?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

 ‘അതല്ല ,ഞാന്‍ പറഞ്ഞത് തെറ്റാണ് ,അതെനിക്ക് മനസിലായി , അതുകൊണ്ടാ ഞാന്‍ സോറി പറഞ്ഞത് ‘

 ‘ഹരിയേട്ടന്‍റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലേ , പണ്ട് ഞാന്‍ ഓരോ പ്രേശ്നങ്ങള്‍ ഉണ്ടാക്കുമ്പോളും അവസാനം ഹരിയേട്ടന്‍ തെറ്റ് ചെയ്ത മാതിരി വരുത്തി തീര്‍ത്ത് സോറി പറഞ്ഞു പ്രേശ്നം ഒത്തുതീര്‍പ്പാക്കുന്നത് ഓര്‍മയുണ്ടോ,ഹാ .. അന്നതൊന്നും മനസിലാകാന്‍ എനിക്കു സാധിച്ചില്ല . മനസിലാക്കി വന്നപ്പോളേക്കും ഒരുപാട് വൈകിയും പോയി ‘ അതും പറഞ്ഞു അവള്‍ വീണ്ടും പുറത്തേക്ക് നോക്കി .

 ‘അതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ലാഡോ , യോഗല്ല്യ എന്നു കൂട്ടിയ മതി ‘

 ‘അങ്ങനല്ല ഹരിയേട്ടാ, യോഗം ഉണ്ടായിരുന്നത് ഞാന്‍ ആയിട്ട് തട്ടി തെറുപ്പിച്ചതല്ലേ ‘ അവളുടെ കണ്ണു നനയുന്നത് എനിക്കു കാണാമായിരുന്നു .

 കൂടുതല്‍ പറഞ്ഞാല്‍ വീണ്ടും  സീന്‍ ആകും , ഇപ്പോള്‍ അവളുടെ ഉള്ളില്‍ കിടക്കുന്ന രണ്ടു ബോട്ടില്‍ വൈന്‍ തലക്ക് പിടിച്ചതാണെന്ന് ഞാന്‍ ഊഹിച്ചു . വിഷയം മാറ്റുവാനായി ഞാന്‍ പുറത്തു ആകാശം തെളിയുന്നത് നോക്കാന്‍ പറഞ്ഞു  . അവള്‍ പുറത്തേക്ക് നോക്കി .

 ‘ഭൂമിയില്‍ നിന്നു സൂര്യോദ്ധ്യായം കാണുന്നത് പോലെ അല്ല ആകാശത്തുനിന്ന് കാണുന്നത് , നല്ല ഭങ്ങിയാണ്’

 ‘ഹരിയേട്ടന്‍ മുന്പ് കണ്ടിട്ടുണ്ടോ ‘

 ‘ഓ , കണ്ടിട്ടുണ്ട് , പക്ഷേ അത് കഴിഞ്ഞാല്‍ എനിക്ക്  ഒരു തല വേദന വരും . അത് സഹിക്കാന്‍ പറ്റൂല .’

 ‘ഓഹോ,അപ്പോ ഞാന്‍  സൂര്യോദയം കണ്ടു  തലവേദനിച്ചു കിടക്കട്ടെന്നു ല്ലേ’

 ‘അങ്ങനല്ല’

 ‘ഉം’ , അവള്‍ പുറത്തേക്ക് തന്നെ നോക്കി ചാരി ഇരുന്നു,ഞാനും

 കുറച്ചു കഴിഞ്ഞും  അവളുടെ ആനക്കമൊന്നും കേള്‍ക്കതായപ്പോള്‍ ഞാന്‍ മെല്ലെ ഒന്നു നോക്കി , അവള്‍ ഉറങ്ങിയിരിക്കുന്നു . അടുത്ത സീറ്റില്‍ കിടന്നിരുന്ന ഞങ്ങല്‍ക്ക് തന്ന പുതപ്പുകളില്‍ ഒന്നെടുത്ത് ഞാന്‍ അവളെ പുതപ്പിച്ചു . വിന്‍ഡോ ക്ലോസ് ചെയ്തു , അവള്‍ നല്ല ഉറക്കത്തിലാണ് …ഞാന്‍ അവളെ നോക്കി കിടന്നു .

ഇവൾക്ക് എന്താണ് സംഭവിച്ചത് ? ലുക്കിൽ ആകെ ഒരു മാറ്റം  . ഗ്രാമീണ സുന്ദരി പരിഷ്കാരിയായിരിക്കുന്നു . നാടൻ വേഷത്തിൽ പോവാൻ ഉള്ള മടിക്കാവും ,പോകുന്നത് വേറെ ഒരു രാജ്യത്തേക്കല്ലേ .

എത്ര നിഷ്കളങ്ക ആയിട്ടാണ് ഇവൾ  കിടക്കുന്നത് , എന്നോട് ചെയ്തതാണെന്നും ഈ ജന്മത്തിൽ മറക്കാൻ ആവുന്നതല്ല . സാധാരണ തേപ്പ് എന്ന് പറയാൻ ആവില്ലായിരുന്നു …… 2004 ലിൽ തുടങ്ങിയ നീണ്ട എട്ടു വർഷത്തെ പ്രണയം അവൾ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു . അന്നവള്‍   അതിനുവേണ്ടി ഉണ്ടാക്കിയ തിരക്കഥ അത്രക്കും ഗംഭീരം ആയിരുന്നു .

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *