?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007] 245

കാര് ഞാൻ പാർക്കിങ്ങിലേക്കു കയറ്റി . പേയ്‌മെന്റ് കൊടുത്തു സൈഡാക്കി പാർക്ക് ചെയ്തു .

‘ഇതെവിടെയാ, നമ്മൾ എത്തിയില്ലല്ലോ  ‘

‘ഇത് ഇന്നലെ കയറണം വിചാരിച്ചിരുന്ന സ്ഥലം ആടോ , ഇനി ഈ റൂട്ടിൽ ഒരു വരവുണ്ടാവില്ല. അത് കൊണ്ട് ഇവിടം കൂടി കണ്ടു പോവാം, ഒരു ഫിലിം ലൊക്കേഷൻ ആണ് ‘

‘ഉം , ഏത് ഫിലിം ?’

‘രണ്ടെണ്ണം എനിക്കറിയാം , ദി ഹോബിറ്റും , ദി ലോർഡ് ഓഫ് ദി റിങ്‌സും . ഹോബിറ്റൺ  വില്ലേജ് എന്നാ  ഇവിടേയ്ക്ക് പറയുന്നത് ‘

ഞാൻ കാറിൽ നിന്നും ഇറങ്ങി , കൂടെ അവളും . ടിക്കറ്റ് എടുത്ത് ഗൈഡിന്റെ കൂടെ ഞങ്ങളും പിന്നെ വേറെ കുറച്ചു പേരും കൂടെ ബസ്സിൽ കയറി 

 ബസ്സ് ഞങ്ങളെ  ഹോബിറ്റൺ മൂവി സെറ്റിൽ എത്തിച്ചു , തുടർന്ന് നടക്കണം . ഗൈഡിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ നടത്തം തുടർന്നു  .എന്റെ വലതു കൈക്കുള്ളിലൂടെ അവളുടെ ഇടതു കൈ ചുറ്റി പിടിച്ച അവള് തല എന്റെ കൈ തണ്ടയില് ചാരി വച്ചുകൊണ്ടു ആണ് അവൾ  നടക്കുന്നത് .

ഇതൊരു വലിയ  ഫാം ആയതിനാൽ, വഴിതെറ്റാൻ സാധ്യതയുണ്ട് ,അത് കൊണ്ട് അതികം  ചുറ്റിത്തിരിയരുതെന്ന് ഗൈഡ്  ഉപദേശിച്ചു.

ചലച്ചിത്ര നിർമ്മാതാക്കളുടെ വളരെ കഠിനമായ ശ്രമങ്ങൾക്കൊടുവിൽ ആണ് ഇവിടെ ഇങ്ങനെ ഒരു ഗ്രാമം ഉണ്ടായത് .

നടന്നു കാഴ്ചകൾ എല്ലാം കണ്ടും ഫോട്ടോ എടുത്തും സമയം പെട്ടന്ന് പോയി . കണ്ണിനു കുളിര്മയേകിയ കാഴ്ചകളിൽ നിന്നും ഞങ്ങൾ തിരിച്ചു നടന്നു . 

വൈകീട്ട് ഏഴു മണിയോടെ ഞങ്ങൾ ഓക്‌ലൻഡിൽ  തിരിച്ചെത്തി . മഴ ചാറാൻ  തുടങ്ങിരുന്നു . റോഡിൽ നല്ല തിരക്കുണ്ട് .

നേരെ ചെന്നത് അവളുടെ ഹോസ്റ്റലിലേക്കായിരുന്നു . 

‘എന്നാൽ ഞാൻ പോട്ടെ … നാളെ കാണാം ‘

‘എങ്ങോട്ടു പോട്ടെ എന്ന് , പോയി നിന്റെ ഡ്രെസ്സും അത്യാവശ്യ സാധനങ്ങളും എടുത്തു വാ പെണ്ണെ . ഇന്ന് മുതൽ നമ്മൾ ഒരുമിച്ചാ  താമസിക്കുന്നെ ‘ 

ഞാൻ പറഞ്ഞ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ വിടർന്നു . 

‘സത്യം ‘

‘ഉം . സത്യായിട്ടും . നീ പോയി വാ . അത്യാവശ്യം വേണ്ടത് മാത്രം എടുത്താൽ മതി .ബാക്കി വേണേൽ പിന്നെ വന്നെടുക്കാം ‘

‘ഓക്കേ ..’ അവൾ ഇറങ്ങി നടന്നു . പെണ്ണിന് ഭയങ്കര സന്തോഷം ആയിട്ടുണ്ടെന്ന് എനിക്ക് തോന്നി .

എന്തായാലും എന്റെ പ്രണയം സഫലമായി . കുറച്ചു ദിവസത്തേക്ക് എന്ന് പറഞ്ഞിട്ടാണെലും , അവൾ ഈ ജീവിതകാലം  മുഴുവൻ എനിക്ക് ഭാര്യയായിരിക്കും, ഞാൻ താലി കെട്ടിയ എന്റെ സ്വന്തം പെണ്ണ് . 

കുറച്ചു സമയത്തിനകം അവൾ തിരിച്ചെത്തി . കയ്യിൽ ഒരു ലഗേജ് ബാഗും പിന്നെ ഒരു ലാപ്ടോപ്പ് ബാഗും . വേഗം വന്ന് കാറ് തുറന്നു അവൾ അകത്തു കയറി .

‘ഓക്കേ, വണ്ടി വിട്ടോ .’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

ഞാൻ വണ്ടി മുന്നോട്ടെടുത്തു . നേരെ ചെന്നത് ഇന്ത്യൻ

The Author

12 Comments

Add a Comment
  1. അജ്ഞാതൻ

    അവൾ എന്താണ് ഹരിയെ ഒഴിവാക്കിയത്… അത് പറ മച്ചാനെ.

    Keep going ?

  2. Nannayitt undd broo… ❤️
    Thudaranm…

  3. സ്നേഹിതൻ

    One of my fav?

  4. തുടരുക ???

  5. Vanno katha nirthiyenn karuthi

  6. Super super adutha part vegam ayikote

  7. കൊള്ളാം, super ആയിട്ടുണ്ട്

  8. ❤️?❤️ ORU_PAVAM_JINN ❤️?❤️

    അടിപൊളി ബ്രോ ഈ പാർട്ടും സൂപ്പർ ❤ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤❤❤❤?

  9. ??വായിക്കാൻ ഏറെ ഇഷ്ടം??

    ഈ ഭാഗവും നന്നായിട്ടുണ്ട്
    വൈകിയപ്പോൾ വരില്ല എന്ന് വിചാരിച്ചു
    അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് വിചാരിക്കുന്നു

  10. നന്നായിട്ടുണ്ട് bro…❤️❤️

Leave a Reply

Your email address will not be published. Required fields are marked *