?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

‘ഉം ,ഉണ്ട്’

ഞങ്ങൾ പുറത്തേക്കു നടന്നു . നല്ല തണുപ്പ് ഉണ്ട് , ഇവിടെ വിന്റെർ ആണ് . പകലും രാത്രിയിലും നല്ല തണുപ്പാകും .നല്ല കാലാവസ്ഥ, നാട്ടിൽ നല്ല മഴയായിരുന്നു , ഗൾഫിൽ നല്ല ചൂട് ,ഇവിടെ നല്ല തണുപ്പ്, ആഹാ പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ . മഴ ഇവിടെയും ചെറുതായി പെയ്യുന്നുണ്ട് . ഈ മാസത്തിൽ ആണ് ഇവിടെ ഏറ്റവും തണുപ്പ്  അനുഭപ്പെടുന്നത്.

 വിജയ് പുറത്തു കാത്ത് നിൽക്കുന്നുണ്ടായിരുന്നു . എന്നെ കണ്ടപ്പോൾ ആൾ ഓടി വന്നു കെട്ടിപിടിച്ചു 

‘കൈസെ ഹോ  ഭായ് ‘ അവൻ ചോദിച്ചു 

‘ടിക് ട്ടാക് ഹേ , ഓർ  ആപ് ‘

‘സബ് ബഡിയ ,ചൽത്തെ  ഹേ  ഭായ് ‘

ഞങ്ങൾ ചിരിച്ചു 

‘ചലോ ‘ 

അവൻ ഞങ്ങളെ കൂട്ടി കാറിന്റെ അടുത്തേക്ക് പോയി , ഇതിനിടയിൽ അവൻ നിമ്മിയെ പറ്റിയെല്ലാം ചോദിച്ചു മനസിലാക്കി . എന്റെ റൂം യൂണിവേഴ്‌സിറ്റിക്ക് അടുത്താണ് . കഷ്ട്ടിച്ചു ഒരു കിലോമീറ്റർ മാത്രമേ ഉള്ളു എന്ന് അവൻ പറഞ്ഞു . അവൾക്കത് മനസിലായി ,ഹിന്ദിയിൽ നിമ്മിക്ക് നല്ല പരിജ്ഞാനം ഉണ്ട് .

ലഗേജ് എല്ലാം ഡിക്കിയിൽ വെച്ചു  . ഞാൻ മുന്നിലായും  അവൾ പിറകിലായും ഇരുന്നു . കാർ മെല്ലെ നീങ്ങി തുടങ്ങി . സമയം രാവിലെ 6  ആവുന്നതേ ഉള്ളു . വിശപ്പില്ല. ഏകദേശം അര മണിക്കൂർ യാത്രയുണ്ട് . അത്ര നേരം ഞങ്ങൾ സംസാരിച്ചിരുന്നു .

 റോഡിൽ തിരക്ക് വളരെ കുറവായിരുന്നു . എനിക്ക് ബുക്ക് ചെയ്ത റെന്റ്  എ കാർ ഇന്ന് വൈകീട്ട് കിട്ടും എന്ന് വിജയ് പറഞു . കുഴപ്പമില്ല, എനിക്ക് ഇന്ന് നന്നായി ഒന്ന് ഉറങ്ങണം എന്ന് ഞാൻ അവനോട് പറഞ്ഞു . നല്ല തല വേദന എടുക്കുന്നുണ്ട് , ഉറക്കം ശെരിയായിട്ടില്ല . 

‘എടോ  , നിനക്കിന്നു ക്ലാസ് ഉണ്ടോ ‘

ഞാൻ നോക്കിയപ്പോൾ അവൾ ഷാളുകൊണ്ടു മൂടി പുതച്ച ഇരിക്കുകയായിരുന്നു .വിജയോട് പറഞ്ഞു വണ്ടിയിലെ ഹീറ്റർ ഓൺ ചെയ്തു . 

‘ഇല്ല , നാളെയാണ് സ്റ്റാർട്ട് ചെയ്യുന്നത് ‘

‘ഓക്കേ ‘

ഏഴു മണിക്കേ യൂണിവേഴ്സിറ്റി ഓഫീസ്  തുറക്കുകയുള്ളു , അത് കൊണ്ട് ഒരു കോഫി കുടിച്ചു മെല്ലെ പോകാം എന്ന് ഞാൻ വിജയിയോട് പറഞ്ഞു , അവൻ ഒരു കോഫി പാർലറിൽ  വണ്ടി സൈഡ് ആക്കി , ഞങ്ങൾ മൂന്ന് പേരും കാറിന്റെ ഉള്ളിൽ ഇരുന്നു തന്നെ കോഫി കുടിച്ചു . തലവേദനക്ക് ഇപ്പൊ ഒരു ആശ്വാസം തോന്നുന്നുണ്ട് . 

ഏഴുമണിക്കു തന്നെ ഞങ്ങൾ ഓഫീസിൽ കയറി , വിജയ് ആണ് എല്ലാം സംസാരിച്ചത് , ശേഷം നിമ്മി പേപ്പർ എല്ലാം കാണിച്ചു കൊടുത്തപ്പോൾ അവർ വെയിറ്റ് ചെയ്യാൻ പറഞ്ഞു . കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവർ നിമ്മിയെ

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *