?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 435

 വാട്സാപ്പിൽ ഒരു സ്റ്റാറ്റസ് ഇട്ടാലോ, മനസ്സിൽ ആലോചിച്ചു  .പിന്നൊന്നും നോകീല  ‘ട്രിപ്പ് റ്റു ഓക്‌ലാൻഡ് ‘ ഞാൻ എഴുതി , അല്ലേൽ വേണ്ട . ആരെ കാണിക്കാനാണ് . എഴുതിയത് ക്ലിയർ ചെയ്ത് ഒരു  ഫ്ലൈറ്റിന്റെ ഇമോജി മാത്രം സ്റ്റാറ്റസ് ആക്കി ഇട്ടു️. ഇത് തന്നെ ധാരാളം . 

 ശേഷം  സ്നാപ്ചാറ്റ് തുറന്നു . വൈഫൈ നല്ല സ്പീഡ് ആയതുകൊണ്ട് തന്നെ എല്ലാ സ്‌നാപ്‌സും ഒന്ന് നോക്കാൻ പറ്റും . എന്റെ  അതികം കളികളും സ്നാപ്ചാറ്റിൽ ആണ് . അറിയുന്ന ഒരൊറ്റ ആളെയും ഞാൻ ആഡ് ചെയ്യില്ല . ഏതൊക്കയോ രാജ്യങ്ങളിലെ ആരൊക്കെയോ ഉണ്ട് . എല്ലാവര്ക്കും കറക്റ്റ് ആയി റീപ്ലേ കൊടുത്ത പോരുന്നു . 

ആദ്യം തന്നെ എയർപോർട്ടിന്റെ നല്ല രണ്ടു വീഡിയോ എടുത്ത് ഏതോ ഇംഗ്ലീഷ് പാട്ടും കുത്തി കേറ്റി സ്നാപ്ചാറ്റിൽ ഞാൻ സ്റ്റാറ്റസ് ഇട്ടു . ട്രിപ്പ് റ്റു ഓക്‌ലാൻഡ് എന്ന് എഴുതാൻ മറന്നില്ല . ശേഷം എല്ലാവരും അയച്ച സ്‌നാപ്‌സും തുറന്നു നോക്കി റീപ്ലേ കൊടുത്തിരുന്നു . ഏകദേശം മുന്നൂറ്റി അൻപതോളം മെസ്സേജ് ഉണ്ടായിരുന്നു നോക്കാൻ . ഇപ്പോൾ സമയം നന്നായി നീങ്ങുന്നുണ്ട് . 

ഇടയ്ക്കു ചുറ്റുഭാഗം നിരീക്ഷിക്കാൻ ഞാൻ മറന്നില്ല . ഇല്ല , അത്ര പെട്ടന്ന് ഞാൻ ഇരിക്കുന്ന ഭാഗം ആരുടേയും കണ്ണിൽ പെടില്ല . അഥവാ കണ്ടാലും ഈ  ഭാഗത്തെ ലൈറ്റ് വളരെ ഡിം ചെയ്തു വച്ചിരിക്കുന്നത് കൊണ്ട് ആളെ മനസിലാവാൻ  സാധ്യത ഇല്ല . 

 സമയം ഏകദേശം ഒരുമണിയോടടുക്കുന്നു .ഗേറ്റ് തുറക്കാൻ ഏകദേശം മുപ്പതു മിനിട്ടു കൂടി ഉള്ളു . ഞാൻ വീണ്ടും ഫോണിൽ കളി  തുടർന്നു .ഒന്നേ പതിനഞ്ചു ആയപോളെക്കും ഖത്തർ എയർവൈസിന്റെ മൂന്ന് ഗ്രൗണ്ട് സ്റ്റാഫുകൾ വന്ന് ഗേറ്റ് തുറന്നു ചെക്കിങ് തുടങ്ങി . നിമിഷ നേരം കൊണ്ട് ക്യുവില്‍ ആളായി . 

 ഗ്രൗണ്ട് സ്റ്റാഫ് അവരുടെ ജോലി വളരെ വേഗത്തിൽ ചെയ്യുന്നുന്നത്കൊണ്ട് ക്യു വളരെ വേഗത്തിൽ നീങ്ങുന്നു .ഏറ്റവും അവസാനമേ ചെക്ക് ഇൻ ചെയ്യൂ എന്ന ഉദ്ദേശത്തോടെ  ആണ് ഞാൻ ഇരിക്കുന്നത് . ക്യു നീങ്ങുന്നത് ഞാൻ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു . രണ്ടു സെക്ഷൻ ആയി ആളുകൾ ഗേറ്റിന്റെ ഉള്ളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു .ഇപ്പോൾ നൂറുപേരിൽ കൂടുതൽ ആളുകൾ ഗേറ്റിന്റെ ഉള്ളിൽ ഉണ്ട് . അകത്ത് തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഒരു സ്റ്റാഫ് വോക്കി ടോക്കിയിൽ എന്തോ നിർദ്ദേശം കൊടുക്കുന്നത് കണ്ടു . അഞ്ചു മിനിറ്റുകൾക്കുളിൽ പുറത്തു നാല് ബസ്സുകൾ വന്നു നിന്നു . പുറത്തേക്കുള്ള ഗേറ്റ് തുറന്നു ,യാത്രക്കാർ ബസിൽ കയറാൻ പോകുകയാണ്. 

 നാലു ബസുകളും പെട്ടന്ന് നിറഞ്ഞു . അവ യാത്രക്കാരെയും കൊണ്ട് ഫ്ലൈറ്റിനടുത്തേക്കു നീങ്ങി . 

ഇപ്പോൾ ഗേറ്റിന്റെ അകത്ത് അഞ്ചോ ആറോ പേരെ ഉള്ളു . നിമിഷ നേരങ്ങൾക്കുള്ളിൽ വീണ്ടും ആളാകും . ഏകദേശം ഇരുനൂറ്റി അറുപതു പേരെ ഉൾകൊള്ളുന്ന ഫ്ലൈറ്റ് ആണ് . 

ഒരു ബസ് കൂടി പുറത്തു വന്നു . ചെക്ക് ഇൻ കഴിഞ്ഞു യാത്രക്കാർ നേരെ ബസിലൊട്ടു കയറുന്നു . ആളായപ്പോൾ ആ ബസും പോയി . വരിയിൽ കുറച്ചു പേരെ ഉള്ളു . സമയം രണ്ടേ അഞ്ചു് കഴിഞ്ഞു .

ഞാൻ പതിനഞ്ചു മിനുട്ടു കൂടി ഇരുന്നു . ഇപ്പോൾ ക്യുവിൽ തീരെ ആളില്ല . കൂടിപ്പോയാൽ അഞ്ചുപേർ കാണും .യെസ്. എന്റെ സമയം വന്നിരിക്കുന്നു

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *