.ഞാൻ എന്റെ ബാഗും എടുത്ത് ഗേറ്റിലേക്ക് നടന്നു .
എന്റെ ഊഴം ആയി . ബോർഡിങ് പാസും പാസ്സ്പോര്ട്ടും വെരിഫൈ ചെയ്ത് ഞാൻ ഗെയ്റ്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു . രണ്ടര ആയപ്പോളേക്കും ക്യുവിലെ യാത്രകര് എല്ലവരും ഉള്ളിൽ കയറി . സ്റ്റാഫ് ലിസ്റ്റ് നോക്കി എല്ലവരും ആയി എന്ന് ഉറപ്പിച്ച ശേഷം ഗേറ്റ് അടച്ചു . മിനിറ്റുകൾക്കുള്ളിൽ പുറത്തു രണ്ടു ബസുകൾ വന്നു . തിരക്കു കൂട്ടാതെ ഞാൻ ഏറ്റവും പിറകിലായി ബസ്സിനടുത്തേക്കു നീങ്ങി . ഇടയ്ക്കു വീണക്ക് മെസ്സേജ് അയക്കാൻ മറന്നില്ല .
രണ്ടാമത്തെ ബസിൽ കയറി ഫ്ലൈറ്റിന്റെ അടുത്തേക്ക് പോകുമ്പോൾ മനസ്സിൽ മൊത്തം ആകാംഷ ആയിരുന്നു .
അഞ്ചു മിനുട്ടു നേരത്തെ യാത്രക്കൊടുവിൽ ബസ് ലക്ഷ്യ സ്ഥാനത്ത് എത്തി .
പുറത്തു ഇറങ്ങി നോക്കിയപ്പോൾ നെഞ്ചും വിരിച് നിൽക്കുകയാണ് ഖത്തർ എയർവേയ്‌സിന്റെ ബോയിങ് 777 QR 920 ഫ്ലൈറ്റ് . 19 മണിക്കൂർ യാത്ര പറയുന്നുണ്ടെങ്കിലും 16 മണിക്കൂർ കൊണ്ട് എത്തും . ലോകത്തിലെ ഏറ്റവും ദൈർക്യം ഏറിയ ഫ്ലൈറ്റിനുള്ള റെക്കോർഡ് ഇവനായിരുന്നു .
ഫോണിൽ ഫ്ലൈറ്റിന്റെ നല്ല ഒരു ഫോട്ടോ എടുത്തു് തിരക്കു കൂട്ടാതെ ഞാൻ ഫ്ലൈറ്റിലേക്കു കയറി . സ്വീകരിച്ച എയർ ഹോസ്റ്റസ് ബോർഡിങ് പാസ് ചോദിച്ചപ്പോൾ കാണാപാഠം ആയിരുന്ന സീറ്റ് നമ്പർ ഞാൻ പറഞ്ഞു കൊടുത്തു . ’30 J’ എറ്റവും പുറകിൽ ആണ് സീറ്റ്, ഞാൻ എന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു .
നെഞ്ച് പട പടാ ഇടിക്കുന്നുണ്ടെങ്കിലും മുഖത്തു അത് പ്രതിഫലിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു . ഫ്ലൈറ്റിൽ യാത്രക്കാർ കുറവാണ് . കുറെ സീറ്റുകൾ കാലിയായി കിടക്കുന്നു . ക്യുവിൽ കണ്ട തിരക്കൊന്നും ഫ്ലൈറ്റിന്റെ ഉള്ളിൽ എത്തിയപ്പോൾ ഇല്ല . ഏറ്റവും പിറകിൽ ആയാണ് എനിക്കുള്ള സീറ്റ് . ഏറെ കുറെ സീറ്റിനോട് അടുത്തെത്തിയപ്പോൾ തൊട്ടു പിറകിൽ നിന്നും ഒരു വിളി കേട്ടു .
തിരിഞ്ഞു നോക്കിയപോൾ എയർ ഹോസ്റ്റസ് ആണ് .ബോർഡിങ് പാസ് കാണിച്ചു കൊടുത്തു കൊണ്ട് ഞാൻ സീറ്റ് നമ്പർ പറഞ്ഞു
’30 J’
സീറ്റ് കാണിച്ചു തരുവാനായി അവർ എന്റെ മുന്നിൽ കയറി നടന്നു .ഹാൻഡ് ലഗേജ് ഡ്രോവിൽ അടയാളപ്പെടിത്തിയ സീറ്റുകളുടെ സീരീസ് നമ്പർ നോക്കി ഞാൻ അവരുടെ പിറകെ നടന്നു . ഇരുപത്തിയാറ് , ഇരുപത്തിയേഴ് , ഇരുപത്തിയെട്ടു ,ഇരുപത്തൊന്പത് , മുപ്പത് ……..
എണ്ണി കഴിഞ്ഞ ശേഷം കണ്ണ് നേരെ ചെന്നത് വിൻഡോ സീറ്റിലേക്കാണ് . രണ്ട് ഉണ്ടക്കണ്ണുകൾ എന്നെ ആശ്ചര്യത്തോടെ നോക്കുന്നു . എനിക്ക് സുപരിചിതമായ കണ്ണുകൾ .
അതേ, അവള്‍ തന്നെ ,
നിമിത ,നിമ്മി . എന്റെ ആദ്യപ്രണയം . എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവൾ . ഇന്ന് ഞാൻ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരി .
”’””നിമിത’”””
————————————————————————————————–
ഞാന്‍ ഹരി. ഹരി കുമാര്‍. വയസ് മുപ്പത് . അവിവാഹിതന്‍ ,വിവാഹം ഉടനെ ഉണ്ടാവും കേട്ടോ . വീട്ടില്‍ അമ്മ , അനിയന്‍, അനിയത്തി . ഞാന്‍ പത്താം
മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്
Kolaam…… Super Story.
????