ഞാന്‍ കുറച്ചു റൂഡ് ആയാണ് നേരത്തെ സംസാരിച്ചത് . സോറി ട്ടോ . ‘

 ‘അത് സാരല്ല ഹരിയേട്ടാ . ഏട്ടന്റെ ഫീലിങ് എനിക്കു മനസിലാവും .പിന്നെ സോറി ഒന്നും പറയണ്ട കാര്യം ഇല്ല ട്ടോ ‘

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *