?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

വിളിച്ചു . റൂം ഇവിടെ അടുത്താണ് , നടക്കാൻ ഉള്ള ദൂരമേ ഉള്ളു എന്ന് പറഞ്ഞു , വിജയ് സ്പോട് ചോദിച്ചു മനസിലാക്കി . റൂമിന്റെ കീ വാങ്ങി ഞങ്ങൾ കാറിലേക്ക് നടന്നു . യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആയിരുന്നു അത് , ഞങ്ങളെ ഉള്ളിലേക്ക് കയറ്റിയില്ല, അവൾ ലഗേജും എടുത്ത് ഉള്ളിലേക്ക് പോവാൻ തയ്യാറായപ്പോൾ  ,ടെൻഷൻ ആവണ്ട  ,വിളിക്കാം എന്ന് ഞാൻ  പറഞ്ഞു .

ഒന്ന് ചെറുതായി പുഞ്ചിരിച്ചു അവൾ ഉള്ളിലേക്ക് നടന്നു .

പ്രതീക്ഷികാതെയാണ് വയറിനു ഒരു കുത്തു കിട്ടിയത് , വിജയ് അതാവശ്യം നല്ല ഇടി  തന്നെ ആണ് ഇടിച്ചത് .

‘ആഹ് , പാഗൽ ഹോഗയാ ക്യാ ‘ ഞാൻ അവനോട് ചോദിച്ചു 

‘സാലെ തൂ’

ഞാൻ ചുണ്ടത് വിരൽ വെച്ച്  മിണ്ടരുതെന്ന്  ആംഗ്യം കാണിച്ചു . 

 നടക്കുമ്പോൾ അവൻ ചിരിക്കുന്നുണ്ടായിരുന്നു . 

വണ്ടിയെടുത്തു ഞങ്ങൾ ഹോട്ടലിലേക്ക് പോകുകയാണ് . യൂണിവേഴ്സിറ്റിയുടെ പുറകിൽ തന്നെ ആണ് എനിക്ക് വേണ്ടി ബുക്ക് ചെയ്ത  ഹോട്ടൽ . വിജയ് കാർ  ഹോട്ടലിന്റെ മുന്നിൽ പാർക്ക് ചെയ്തു . ഒരു ഫോർ  സ്റ്റാർ ഹോട്ടൽ  . ഓഫ് സീസൺ ആയതിനാൽ നല്ല ഡീലിൽ റേറ്റ് വളരെ കുറച്ചു  കിട്ടിയപ്പോൾ വിജയ് ബുക്ക് ചെയ്തതാണ്  . ഞാൻ ബാഗും ഡിക്കിയിൽ നിന്ന്  ലഗേജും എടുത്ത് ഹോട്ടലിന്റെഉള്ളിലേക്ക് കയറി . വിജയ് ഫ്രന്റ് ഓഫിസ് സ്റ്റാഫുമായി സംസാരിച്ചു . എന്റെ പാസ്പോര്ട്ട് കൊടുത്തു ബുക്കിംഗ് കൺഫോം ആക്കി . ശേഷം ബുക്ക് ചെയ്ത അമൗണ്ടിന്റെ പകുതി അഡ്വാൻസ് പേയ്‌മെന്റും നടത്തി . 12 ദിവസത്തിനാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത് .

റൂമിന്റെ കീ വാങ്ങി  ഞങ്ങൾ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു . അഞ്ചാം നിലയിലെ ഒരു കോർണറിൽ  ആണ് റൂം . റൂം തുറന്ന്‌  വിജയ് അകത്തു കയറി , ഞാൻ പുറകെ ബാഗുമായി കയറി , 

കൊള്ളാം  , നല്ല വലിപ്പമുള്ള റൂം . റൂമിലേക്ക് കയറുന്നതിന്റെ റൈറ്റ് സൈഡിൽ  ആയി ബാത്രൂം . അത് കഴിഞ്ഞാൽ ചുമരിൽ നിന്നും കുറച്ചു വിട്ടു വലിയ ഒരു ബെഡ് , രണ്ടു സൈഡിലും ബെഡ് ടേബിൾ ഉണ്ട് .ഒരു മൂലക്കായി ഒരു ചെറിയ ഫ്രിഡ്ജും  ബാക്കിയുള്ള സ്ഥലത്തു ഉയരം കുറഞ്ഞ നീളമുള്ള ഒരു ടി ടേബിൾ , അതിനു സെറ്റ് ആയി വെള്ള നിറത്തിൽ ഒരു സോഫ .വലിയ ഒരു ടീവി.ചുമരിന്റെ ഉള്ളിലേക്കായി നിൽക്കുന്ന അലമാര റൂമിന്റെ സ്ഥലം മുടക്കുന്നില്ല , 

 പുറത്തേക്കു ഒരു ഡോർ ഉണ്ട് . ബാൽക്കണിയിലേക്കു ഉള്ളതാണ് , അവിടെ നിന്നാൽ കടൽ കാണാം , പക്ഷെ റൂമിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കില്ല . റൂമിൽ മൊത്തത്തിൽ ഒരു ബ്രൗൺ ആൻഡ് ഗോൾഡൻ ടച്ച് .ബാത്രൂമിന്  നല്ല വൃത്തിയും നല്ല സ്പേസും ഉണ്ട് . 

‘പെർഫെക്റ്റ് വിജയ് ‘

അവൻ ഒന്ന് ചിരിച്ചു കാണിച്ചു , അവനു ഡ്യൂട്ടി ഉണ്ട് . പത്തു മണിക്ക് കയറണം ബ്രേക്ക് ഡ്യൂട്ടി ആണ് . രാത്രി പന്ത്രണ്ടു മണി  ആവും കഴിയാൻ . പോവാനുള്ള ദൃതി കാണിച്ചപ്പോൾ ഞാൻ ബാഗ് തുറന്നു അവനായി കൊണ്ടുവന്ന സാധനങ്ങൾ എടുത്തു . കൂടുതൽ  ഒന്നും ഇല്ല , കുറച്ചു ബേക്കറി ,പിന്നെ നല്ല കടുമാങ്ങ അച്ചാർ , കടുമാങ്ങ അച്ചാർ  അവനു നല്ല ഇഷ്ട്ടമാണ് . പിന്നെ അവനു വേണ്ടി വാങ്ങിയ

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *