?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

ക്ളാസ്സില്‍ പടിക്കുമ്പോള്‍  ദുബായില്‍ വച്ചുണ്ടായ ഒരു വാഹന അപകടത്തില്‍ അച്ഛനെ ഞങ്ങള്‍ക്ക് നഷ്ട്ടമായി . എന്റെ ഭാവി വധുവാണ് വീണ . പിന്നെ എന്തിനും ഏതിനും കട്ടക്ക് നില്‍ക്കുന്ന നാല് കൂട്ടുകാര്‍ . സുനി,അജി , ഷിജു , രമേഷ് . ജോലിയെപ്പറ്റി പറയുകയാണെങ്കില്‍ , ഒമാനില്‍ ഒരു കമ്പനിയുടെ പര്‍ച്ചേസിങ് മാനേജര്‍ ആണ് ,കൂടാതെ അവിടതന്നെ സുഹൃത്തിന്റെ  ബിസിനസ്സില്‍ ഒരു ഷെയറും .  ബാക്കി എല്ലാം വഴിയേ പറയാം .

————————————————————————————————————-

 

അവളെ എന്റെ തൊട്ടടുത്ത സീറ്റിൽ കണ്ട ഞെട്ടലിൽ നിശ്ചലനായി നിന്ന ഞാൻ എയർ ഹോസ്റ്റസ്സിന്റെ വിളി കേട്ട് ഉണർന്നു . കയ്യിൽ ഉള്ള ബാഗ് അവരെ ഏല്പിച്ചപ്പോൾ അവർ അത് മുകളിലെ ഹാൻഡ് ലഗേജ് ഡ്രോവിൽ വച്ചു . ശേഷം അവർ മുന്നിലെക്കു തന്നെ പോയി 

‘ഡോ ,താൻ ….’

‘അതെ ഹരിയേട്ടാ , ഞാൻ തന്നെ ആണ്’

അവളും ആകെ ഞെട്ടി ഇരിക്കുകയാണെന്ന് അവളുടെ വാക്കുകളിൽ വ്യതമായി 

‘താനെങ്ങോട്ടാഡോ’

‘ഞാൻ…….’

‘ഒറ്റക്കാണോ’

‘അതെ ഹരിയേട്ടാ , പത്തു ദിവസത്തെ ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ട് . അതിനു  പോവുകയാണ്’

ഞാൻ അവൾ പറഞതിനു തലയാട്ടി . 

 പെട്ടന്ന് ഫ്ലൈറ്റ് ഇലകി . പുറപ്പെടാൻ ഉള്ള തയ്യാറെടുപ്പിലാണ് .സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശം പൈലറ്റ് നൽകി . മൂന്ന് സീറ്റ് ഉള്ള റോ ആണ് . വിന്ഡോ സീറ്റിൽ അവളും നടുക്കിലെ സീറ്റിൽ ഞാനും . അടുത്ത സീറ്റ് കാലി ആണെന്ന് തോന്നി . സമയം രണ്ടെ അന്പത് 

ഞാൻ സീറ്റിൽ ഇരുന്നു സീറ്റ് ബെൽറ്റ് ഇട്ടു . അവൾ ആദ്യം തന്നെ ബെൽറ്റ് ഒക്കെ ഇട്ടിരിക്കുകയായിരുന്നു 

‘പറയടോ , എന്തൊക്കെയാ വിശേഷങ്ങൾ ? ‘

‘സുഖം , അല്ലാ, ഹരിയേട്ടൻ ഇപ്പൊ ഖത്തറിൽ ആണോ’

‘അല്ലല്ലോ , ഞാൻ ഒമാനിൽ തന്നെ , പക്ഷെ ഇപ്പൊ നാട്ടില്നിന്നാണ് വരുന്നത്’

‘അതെയോ , എന്നിട്ടു ഞാൻ എയർപോർട്ടിലും ഫ്ലൈറ്റിലും ഒന്നും കണ്ടില്ലലോ ,ഈ എയർപോർട്ടു  പോലെ അല്ലല്ലോ കോഴിക്കോട് ,എന്തായാലും കാണേണ്ടതല്ലേ’

അവൾ ആശ്ചര്യത്തോടെ ചോദിച്ചു .

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *