?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

ഉയർത്തെഴുനേൽപ്പ്‌ ഈ യാത്രയിൽ 1

Uyarthezhunnelppu Ee Yaathrayil Part 1 | Author : Last Siren 007

 

ജൂലൈ-8-2019 

സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു . അടുത്ത ഗേറ്റ് വഴി ഫസ്റ്റ് ടെര്മിനലിലേക്കു എസ്കലേറ്ററിൽ താഴേക്ക് ഇറങ്ങുമ്പോൾ ലോകത്തിലെ തന്നെ ഫെയ്മസ് ആയ  ടെഡി ബേർ എന്നെ സ്വീകരിക്കാൻ നിൽക്കുണ്ടായിരുന്നു . കയ്യിൽ ചെറിയ ബാഗ് മാത്രമേ ഉള്ളു . അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ അതിലുണ്ട് .എനിക്കു പോകെണ്ട ടെർമിനൽ അടുത്ത സൈഡിൽ ആയതുകൊണ്ടു അങ്ങോട്ട് പോകുവാനായി  ട്രെയിൻ കിട്ടുന്ന ഗേറ്റ് ലക്ഷ്യമാക്കി നടന്നു .

ഓക്‌ലൻഡിലേക്കു ഇത് എന്റെ മൂന്നാമത്തെ യാത്രയാണ് . കഴിഞ്ഞ രണ്ടു തവണയും ഖത്തർ എയർവൈസിനു  തന്നെ ആണ് പോയത് . അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം കൃത്യമായി അറിയാം . ഇത്തവണയും ഒറ്റയ്ക്ക് തന്നെ ആണ് യാത്ര .പക്ഷെ ഈ യാത്ര രണ്ടാഴ്ചയോളം നീണ്ടതാണ് . . കഴിഞ്ഞ രണ്ടു പ്രാവശ്യവും അഞ്ചു ദിവസത്തിൽ കൂടുതൽ നിന്നിട്ടില്ല .അല്ലേലും തിരിച്ചു വന്നിട്ട്  മല മറിക്കുന്ന  പണി ഒന്നും ഇല്ലാലോ . ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു .

 അടുത്ത ടെർമിനലിൽ എത്തി ബോർഡിങ് പാസിൽ അടയാളപ്പെടുത്തിയ ഗേറ്റ് കണ്ടുപിടിച്ചു . ഖത്തർ സമയം രാത്രി പത്തു  മണി ആവുന്നതേ ഉള്ളു .  പുലർച്ചക്കു രണ്ടേ നാല്പതിനാണ്  ഫ്ലൈറ്റ് . ഒരു മണിക്കൂർ മുൻപ് ബോർഡിങ് തുടങ്ങുകയുള്ളു  . കുറച്ചകലെയായി ഗേറ്റ് കാണത്തക്ക വിധത്തിൽ ഞാൻ ഇരുന്നു . ഉറക്കം വരുന്നുണ്ട് . അടുത്ത് കണ്ട കോഫി ഷോപ്പിൽ കയറി ഒരു ഒരു സ്ട്രോങ്ങ് കാപ്പിയങ്ങു കാച്ചി . ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പോയി ഒരു ബോക്സ് L M ബ്ലൂ സിഗരറ്റും വാങ്ങി ബാഗിൽ ഇട്ടു .രണ്ടാഴ്ചത്തേക്ക് ഇത് ധാരാളം . സ്‌മോക്കിങ് ഏരിയയിൽ  പോയി  ഒരു സിഗരറ്റും വലിച്ചു ഇരിപ്പിടത്തിൽ തന്നെ വന്നിരുന്നു . 

മൊബൈൽ എടുത്ത് വൈഫൈ കണക്ട് ചെയ്ത് 24radar ന്റെ സൈറ്റ് എടുത്ത്ചുമ്മാ ഫ്ലൈറ്റുകൾടെ അറൈവൽസ്‌ ഒക്കെ ഒന്ന് നോക്കി . കാലിക്കറ്റ് ദോഹ ഫ്ലൈറ്റ് ലാൻഡ്‌ ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്‌ . ഞാൻ റൺവേ കാണുന്ന ഭാഗത്തു പോയി നിന്ന് ഫോണിൽ ഫ്ലൈറ്റിന്റെ ലാൻഡിംഗ്  അപ്പ്രോച്ചിങ് നോക്കി .ശേഷം റൺവേയിൽ നോക്കിയപ്പോൾ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന മനോഹര ദൃശ്യം കണ്ടു . വിമാനം കാണുമ്പോൾ ഞാൻ ഇപ്പോളും ചെറിയ കുട്ടിയാണ് .കുറച്ചു സമയം റൺവേയിലെ കാഴ്ചകൾ നോക്കി നിന്നു, ശേഷം ഇരിപ്പിടത്തിലേക്കു മടങ്ങി . 

VPN  ഓൺ ആക്കി.ആദ്യം വീണക്ക് വിവരങ്ങൾ അറിയിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു . പിന്നെ സുനിയുടെ  നമ്പറിലേക്കു വിളിച്ചു  . എടുക്കുന്നില്ല. 

ഒന്ന്നുകൂടെ വിളിച്ചു . 

‘എന്താടാ, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ’

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *