?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007] 245

ഉയർത്തെഴുനേൽപ്പ്‌ ഈ യാത്രയിൽ 3

Uyarthezhunnelppu Ee Yaathrayil Part 3 | Author : Last Siren 007 [ Previous Part ]

ജൂലൈ 14 2019

ഓക്‌ലാന്റിലെ ടൗപ്പോ  തടാക കരയിൽ നിന്നും ………

           താലിയുടെ കൊളുത്തു മുറുക്കി ഞാൻ  കൈ പിൻവലിച്ച നിമിഷം അവൾ കണ്ണുകൾ തുറന്നു . എന്റെ കണ്ണുകളിൽ നോക്കി പതിയെ പുഞ്ചിരിച്ചു നിന്നിരുന്ന അവളെ ഞാൻ എന്റെ മാറിലേക്കണച്ചു . 

ഏറെ നേരം പരസ്പരം പുണർന്നങ്ങനെ നിൽക്കുവാൻ അനുവദിക്കാതെ കിഴക്കു നിന്നും കാറ്റ് നല്ല തണുപ്പിനെയും വഹിച്ച് ഞങ്ങളെ തഴുകി കടന്നു പോയി . നെഞ്ചിൽ അമർന്നു നിന്നിരുന്ന നിമ്മി വിറക്കുന്നത് ഞാൻ അറിഞ്ഞു . 

“നിമ്മി ….”

“ഉം “

“തണുക്കുന്നുണ്ടല്ലേ ‘

‘ഉം’

‘റൂമിലേക്ക് പോയാലോ’

‘പോവാം’

അവൾ പതിയെ നെഞ്ചിൽ നിന്നും അടർന്നു മാറി . അവളുടെ രണ്ടു കൈത്തണ്ടയിലും പിടിച്ചു കൊണ്ട് ഞാൻ അവളുടെ കണ്ണുകളിൽ ഒന്ന് നോക്കി , ശേഷം അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി . അവളുടെ കയ്യും പിടിച്ച്  ഞാൻ റൂമിലേക്ക് നടന്നു .

റൂമിലെത്തിയ  പാടെ ടർക്കി എടുത്ത്  ഞാൻ ബാത്റൂമിലേക്കു  കയറി , ഏറെ നേരം എടുക്കാതെ പെട്ടന്ന് തന്നെ കുളിച്ചിറങ്ങി. ടർക്കി അരയിൽ  ചുറ്റിയാണ് ഞാൻ പുറത്തേക്കിറങ്ങിയത്. ബെഡിൽ തല മാത്രം പുറത്തു കാണുന്ന വിധത്തിൽ കിടക്കുകയായിരുന്നു നിമ്മി അപ്പോൾ .

തണുപ്പ് സഹിക്കാൻ ആവാത്തത് കൊണ്ട് വേഗം ഡ്രസ്സ് മാറ്റി . മുടി ചീകികൊണ്ട് ഞാൻ നിമ്മിയുടെ അടുത്തേക്ക് നടന്നു . 

‘ടോ’

‘എന്താ ഹരിയേട്ടാ ..’

‘ഇങ്ങനെ കിടന്നാൽ മതിയോ , പോവണ്ടേ’

‘പോണോ ‘

‘പിന്നെ പോവാതെ , എണീറ്റ് റെഡിയാവാൻ നോക്ക് ‘ 

മനസ്സില്ല മനസ്സോടെ അവൾ എണീറ്റു റെഡി ആവാൻ തുടങ്ങി . ആ സമയം കൊണ്ട് ഞാൻ ബില്ല് ക്ലിയർ ചെയ്ത്‌  ഇറങ്ങി .

The Author

12 Comments

Add a Comment
  1. അജ്ഞാതൻ

    അവൾ എന്താണ് ഹരിയെ ഒഴിവാക്കിയത്… അത് പറ മച്ചാനെ.

    Keep going ?

  2. Nannayitt undd broo… ❤️
    Thudaranm…

  3. സ്നേഹിതൻ

    One of my fav?

  4. തുടരുക ???

  5. Vanno katha nirthiyenn karuthi

  6. Super super adutha part vegam ayikote

  7. കൊള്ളാം, super ആയിട്ടുണ്ട്

  8. ❤️?❤️ ORU_PAVAM_JINN ❤️?❤️

    അടിപൊളി ബ്രോ ഈ പാർട്ടും സൂപ്പർ ❤ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤❤❤❤?

  9. ??വായിക്കാൻ ഏറെ ഇഷ്ടം??

    ഈ ഭാഗവും നന്നായിട്ടുണ്ട്
    വൈകിയപ്പോൾ വരില്ല എന്ന് വിചാരിച്ചു
    അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് വിചാരിക്കുന്നു

  10. നന്നായിട്ടുണ്ട് bro…❤️❤️

Leave a Reply

Your email address will not be published. Required fields are marked *