?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

രണ്ടു ഷർട്ടും , ആള് ഹാപ്പി . എന്നെ ഒന്ന് കെട്ടിപ്പിടിച്ചു   വൈകിട്ടു കാർ  കൊണ്ടു  വരാം  എന്ന് പറഞ്ഞു അവൻ  ഇറങ്ങി 

ഞാൻ ഫോണെടുത്തു നിമ്മിയെ ഒന്ന് വിളിച്ചു . പക്ഷെ ഫോൺ എടുത്തില്ല . ഉറങ്ങി കാണുമെന്നോർത്ത് കട്ട് ചെയ്തു . ബാഗിൽ നിന്നും മാറാൻ ഉള്ള ഡ്രസ്സ് പുറത്തു വെച്ച് ഇട്ട ഷർട്ടും പാന്റും ഊരി നിലത്തിട്ടു . ടേബിളിൽ വച്ചിരുന്ന ബാത്ത് ടൗവൽ  എടുത്ത് കുളിക്കാൻ കയറി .

തണുത്ത വെള്ളത്തിൽ തന്നെ നന്നായി ആസ്വതിച്   ഒന്ന് കുളിച്ചു . ശേഷം ടൗവെൽ ചുറ്റി പുറത്തു വന്നു .ഒരു ട്രൗസര് എടുത്തിട്ട് ഞാൻ ബെഡിലേക്കു ചാടി . ഫോൺ എടുത്ത് നോക്കിയപ്പോൾ നിമ്മിയുടെ മിസ് കാൾ . തിരിച്ചു വിളിച്ചു 

‘ഹലോ…’

‘ആ , ഹരിയേട്ടൻ വിളിച്ചപ്പോ ഞാൻ കുളിക്കാൻ കയറിയതായിരുന്നു ‘

നീ ഫോൺ എടുക്കാതായപ്പോൾ ഞാനും ഒന്ന് കുളിക്കാൻ കയറി ,എങ്ങനെ ഉണ്ട് റൂം’

‘നല്ലതാ , ഞാൻ ഒറ്റയ്ക്ക് ഒരു റൂമിൽ , എല്ലാ സൗകര്യങ്ങളും ഉണ്ട് , താഴത്തെ നിലയിൽ ആണ് കാന്റീൻ , ഫുഡ് എല്ലാം അവിടെ കിട്ടും എന്ന് പറഞ്ഞു ‘

‘വീട്ടിൽ വിളിച്ചോ’

‘ഇല്ല, വിളിക്കണം’

‘ഓക്കേ , എന്ന അവരോട് വിളിച്ചു പറഞ്ഞേക്കു, നിന്റെ കാൾ നോക്കി ഇരിക്കുകയാവും അവർ , ഞാൻ ഒന്ന് ഉറങ്ങട്ടെ , എഴുന്നേറ്റിട്ടു വിളിക്കാം ‘

‘ശെരി , എനിക്കും ഒന്ന് ഉറങ്ങണം ,’

‘ഓക്കേ ‘ ഞാൻ കാൾ കട്ട് ചെയ്തു , ശേഷം വീട്ടിൽ വിളിച്ചു  എത്തിയത് പറഞ്ഞു, കൂട്ടുകാർക്കു ഉറങ്ങി എഴുനേറ്റു  വിളിക്കാം എന്നും പറഞ്ഞു ഒരു മെസ്സേജും ഇട്ടു, വീണക്കും .

സമയം എട്ടര ആവുന്നതേ ഉള്ളു

റൂമിലെ കർട്ടൻ വലിച്ചിട്ടു കിടന്നു . നിമിഷ നേരം കൊണ്ട് ഉറങ്ങി പോയി 

——————————–

ടേബിളിൽ വെച്ചിരുന്ന ഫോൺ വൈബ്രെറ്റ്  ചെയ്യുന്ന ശബ്ദം കേട്ടിട്ടാണ് ഉണർന്നത് . ഫോണെടുത്തു നോക്കിയപ്പോൾ നിമ്മിയുടെ മിസ്സിട്  കാൾ കിടക്കുന്നു , രണ്ടു വാട്സാപ്പ് മെസ്സേജും . മെസ്സേജിൽ രണ്ടിലും ഹായ് മാത്രമേ ഉള്ളു .

സമയം ഒരുമണി ആയിരിക്കുന്നു . വിശക്കുന്നുണ്ട് . ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു നിമ്മിയുടെ ഫോണിലേക്കു വിളിച്ചു . 

‘ഹാലോ ‘

‘ഹരിയേട്ടാ , ഉറങ്ങേര്ന്നു ല്ലേ ‘ 

‘ആടോ , നന്നായൊന്നു ഉറങ്ങി . നീ ഉറങ്ങീലെ ‘

‘ഞാനും ഉറങ്ങി , 12 മണി ആയപ്പോൾ എഴുനേറ്റു’

‘ഭക്ഷണം കഴിച്ചോ ‘

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *