?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

,ഖത്തർ സമയം ആണ് .ഇനിയും എട്ടു മണിക്കൂർ യാത്ര ഉണ്ടാവും . ഓക്‌ലാൻഡ്  സമയം പുലർച്ചെ മൂന്ന് മണിക്കാണ് ലാൻഡിംഗ് . 

‘ഡോ’

ഞാൻ നിമ്മിയെ ഒന്ന് വിളിച്ചു , കേട്ടില്ല എന്ന് തോന്നിയപ്പോൾ മെല്ലെ ഒന്ന് തോണ്ടി വിളിച്ചു , അവൾ എഴുനേറ്റു . 

‘നേരം വെളുത്തോ ‘

‘നേരം വെളുത്തിട്ടു ഇപ്പൊ കുറെ നേരം ആയി ‘ ഞാൻ മറുപടി കൊടുത്തു..

അവൾ ഫോൺ എടുത്ത് സമയം നോക്കി , 

‘അതിൽ നോക്കണ്ട, നമ്മൾ പറന്നുയർന്നിട്ടു ഇപ്പോൾ ഏകദേശം എട്ടു മണിക്കൂർ കഴിഞ്ഞു ,ഖത്തർ സമയം പതിനൊന്നു മണി ആയി ,ഓക്‌ലാൻഡ്  സമയം വൈകിട്ട് 8 മണിയും . നല്ല ഉറക്കം ആയിരുന്നല്ലോ .വൈൻ തലയ്ക്കു പിടിച്ചോ ‘

അവൾ ഒന്ന് ചിരിച്ചു 

‘അല്ല , ഹരിയേട്ടൻ എപ്പോളാ അങ്ങോട്ട് മാറി ഇരുന്നേ ?’ഡ്രസ്സ് ശെരിയാക്കി  ഇടുന്നതിനിടക്ക്  അവൾ ചോദിച്ചു 

‘അതോ , നീ നന്നായി ഉറങ്ങിക്കോട്ടെ എന്ന് കരുതി മാറി ഇരുന്നതാ , നിനക്കൊരു അസൗകര്യം ആവണ്ട വിചാരിച്ചു’

‘ഓഹോ ‘ അവൾ എന്നെ ആകുന്ന  രീതിയിൽ ആണ് അത് പറഞ്ഞത് 

‘ഇതൊക്കെ എപ്പോൾ വന്നതാ’ നടുവിലെ സീറ്റിന്റെ ടേബിളിൽ ഉണ്ടായിരുന്ന സ്നാക്ക് ബോക്സും വെള്ളവും കണ്ടു അവൾ ചോദിച്ചു 

‘കുറച്ചു മുന്നേ കൊണ്ട് തന്നതാ , ഞാൻ വാങ്ങി വെച്ചു ‘ 

‘മ്’ അവൾ മൂളി 

‘ഒന്ന് ഫ്രഷ് ആവണ്ടേ’ ഞാൻ ആകെ മുഷിഞ്ഞു ഇരിക്കുകയായിരുന്നു 

‘വേണം’

ഞാൻ അമിനിറ്റി കിറ്റിൽ നിന്നും ബ്രഷും പേസ്റ്റും എടുത്ത് എഴുനേറ്റു . കൂടെ അവളും , ബാത്‌റൂമിൽ പോയി നന്നായി ഒന്ന് ഫ്രഷ് ആയി , രാവിലെ കുളിക്കാൻ പറ്റാത്തതിനാൽ ഉള്ള വിഷമം ഉണ്ട് . മുടിയൊക്കെ നന്നായി ഒന്ന് നനച്ചു . പുറത്തു വന്നു , അവൾ പുറത്തു ഇറങ്ങിയിട്ടില്ല . കുറച്ചു സമയങ്ങൾക്കുള്ളിൽ അവൾ വന്നു , മുടിയെല്ലാം പാറി കിടക്കുന്നണ്ട് , കുളിക്കാൻ പറ്റാത്തതിൽ അവൾക്കും വിഷമം ഉള്ളതുപോലെ തോന്നി .ഞങ്ങൾ സീറ്റിലേക്ക് മടങ്ങി 

ഞാൻ അവളുടെ അടുത്തായിത്തന്നെ ഇരുന്നു 

‘കഴിച്ചാലോ’ അവൾ ചോദിച്ചു 

‘ഉം കഴിക്കാം , നല്ല പുട്ടും കടല കറിയും ആണ് ‘ ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു , പാവം ബോക്സിനുള്ളിൽ ബ്രേക്ഫാസ്റ്  ആണെന്ന് കരുതി ചോദിച്ചതാണ് 

അവൾക്ക് ഞാൻ ആകിയതാണെന്നു മനസിലായി , കുപ്പി തുറന്നു കുറച്ചു വെള്ളം തുറന്നതിനു ശേഷം അവൾ ഒരു ബോക്സ് എടുത്ത് തുറന്നു , 

‘ഹേ, ഇതിൽ ഫുൾ ചോക്കലേറ്റും  ബിസ്ക്കറ്റും ആണല്ലോ ‘ 

‘സ്നാക്സ് ബോക്സ് ആണ്, ബ്രെക്ഫാസ്റ്റാണ് പുലർച്ചക്കു   കഴിച്ചത്, ‘

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *