?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

2012 ൽ ആയിരുന്നു അത് സംഭവിച്ചത് . നിരാശാ കാമുകനായി കുറച്ചു കാലം നാട്ടിൽ തെണ്ടി തിരിഞ്ഞു , അതിനിടക്ക് പല പ്രാവശ്യം ഇവളെ കാണാനും സംസാരിക്കാനും ശ്രെമിച്ചു . നിരാശ തന്നെ ആയിരുന്നു ഫലം . പിന്നെ മടുത്തു , എന്നാലും വിട്ടു കളയാൻ തയ്യാറായില്ല .നല്ല ഒരു ജോലി നേടി അവളുടെ വീട്ടിൽ പോയി ആലോചിക്കാമെന്നൊക്കെ കരുതി നാട്ടിൽ കുറച്ചു നാളുകൾ ജോലി ചെയ്തു , ശേഷം പ്രവാസിയായി . 

രണ്ടു വർഷത്തെ കഷ്ട്ടപാടിനൊടുവിൽ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ ജോലി കിട്ടി.വെറ്റിനറി മെഡിസിനും സപ്പ്ളിമെൻറ്സും കൂടെ കുതിരക്കുള്ള സ്പെഷ്യൽ റേസിംഗ് ഫീഡും വിൽക്കുന്ന സ്ഥാപനം. 

ഇതിനിടയിലും അവളെ ബന്ധപ്പെടുവാൻ ഞാൻ ശ്രെമിക്കുന്നുണ്ടായിരുന്നു . പക്ഷെ അവളുടെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലായിരുന്നെന്നു മാത്രം. ഒന്നരവര്ഷങ്ങള്ക്കു  ശേഷം പ്രൊമോഷൻ ആയി  . കഴിഞ്ഞ വർഷം  ഭാഗ്യദേവത ചെറുതായൊന്നു കടാക്ഷിച്ചു . എന്നാലും ജോലി ഒഴിവാക്കിയില്ല . പർച്ചേസിങ് മാത്രമേ ഇപ്പോൾ ചെയ്യുന്നുള്ളു . എല്ലാം വിശദമായി പറയാം .. ഇപ്പോൾ ഈ യാത്രയിൽ …….

ആലോചനകൾക്കൊടുവിൽ ഉറക്കം എന്നെ വേട്ടയാടുന്നത് ഞാൻ അറിഞ്ഞു . മെല്ലെ എഴുനേറ്റു അടുത്ത സീറ്റിലേക്ക് മാറി ഇരുന്നു . അവൾക്കു ഇനി ഒന്നും തോന്നേണ്ട . ഇപ്പോൾ ഞങ്ങൾക്ക് നടുവിൽ ഒരു സീറ്റ് കാലിയായി കിടക്കുന്നു. പുതപ്പെടുത്ത്  പുതച്ചു . സീറ്റ് ഫുൾ ബാക്കിലേക്കു പുഷ് ചെയ്ത് ചാരി കിടന്നു . അറിയാതെ  ഉറങ്ങി പോയി . 

—————————————————————————————————————ഇടയ്ക്കു എപ്പോഴോ എഴുനേറ്റു നോക്കിയപ്പോളും അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു , പുറത്ത് നല്ല വെളിച്ചം ഉണ്ട് . വിൻഡോ അടച്ചിട്ടതിനാൽ ശല്യം ആയി തോന്നിയില്ല . സമയം നോക്കിയപ്പോൾ എട്ടു  മണി ആയിട്ടുണ്ട് . ഫോണിൽ ഖത്തർ സമയം സെറ്റ് ചെയ്തു വച്ചിരുന്നു . ഫ്ലൈറ്റ് ടെയ്ക്ക് ഓഫ് ചെയ്തിട്ട് ഏകദേശം ആറു മണിക്കൂർ  കഴിഞ്ഞു . സ്ക്രീനിലെ മാപ്പിൽ സ്റ്റാറ്റസ് നോക്കി . ഇപ്പോൾ ഫ്ലൈറ്റ് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ മുകളിലൂടെ ആണ് പറക്കുന്നത് . ഫോണിലെ സമയം ന്യൂ സീലാൻഡ്  സമയമായി സെറ്റ് ചെയ്തു . ശേഷം കുറച്ചു വെള്ളം കുടിച്ചു . കുറച്ചു കൂടെ ഉറങ്ങണം , അവളെ ഒന്നുകൂടെ നോക്കി , ആള് ഇപ്പോളൊന്നും ഉണരുന്ന ലക്ഷണം കാണുന്നില്ല . ഞാൻ ഒന്ന് കൂടി ഉറങ്ങാൻ ആയി വീണ്ടും  കിടന്നു .   .

പിന്നെ എഴുന്നേറ്റത് എയർ ഹോസ്ട്രെസ്സിന്റെ വിളി കേട്ടാണ് , അവർ സ്നാക്ക്സ് ബോക്സ് തന്നു . അവൾക്കുള്ളതും കൂടി വാങ്ങിച്ചു . രണ്ടു ബോട്ടിൽ  വെള്ളവും വാങ്ങി ,എല്ലാം നടുവിലെ സീറ്റിലെ സ്റ്റാൻഡിൽ  വെച്ച്  വീണ്ടും ഉറങ്ങി . അപ്പോളും അവൾ ഉറക്കം തന്നെ . വെളിച്ചം കണ്ണിൽ അടിച്ചപ്പോളാണ് പിന്നെ എഴുന്നേൽക്കുന്നത് . ഉറക്കം അത്യാവശ്യം കഴിഞ്ഞിരിക്കുന്നു . 

എല്ലാവരും എഴുനേറ്റു വിന്ഡോ തുറന്നതിനാൽ ഫ്ലൈറ്റിന്റെ ഉള്ളിൽ ഇപ്പോൾ നല്ല വെളിച്ചം ഉണ്ട് . പക്ഷെ ഞങ്ങളിടെ വിൻഡോ അടഞ്ഞു തന്നെ , അവൾ ഇപ്പോളും എണീറ്റിട്ടില്ല  . വാച്ചിൽ സമയം നോക്കി ,പതിനൊന്നു മണി ആവുന്നു

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *