?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

‘ഞാൻ കണ്ടിട്ടുണ്ട് ക്യാമ്പസ് , മുപ്പത് കിലോമീറ്റർ കാണും എയർപോർട്ടിൽ നിന്ന് . സ്കൈ ടവറിന്റെ  അടുത്താണ്, പിന്നെ എന്റെ ഊഹം ശെരിയാണെങ്കിൽ എനിക്ക് ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ യൂണിവേഴ്‌സിറ്റിക്ക് അടുത്ത് തന്നെ ആണ് , അവിടെ എത്തിയാൽ അറിയാം ‘

‘ആണോ , എന്നാൽ രക്ഷപെട്ടു , ഹരിയേട്ടൻ എന്നാ തിരിക്കുന്നെ , ‘

‘ഞാൻ എന്തായാലും രണ്ടാഴ്ച ഇവിടെ കാണും . നിനക്ക് പത്തു ദിവസം എന്നല്ലേ പറഞ്ഞത് ‘

‘അതെ , പക്ഷെ പത്തു വർക്കിംഗ് ഡേയ്സ് ആണ് , 20  നാണു റിട്ടേൺ ടിക്കറ്റ് , അപ്പൊ രണ്ടാഴ്ച ആയില്ലേ ‘

‘ആഹാ , ഞാൻ റിട്ടേൺ എടുത്തിട്ടില്ല, ഒപ്പം തിരിച്ചു പോരാൻ ശ്രെമിക്കാടോ ‘

 ഓക്കെ . എന്തായാലും ഹരിയേട്ടനെ കണ്ടത് ഭാഗ്യമായി ‘

‘ഹഹ ‘ ഞാൻ ഒന്ന് ചിരിച്ചത് മാത്രേ ഉള്ളു ,

‘എന്നെ കൂട്ടാൻ ഒരു സുഹൃത് വരും  , അവന്റെ കാറിൽ നിന്നെ ഡ്രോപ്പ് ചെയ്യാം’

‘ആണോ, ഏത് ഫ്രണ്ടാ ‘

‘എന്റെ കൂടെ മസ്കറ്റിൽ വർക്ക് ചെയ്തിരുന്നവനാ , ഇപ്പോൾ ഇവിടെ ആണ് . ഒരു വിജയ് , ജാർഖണ്ഡ് കാരൻ ആണ് .’

‘ഓ ‘

‘അല്ലടോ , ചോദിക്കാൻ വിട്ടു, ഹസ്സ്?? ‘

‘ആൾക്ക് ബഹ്‌റൈനിൽ  ജോലി കിട്ടി ,അതുകൊണ്ടാ കല്യാണം പെട്ടന്ന് നടത്തിയത്  . കല്യാണം കഴിഞ്ഞു ഇരുപത് ദിവസം കഴിഞ്ഞപ്പോ ആളു  പോയി .  നീട്ടാൻ കുറെ നോക്കി ,പക്ഷെ അവർ സമ്മതിച്ചില്ല ‘

അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് വാടിയ പോലെ 

ഇടക്ക് പൈലറ്റിന്റെ നിർദ്ദേശം വന്നു , ലാൻഡ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് , എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം എന്ന് , സമയം പുലർച്ചെ 3:10 , ഞങ്ങൾ സീറ്റ് ബെൽറ്റ് ഇട്ടു , സീറ്റ് എല്ലാം ശെരിയാക്കി . കുറച്ചു സമയങ്ങൾക്കുള്ളിൽ  കരയിലെ വെളിച്ചം കണ്ടു . നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ ഫ്ലൈറ്റ് ഓക്‌ലാൻഡ് എയർ പോർട്ടിലെ റൺവെയിൽ പന്നിറങ്ങി .

                                           ””””””””””””ഓക്‌ലാൻഡ്””””””””””””

വിമാനം റൺവേ കഴിഞ്ഞു ടാക്സി വേയിലേക്കു കയറി . 

‘എന്നാലും ഒറ്റയ്ക്ക് ന്യൂ സീലാന്റിലേക്കു വരാൻ കാണിച്ച ധൈര്യം ഉണ്ടല്ലോ … സമ്മതിച്ചിരിക്കുന്നു ”

‘ഹഹ , എനിക്ക് കുറച്ചു ലക്ഷ്യങ്ങൾ ഉണ്ട് , അവിടേക്കെത്താൻ കുറച്ചു കൂടി കടമ്പകൾ കടക്കണം , അതിലേക്കുള്ള ആദ്യത്തെ സ്റ്റെപ് ആവട്ടെ ഇത് . ഞാൻ നന്നായി അന്വേഷിച്ചിട്ടാണ്ഇങ്ങോട്ട്‌   ഇറങ്ങി തിരിച്ചത് , പിന്നെ ഇപ്പൊ ഞാൻ ഒറ്റക്കല്ലല്ലോ .. ‘

അവൾ ചിരിച്ചു . 

വിമാനം പാർക്ക് ചെയ്തു , അഞ്ചു മിനിറ്റുകൾക്കുള്ളിൽ യാത്രക്കാർ പുറത്തേക്കു

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *