?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

ഞാൻ എന്റെ ഇടതു കൈ അവളുടെ ഇടതു കൈത്തണ്ടക്കു മുകളിൽ വച്ചു  . ഒന്ന് മുറുക്കി, ശേഷം എന്നിലേക്ക്‌ കൂടുതൽ അടുപ്പിച്ചു .

അവൾ ടീവിയിൽ നോക്കി കിടക്കുകയാണ് . പക്ഷെ അവളുടെ  ശ്രെദ്ധ ടീവിയിൽ അല്ല .

‘ഹരിയേട്ടാ ‘

‘ഓ , എന്താ മോളെ ‘

‘ഞാൻ ഇപ്പൊ ഇവിടെ ഇങ്ങനെ ഇരിക്കാൻ കാരണം എന്താണെന്നു അറിയാമോ ‘

‘എന്താ ‘ഞാൻ ചോദിച്ചു 

‘ഹരിയേട്ടൻ അന്ന് പറഞ്ഞിരുന്നില്ലേ , നമുക്ക് അടുത്ത ജന്മത്തിൽ ഒന്നിക്കണം എന്ന് . ഓർമ്മയുണ്ടോ ‘

‘പിന്നെ . അത് പറഞ്ഞപ്പോൾ അന്ന് നീ ‘ആദ്യം ഈ ജന്മത്തിലെ കാര്യം നോക്കാം എന്നിട്ടല്ലേ അടുത്ത ജന്മം ‘ എന്നല്ലേ  പറഞ്ഞത്, എനിക്ക് നല്ല ഓര്മ ഉണ്ട് ‘

‘എന്നാൽ അങ്ങനല്ല ഹരിയേട്ടാ , ശെരിക്കും നമ്മൾ ഈ ജന്മത്തിൽ ഒന്നിക്കേണ്ടവരായിരുന്നു , എന്റെ പിടിപ്പുകേട് കാരണം ആണ് അത് സംഭവിക്കാതെ പോയത് . പക്ഷെ ഇപ്പോൾ നോക്കിയേ … മറ്റൊരു രാജ്യത്ത് ,ലോകത്തിന്റെ മറ്റൊരു കോണിൽ വെച്  തീരെ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ നമ്മൾ ,ഇപ്പോൾ ഇതാ ഒരു മുറിയിൽ ചേർന്നിരിക്കുന്നു . ദൈവം എന്തോ കരുതി കൂട്ടി നമ്മളെ ഒന്നിപ്പിച്ചത് പോലെ ‘

‘ഉം , ശെരിയാണ് ‘

ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ  തോളത്തു നിന്നും മാറി , ഞാൻ എന്റെ കൈ പിൻവലിച്ചു  .അവൾ അവളുടെ രണ്ടു കൈകളും നെഞ്ചത്തു   കൂട്ടി കെട്ടി വലതുകാൽ സോഫയിലേക്ക് മടക്കി കയറ്റി വെച്ച്  എന്റെ കണ്ണുകളിലേക്കു നോക്കി . ചുണ്ടുകൾ കൂർപ്പിച്ചു .രണ്ടു കണ്ണുകളിലേക്കും മാറി മാറി നോക്കി  .ശേഷം അവളുടെ വലതു കൈ തലം  എന്റെ ഇടതു കവിളിൽ വച്ചു .പിന്നെ മെല്ലെ തഴുകാൻ തുടങ്ങി .പിന്നെ അതെ കയ്യിലെ ചൂണ്ടു വിരൽ എന്റെ രണ്ടു ചുണ്ടിലുമായി  അമർത്തി ,പിന്നെ ആ കൈ പിൻവലിച്ചു . 

ഞാൻ ആകെ അന്ധാളിച്  ഇരുന്നുപോയി .

അവളുടെ വലതു കൈ എന്റെ ഇടതു തോളിൽ കയറ്റി വെച്ചവൾ വീണ്ടും എന്റെ കണ്ണുകളിലേക്കു നോക്കി ഇരുന്നു . 

‘ഹരിയേട്ടാ , ആം സോറി , സോറി ഫോർ എവരിതിങ് ‘ അവൾ പറഞ്ഞു 

‘ഹെയ്..’പെട്ടന്ന് അവളുടെ ചൂണ്ടു വിരൽ എന്റെ ചുണ്ടുകൾക്ക് നടുവിലായി അമർന്നു   ,ബാക്കി പറയാൻ  അവളുടെ ചൂണ്ടു വിരൽ എന്റെ  ചുണ്ടുകളെ അനുവതിച്ചില്ല. അവൾ കൈ വീണ്ടും കവിളത്തു വെച്ച് തഴുകാൻ തുടങ്ങി 

അവളുടെ മുഖം എന്റെ മുഖത്തോടടുത്തു . ഞാൻ കുറച്ച്  പിറകിലേക്ക് വലിഞ്ഞു . അവളുടെ കണ്ണുകളിൽ സ്നേഹത്തിന്റെ നോവ് എനിക്ക് കാണാമായിരുന്നു . ഞാൻ പുറകിലേക്ക് മാറിയത് കണ്ട അവൾ രണ്ടു കൈകളും എന്റെ രണ്ടു കവിളുകളിൽ വെച്ച് ചെറുതായൊന്നു കുണുങ്ങി ചിരിച്ചു,ഒരു കൊച്ചു കുട്ടിയെ പോലെ   .ശേഷം എന്റെ മുഖം അവൾ മുന്നിലേക്ക് വലിച്ചു കൂടെ അവളുടെ മുഖം എന്റെ മുഖത്തോടടുപ്പിച്ചു . 

അവളുടെ ചുടു നിശ്വാസം എന്റെ മുകത്ത്  പതിഞ്ഞു . കണ്ണടച്ചു തുറക്കുന്നതിനു മുൻപ്  അവളുടെ ചുണ്ടുകൾ എന്റെതിൽ മുത്തമിട്ടു അകന്നു കഴിഞ്ഞിരുന്നു . ഞാൻ ഷോക് അടിച്ചത് പോലെ ഇരുന്നു . അവളുടെ മുഖം കുറച്ചു

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *