?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

 ‘ എടോ , ഞാന്‍ ഒന്നു ബത്റൂമില്‍ പോയി വരാം, കുറെ നേരായി പിടിച്ച് വക്കാന്‍ തുടങ്ങീട്ട് ‘

 ഞാന്‍ മെല്ലെ എഴുന്നേറ്റു

‘ഞാനും വരുന്നു , എനിക്കും ഒന്നു ഫ്രെഷ് ആവണം ‘ അവളും കൂടെ എഴുന്നേല്‍ക്കാന്‍ തയ്യാറായി .

‘എന്നാല്‍ വാ ,’

ഞാന്‍  പുറകിലെ ബാത്റൂം ലക്ഷ്യമാക്കി നടന്നു , പിന്നാലേ അവളും . ഫ്ലൈറ്റ് പറന്നുയര്‍ന്നിട്ടു എകദേശം ഒരുമണിക്കൂര്‍ ആകുന്നതെ ഉള്ളൂ . പിറകിലേക്ക് പോകുമ്പോള്‍ സീറ്റ് കുറെ ഒഴിഞ്ഞു കിടക്കുകയാണ് .എന്നാല്‍  ആളില്ല എന്നും  പറയാന്‍ പറ്റില്ല .

ബാത്റൂം രണ്ടും ഒഴിഞ്ഞു കിടക്കുകയായിരുന്നു . ആദ്യത്തേതില്‍ അവളോടു കയറാൻ  പറഞ്ഞിട്ടു ഞാന്‍ അടുത്ത ബാത്റൂമിലേക്കു കയറി .

ആസ്വതിച്ച് മൂത്രാമൊഴിക്കുന്നതിനിടയില്‍ മുകളിലേക്കു നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു . 2012 മാര്‍ച്ച് മാസം അവസാനം ആയിരുന്നു ഞങ്ങള്‍ അവസാനമായി പരസ്പരം  കണ്ടത് ,അങ്ങനെ അല്ല . ഞാന്‍ അവസാനത്തെ കയ്യെന്ന നിലയില്‍ കാണാന്‍ പോയതാണ് . അന്ന് നടന്ന സംഭവം ഇപ്പോളും എന്റെ കന്മുണില്‍ തെളിഞ്ഞു നില്‍പ്പുണ്ട് ….കണ്ണുനീര്‍ തുടച്ചാണ് അന്ന് അവിടെ നിന്നും പോരുന്നത് .

 2012 ജൂലൈ മാസം ഞാന്‍ പ്രാവസലോകത്തേക്ക് കാലെടുത്തു വച്ചു . ജോലിയെല്ലാം ശെരിയായി  അവളെ വീണ്ടും പ്രൊപ്പോസ് ചെയ്തപ്പോൾ നടക്കില്ല എന്നവൾ തീർത്തു പറഞ്ഞു. ഒരുപാട് കഷ്ട്ടപ്പെട്ടെങ്കിലും അവസാനം ഒരു നിലക്കെത്തി . ഒരിയ്ക്കലും സ്വപ്നം കാണാത്ത ഒരു നിലക്ക് . .. . . . . . . . .

അതിനു ശേഷം പല തവണ അവൾ അറിയാതെ ഞാൻ അവളെ കണ്ടു . അവസാനമായി കണ്ടത് ഒരു മാസം മുൻപ്‌ ആണ്‌ . 

ഫ്ലഷ് ചെയ്തു മുഖം  കഴുകി  തുടച്ച് ഞാന്‍ പുറത്തേക്കിറങ്ങി . അവളെ കണ്ടില്ല . അവള്‍ കയറിയ ബാത്റൂമിന്റെ പുറത്തു അവളെ കാത്തു നിന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു . സ്കാര്‍ഫ് കൊണ്ട് മുഖം തുടച്ചുകൊണ്ട് അവള്‍ പുറത്തേക്ക് വന്നു , ഉള്ളിലേക്ക് കയറിയപ്പോള്‍ സ്കാര്‍ഫ് കഴുത്തില്‍ ചുറ്റി ഇട്ടിരിക്കുകയായിരുന്നു ഇപ്പോള്‍ ചുരിദാരിന്റെ ഷാള്‍ ഇടുന്ന പോലെ ഇട്ടിരിക്കുന്നു . മുഖം തുടച്ചു സ്കാര്‍ഫിന്റെ തുമ്പു താഴെക്കിട്ടപ്പോള്‍ അവളുടെ മാറത്തു കിടക്കുന്ന താലി മാല ഞാന്‍ കണ്ടു . ആലില താലി . അതില്‍ ഓം എന്നു എഴുതിയിരിക്കുന്നു . അതിന്റെ താഴെ നിന്നും ഇടത്തു സൈഡിലൂടെ മുകളിലേക്കായി നീല നിറത്തില്‍ എന്തോ എഴുതിയിട്ടുണ്ട്,ചിലപ്പോള്‍ ഭര്‍ത്താവിന്റെ പേരായിരിക്കും .

 ——————————————————————————————–

ഒരു സമയത്ത് ഞാന്‍ കെട്ടിയ താലി അവളുടെ കഴുത്തില്‍ കിടക്കുന്നതു ഞങ്ങള്‍ രണ്ടുപേരും സ്വപ്നം കണ്ടിരുന്നു ..

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *