?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007] 244

‘നീ എന്തൊക്കെയാ പറയുന്നേ , എനിക്കൊന്നും മനസ്സിലാവുന്നില്ല ‘

‘മനസ്സിലാവില്ല ഹരിയേട്ടാ , ആരും മനസ്സിലാക്കാനും ഇല്ല ‘

‘ഹെയ് , അങ്ങനൊന്നും പറയല്ലേ ട്ടാ , ഞാൻ ഇല്ലേ ‘

‘ഉം , പക്ഷെ നിങ്ങളെ എനിക്ക് മനസിലാക്കാൻ സാധിചില്ലല്ലോ ‘

അവൾ തേങ്ങി കൊണ്ടാണ് അത് പറഞ്ഞത് . 

ഞാൻ കാർ ഒഴിഞ്ഞ ഒരു സ്ഥലം നോക്കി സൈഡാക്കി . 

‘എന്താ നിമ്മി പ്രശ്‍നം’

‘പ്രശ്‍നം    അല്ല ഹരിയേട്ടാ, കല്യാണം കഴിഞ്ഞത് മുതൽ ഞാൻ തനിച്ചാണ് എന്നൊരു തോന്നലാ ‘

‘അതെന്താ അങ്ങനെ തോന്നാൻ ‘

‘അറിയില്ല , കല്യാണം  കഴിഞ്ഞു ഇരുപത് ദിവസം കഴിഞ്ഞപ്പോ  അങ്ങേരു പോയി ,  ആ വീട്ടിൽ ഞാനും അമ്മയും മാത്രം . ഒന്ന് മിണ്ടാൻ പോലും ആളെ കിട്ടാനില്ല , സ്വന്തം വീട്ടിൽ പോയി നിൽക്കാനും സമ്മതിക്കൂല ‘

‘ഇതൊക്കെ എല്ലായിടത്തും സംഭവിക്കുന്നതാണാഡോ …ശെരിയായിക്കോളും’

‘ഉം’

എന്താ സംഭവം എന്നൊന്ന് തെളിച്ചു പറയാമോ ..ഞാൻ ചോദിച്ചു .

‘പറയാനാണേൽ ഒരുപാട് ഉണ്ട് ഹരിയേട്ടാ’

‘നീ പറ ‘ ഞാൻ പതിയെ കാർ മുന്നോട്ടെടുത്തു 

കുറെ ഒക്കെ ഞാൻ പറഞ്ഞതല്ലെ . നമ്മൾ പിരിഞ്ഞതിന് ശേഷം വീട്ടിലെ സ്ഥിതി ഇച്ചിരി മോശം ആയി . ഒരു കണക്കിനാ  ഞാൻ കോഴ്സ് കംപ്ലീറ്റ് ആക്കിയത് . ശേഷം വേഗം ഒരു ജോലി കണ്ടു പിടിച്ചു കയറി . ആ സമയത്താണ് ഹരിയേട്ടന്റെ ഓര്മ വന്നതും ഞാൻ മെസ്സേജ് അയച്ചതും . ഹരിയേട്ടന്റെ ഓരോ വാക്കുകളും ഞാൻ വിശ്വസിച്ചിരുന്നു അന്ന് . ഹരിയേട്ടന്റെ കൂടെ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയെ എന്നോട് പക വീട്ടുകയായിരുന്നു എന്ന് ഹരിയേട്ടൻ പറഞ്ഞപ്പോൾ ആണ് മനസ്സിലായത് . 

പിന്നെ എല്ലാത്തിനോടും ഒരു വാശി ആയിരുന്നു . ഞാൻ അറിയാതെ തന്നെ ഞാൻ ഒരുപാട് മാറി . അതിനിടക്ക് എന്റെ ഒരു കോളേജ് മേറ്റ് ഒരു പ്രൊപ്പോസലുമായി വന്നു . എനിക്കറിയാവുന്ന ആളായിരുന്നു . അത്യാവശ്യം നല്ല ഫാമിലി ബാക്ഗ്രൗണ്ട് ഒക്കെ ഉള്ള ഒരാൾ . ഞാൻ സമ്മതിച്ചു . 

ആറു  മാസം കഴിഞ്ഞപ്പോ  കല്യാണം കഴിഞ്ഞു . ഇരുപത് ദിവസം കഴിഞ്ഞു ആള് ഗൾഫിൽ പോയി . പിന്നെ വീട്ടിൽ ഞാനും അമ്മേം മാത്രം . ഒരു വർഷം ആവാനായി  . ദിവസവും ബോധിപ്പിക്കാൻ എന്ന കണക്കിനൊന്നു വിളിക്കും’

അവളുടെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തട്ടി നോവുന്നുണ്ടായിരുന്നു . എനിക്കറിയുന്ന കാലം തൊട്ടേ നിമ്മിയുടെ അവസ്ഥ വളരെ കഷ്ടത്തിലായിരുന്നു . 

‘അതൊക്കെ തോന്നുന്നതാടോ . എല്ലാം ശെരിയാവും, നീ ബേജാറാവല്ലേ ‘

‘ഉം , ആ പ്രതീക്ഷയിൽ തന്നെ ആണ് ഓരോ ദിവസവും മുന്നോട്ടു നീങ്ങുന്നത് ‘ അവൾ അതും പറഞ്ഞോന്നു നെടുവീർപ്പെട്ടു  .

The Author

12 Comments

Add a Comment
  1. അജ്ഞാതൻ

    അവൾ എന്താണ് ഹരിയെ ഒഴിവാക്കിയത്… അത് പറ മച്ചാനെ.

    Keep going ?

  2. Nannayitt undd broo… ❤️
    Thudaranm…

  3. സ്നേഹിതൻ

    One of my fav?

  4. തുടരുക ???

  5. Vanno katha nirthiyenn karuthi

  6. Super super adutha part vegam ayikote

  7. കൊള്ളാം, super ആയിട്ടുണ്ട്

  8. ❤️?❤️ ORU_PAVAM_JINN ❤️?❤️

    അടിപൊളി ബ്രോ ഈ പാർട്ടും സൂപ്പർ ❤ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤❤❤❤?

  9. ??വായിക്കാൻ ഏറെ ഇഷ്ടം??

    ഈ ഭാഗവും നന്നായിട്ടുണ്ട്
    വൈകിയപ്പോൾ വരില്ല എന്ന് വിചാരിച്ചു
    അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് വിചാരിക്കുന്നു

  10. നന്നായിട്ടുണ്ട് bro…❤️❤️

Leave a Reply

Your email address will not be published. Required fields are marked *