ഇതിനിടയില്‍ ഫ്ലൈറ്റ് റൺവേയിലേക്ക് കയറിയിരുന്നു . പൈലറ്റ് ടേക്ക് ഓഫ് ചെയ്യുകയാണെന്ന നിര്‍ദേശം തന്നു . അവള്‍ പുറത്തേ കാഴ്ചകളില്‍ കണ്ണും നട്ടിരിപ്പാണ് . ഫ്ലൈറ്റ് വേഗത്തില്‍ ചലിച്ചു തുടങ്ങി . ഞാന്‍ രണ്ടു ഹാന്‍ഡ് റെസ്റ്റുകളിലും മുറുകെ പിടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു .
നിമിഷ നേരം കൊണ്ട് തന്നെ ഫ്ലൈറ്റ് അതിന്റെ പറന്നുയാരന്‍ ഉള്ള വേഗത കൈവരിച്ചു . ഈ സമയം അവളുടെ ഇടതു കൈ എന്റെ കൈക്കു മുകളില്‍ പതിച്ചു . ഫ്ലൈറ്റ് പറന്നുയരുന്ന നിമിഷത്തില്‍ അവള്‍ കൈ എന്റെ കയ്യിനു മുകളില്‍ വല്ലാതെ മുറുകുന്നത് ഞാന്‍ അറിഞ്ഞു .കുറച്ചു നിമിഷങ്ങള്‍ മാത്രം . ശേഷം, അവള്‍ കൈ പിന്‍വലിച്ചു . ടേക് ഓഫ് സമയത്തുണ്ടായ ഭയത്താല്‍ പിടിച്ചതാണ് .
അവള്‍ പുറത്തെ കാഴ്ചകളില്‍ തന്നെ ആയിരുന്നു . ഫ്ലൈറ്റ് എകദേശം ഹൈറ്റിൽ എത്തി . പുറത്തു ഇപ്പോള്‍ കാഴ്ചകള്‍ ഒന്നും ഇല്ല, കൂരാ കൂരിരിട്ടു മാത്രം .
കാഴ്ചകളൊക്കെ എങ്ങനുണ്ട് ? ഞാന്‍ ചോതിച്ചു
‘അടിപൊളി ,ലാൻഡ് ചെയ്യുന്ന സമയത്തും കുറച്ചു കണ്ടിരുന്നു’
‘ഉം, ദുബൈക്ക് മുകളിലൂടെ ആണ് പോകുന്നതെങ്കില്‍ ഇതിനേക്കാള്‍ നല്ല വ്യൂ ഉണ്ടായിരുന്നു. പക്ഷേ ബാന്‍ കാരണം ഇപ്പോ ഫ്ലൈറ്റ് ചുറ്റിയാണ് പോകുന്നത് .’
‘അതെയോ , ജസ്റ്റ് മിസ്സ് ല്ലേ ‘
‘ഏറെ കുറെ ‘
‘ഹഹ ‘
ഫ്ലൈറ്റില്‍ വെളിച്ചം വന്നു . സീറ്റ് ബെല്‍ട്ട് ഒഴിവാകന്‍ ഉള്ള സിഗ്നെല്‍ കിട്ടിയപ്പോള്‍ ഞാന്‍ മെല്ലെ ആ കുരുക്ക് അങ്ങ് ഒഴിവാക്കി .
‘വീട്ടില്‍ എന്തൊക്കെയാണ് വിശേഷം ? അച്ചന്റെ അസു എങ്ങനെ ഉണ്ട് ?’
‘വീട്ടില്‍ സുഖം , അച്ഛന് കുറവുണ്ട് .ഇപ്പോള്‍ വീട്ടിൽ തന്നെ ആണ് , ജോലിക്കു പോവറില്ല്യ .’
‘ഏട്ടന്‍ ?’
‘അവന്‍ സൌദിയില്‍ തന്നെ’
സംസാരത്തിനിടക്ക് അവളുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ മാലയില്‍ എന്റെ ശ്രദ്ധ പതിഞ്ഞു . അതിൽ അണിഞ്ഞിരിക്കുന്ന താലി കാണാൻ ചെറിയോരു ആകാംഷ . വീട്ടിലെ വിശേഷം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ അവളുടെ നെഞ്ചില്‍ ഒന്നു ശ്രേദിച്ചു നോക്കി . ഇല്ല ,അവള്‍ ധരിച്ച സ്കാര്‍ഫ് കാരണം ഒന്നും കാണുന്നില്ല .
കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു അവളുടെ വിവാഹം , എന്നെ വിളിച്ചതാണ് .ആ കാഴ്ച കാണാൻ ഉള്ള ത്രാണി ഇല്ലാത്തതു കൊണ്ട് ഞാൻ പോയില്ല
‘എന്ത് പറ്റി ?’ അവള്‍ ചോതിച്ചു
‘ഹെയ്യ് ഒന്നുമില്ല . ചുമ്മാ ‘
ഞാന്‍ നോക്കിയത് അവള്‍ ശ്രേദിച്ചോ………
ആ, പോട്ട് പുല്ല് .
മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്
Kolaam…… Super Story.
????