?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

 ”എന്തായലും നീ പോയി വാ , പിന്നേയ് എത്തീട്ടു വിളിക്കണേ ‘

 ‘ആടാ , വിളിക്കാം’

 ‘സുനിയെ വിളിച്ചോ ‘

 ‘ ആടാ , വിളിച്ചു ‘

 ‘ അവൻ വരുന്ന വഴിക്കു വാള്  വെച്ചു . കുറച് വണ്ടിയിൽ ആയിട്ടുണ്ട് , അമ്മാതിരി അടിയാ അടിച്ചേ . ആ കുപ്പിയിൽ ഇനി ഒരു മൂന്നു പെഗ് കൂടിയെ കാണു ‘

 ‘ഹഹ , അത് നന്നായി . ഇല്ലേൽ അവന്റെ ഭാര്യയുടെ വായിൽ കിടക്കണത് നീ കേട്ടേനെ ,വാള് വെച്ചതോണ്ട് അതൊഴിവായില്ലേ , വണ്ടി രാവിലെ പ്രകാശേട്ടന്റെ സർവീസ് സ്റ്റേഷനിൽ കൊടുത്തേക്ക് . എന്റെ ബുക്കിൽ എഴുതിക്കോളാൻ പറ , കാശു നീ കൊടുക്കണ്ട , എടിഎം കാർഡ് വണ്ടിയിൽ കാണും , പാസ്സ്‌വേർഡ് മാറ്റിയതാണ് , **** , പെട്രോൾ അടിക്കുന്നുണ്ടേൽ കാർഡ് കൊടുത്താൽ മതി ട്ടാ . പൈസ അതിൽ ഉണ്ട് . പിന്നേയ് കണ്ണികണ്ട പെൺപിള്ളേരെ വണ്ടീൽ കേറ്റരുത് എന്ന് പറഞ്ഞാൽ നീ കേൾക്കില്ല എന്നറിയാം , നാട്ടുകാർ പിടിച് അടി കിട്ടാനുള്ള വഴി ഒന്നും ഉണ്ടാകല്ലേടാ ‘

 ‘ ഇല്ലടാ , കറക്കാൻ പാകത്തിലുള്ളതൊന്നും ഇപ്പൊ കയ്യിൽ ഇല്ല , അനില ഡോക്ടറുടെ ഹസ് തിരിച്ചു പോയിട്ടുണ്ടെങ്കിൽ ഡോക്ടറുടെ ഭാഗ്യം , ഇപ്പൊ അത്രേ പറയുന്നുള്ളു . ഞാനേ ഇപ്പൊ എന്തെങ്കിലും നടക്കുമോ എന്നൊന്നുകൂടി നോക്കട്ടെ . നീ വിട്ടോ . എത്തിയിട്ട് വിളിക്കു. പോയി തകർത്തു വാ , വിജയിയോട്  എന്റെ അന്ന്വേഷണംപറ’

 ‘ ശരി ‘

 അവൻ കാൾ കട്ട് ചെയ്തു , 

————————————————————-

 ബാഗിൽനിന്നും വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് കുറച് കുടിച്ചു . കണ്ണടച്ചു കുറച്ചു നേരം ഇരുന്നു. . ഒന്നു പുകക്കാൻ തോന്നിയെങ്കിലും വേണ്ടാ എന്ന് വെച്ചു . 

 മെല്ലെ എഴുന്നേറ്റു ടെർമിനലിന്റെ ലാസ്‌റ് കോർണറിൽ ഉള്ള കോഫി ഷൊപില് പോയി ഒരു കോഫി കൂടി കുടിച്ചു . ശേഷം ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന്‌ സമയം നോക്കിയപ്പോൾ പന്ത്രണ്ടു മണി ആവുന്നതേ ഉള്ളു .ഫ്ലൈറ്റ് ഇൻഫോർമേഷൻ സിസ്റ്റം സ്‌ക്രീനിൽ നോക്കിയപ്പോൾ ഫ്ലൈറ്റ് ഓൺ ടൈം . ഒന്നരക്ക് ഗേറ്റ് ഓപ്പൺ ആകും . 

ഞാൻ ഗെയ്റ്റിന്റെ അടുത്തേക്ക് നീങ്ങി . ഗെയ്റ്റിൽ നിന്ന് കുറച്ചു മാറി തിരക്കില്ലാത്ത കൂടെ ആരും ശ്രെദ്ധിക്കാത്ത ഒരു മൂലയ്ക്ക് വന്നിരുന്നു . ഇവിടെ ഇരുന്നാൽ ഗേറ്റ് കാണാം . ചുറ്റുഭാഗം കണ്ണോടിച്ചു . പരിചയമുള്ള മുഖങ്ങൾ ഒന്നും കാണുന്നതിൽ ഇല്ല . ടെർമിനലിന്റെ എൻട്രൻസിലേക്കു നോക്കി കുറച്ചു സമയം ഇരുന്നു . പലവിധത്തിലുള്ള ആളുകൾ , പല രാജ്യങ്ങളിൽ നിന്നും ഉള്ളവർ , ഈ ടെർമിനലിൽ  നിന്നും ആണ്  ദീർഘ ദൂര ഫ്ലൈറ്റുകൾ പുറപ്പെടുന്നത് എന്ന് തോന്നി.

 ജൂലൈ-9-2019 

സമയം പോവുന്നില്ല . ഉറക്കം വരുന്നുമില്ല . പിന്നെ  ഫോണെടുത്ത് മെസ്സേജുകൾ എല്ലാം ഒന്ന് നോക്കി , മെയിലും ചെക്ക് ചെയ്തു .

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *