?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

‘ ഞാൻ കൊച്ചിയിൽ നിന്നാ കയറിയത്, കോഴിക്കോട് നിന്നു ടികെറ്റ് കിട്ടിയില്ല ‘

‘അത് ശെരി’

‘ഞാൻ ഇവിടെ ഏകദേശം പത്തുമണിക്ക് എത്തിയിട്ടുണ്ട്, കാലിക്കറ്റ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത് സ്‌ക്രീനിൽ കണ്ടിരുന്നു, അതിൽ ഇങ്ങനെ ഒരു  സർപ്രൈസ് ഉണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല’

ഞാൻ മെല്ലെ ഒന്ന് ചിരിച്ചു, അവളും .അതിനിടയിൽ ഞാൻ അവളെ നന്നായി ഒന്ന് സ്കാൻ ചെയ്യാൻ മറന്നില്ല . പെണ്ണ് ഇന്നോ ഇന്നലെയോ പാർലറിൽ പോയി നന്നായി ഒന്ന് മിനുങ്ങിയിട്ടുണ്ട്. അത് മുഖത്തു വ്യക്തമായി കാണാം . അന്നും ഇന്നും മുടിയഴക് അതെ പോലെ കാത്തു വച്ചിരിക്കുന്നു  . നാട്ടിൽനിന്നും അവസാനം   കണ്ടപ്പോൾ ഉള്ള ലുക്കൊക്കെ മാറി ഒരു പത്രാസുകാരി ആയിരിക്കുന്നു . ബ്രൗൺ കളർ പലാസോ പാന്റും വൈറ്റ് കളർ പ്ളീറ്റഡ് ട്യൂണിക് ടോപും കഴുത്തിൽ ചുറ്റിയിട്ട ഒരു പ്രിന്റെഡ്‌ സ്കാർഫും ആണ്‌ വേഷം . ആദ്യമായ് ആണ്‌ നിമ്മിയെ ഇങ്ങനേ ഒരു വേഷത്തിൽ കാണുന്നത് .

സ്‌പീക്കറിലൂടെ പൈലറ്റ് എന്തൊക്കെയോ പറയുന്നുണ്ട് .ഫ്ലൈറ്റ് മുൻപോട്ടു നീങ്ങി തുടങ്ങി . ഇടയിൽ എയർ ഹോസ്റ്റസ് വന്നു ബെൽറ്റ് ഇട്ടത് ചെക്ക് ചെയ്ത് പോയി . 

റൺവേയിലേക്കു കുറച് ഓടാൻ ഉണ്ട് . ഫ്ലൈറ്റിലെ ലൈറ്റ് വളരെ ഡിം മോഡിൽ ആയി . സ്‌ക്രീനിൽ സേഫ്റ്റി ഇൻസ്‌ട്രക്ഷൻസ് കാണിക്കുന്നുണ്ട് . അവിടേക്കൊന്നും ശ്രെദ്ധ പോയില്ല .

‘ഹരിയേട്ടൻ എവിടെ പോവ്വാണ് ?’

‘ഞാന്‍ ഓക്‌ലാൻഡിൽ , ഒരു എക്സിബിഷൻ നടക്കുന്നുണ്ട് , ലോകത്തിലെ ഒരു വിധം എല്ലാ കമ്പനികളും ഉണ്ടാവും അവിടെ . ഒന്ന് കാണാം ,കൂട്ടത്തിൽ ഏതെങ്കിലും പ്രോഡക്റ്റ് കിട്ടിയാൽ ഡീൽ ആക്കാം. കൂടാതെ ഞങ്ങളുടെ ഒരു ഡീലർ ഉണ്ട് അവിടെ, അവിടെ കൂടി ഒന്ന് പോകണം . .കൂട്ടത്തില്‍ കുറച്ചു കറക്കവും  ‘

‘നിനക്കെവിഡെയാ ട്രെയിനിങ് ‘

‘അതോ , ഓക്‌ലാൻഡ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ആണ് , പത്തു ദിവസത്തെ ട്രെയിനിങ് ക്യാമ്പ് ‘

പുറത്തു പോയി എന്തെങ്കിലും ഒരു ഇന്റേൺഷിപ് പ്രോഗ്രാം ചെയ്യണം എന്ന ഒരു ആഗ്രഹം അവൾ മുൻപ് മെസ്സേജ് അയക്കുന്ന കൂട്ടത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട് 

‘കൊള്ളാലോ , അവസാനം നീ നിന്റെ സ്വപ്നം  നിറവേറ്റാൻ പോകുകയാണ്  ‘

‘അതെ , തീരെ പ്രതീക്ഷിക്കാതെ കിട്ടിയതാ , ഒരുപാട് സന്തോഷോം ഉണ്ട് …. പക്ഷെ അതിനിടയില്‍  നമ്മളുടെ ഈ കണ്ടുമുട്ടൽ വലിയ ഒരു ട്വിസ്റ്റ് ആയി , ല്ലേ ?’

‘ആയോന്നോ, ഞാൻ ശെരിക്കും ഞെട്ടി ഇരിക്കുകയാണ് . എന്താ ഇപ്പൊ പറയാ’

‘ഉം, ഞാനും’

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *