വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO] 345

വാടകക്കെടുത്ത ഹൃദയം അവസാന ഭാഗം

Vadakakkedutha Hrudayam Author : JO

 

 

ഒരുപാട് വൈകിയെന്നറിയാം… പതിവുപോലെ ക്ഷമിക്കുക… ജോലിതിരക്ക് മൂലം ഇന്നാണ് ഒന്ന് ഫ്രീയായത്. എഴുതിവെച്ചിരുന്ന സർവ പാർട്ടും അപ്പാടെ ഡിലീറ്റ് ചെയ്ത് പുതിയ വരികളാക്കി എഴുതി പോസ്റ്റ് ചെയ്യുകയാണ്. വീണ്ടും വായിച്ചാൽ വീണ്ടും കളയേണ്ടി വന്നാലോ എന്ന പേടിയിൽ രണ്ടാമതൊന്നുകൂടി വായിച്ചിട്ടില്ല. അതുകൊണ്ട് അക്ഷരത്തെറ്റുകൾ സദയം ക്ഷമിക്കുക… വായിച്ചാൽ മറക്കാതെ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക..വിമർശനമായാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കും കേട്ടോ…

അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ വായിച്ചാൽ ഒരുപക്ഷേ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം… ഇത് വായിച്ചിട്ട് ഇവിടെയാരെങ്കിലും അറ്റാക്ക് വന്നു മരിച്ചാൽ ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ലെന്നും ഇതിനാൽ അറിയിക്കുന്നു…

ശരീരത്തിലേക്ക് ഏസിയുടെ തണുപ്പടിച്ചു കയറിയപ്പോഴാണവൾ ഞെട്ടി കണ്ണുതുറന്നത്. തന്നെ പുതപ്പിച്ചിരുന്ന ആ നേർത്ത പുതപ്പ് വലിച്ചുമാറ്റിയവൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. തന്നോടൊട്ടിക്കിടന്നവൻ, തന്റെ ശരീരത്തിനും സിരകൾക്കും ചൂട് പകർന്നവൻ, അവൻ… അവനെവിടെ????.

ഒരു നിലവിളിയോടെയാണവൾ ചാടിയെണീറ്റത്. ഒരിക്കലും നഷ്ടപ്പെടുത്താനാവാത്തതെന്തോ നഷ്ടപ്പെട്ടതുപോലെ.!!!. അവളാ ബാത്രൂമിന് നേർക്കോടി. ഇല്ല, അവനവിടെയില്ല. പൊട്ടിക്കരഞ്ഞുകൊണ്ടവൾ വാതിൽ തുറന്നു പുറത്തേക്കോടി. താനവനെ ആദ്യം കണ്ട ആ സ്ഥലത്ത്, ആ വാതിലിൽചാരിയവൻ നിൽപ്പുണ്ടെന്നവളുടെ മനസ്സിൽനിന്നാരോ വിളിച്ചുപറയുന്നുണ്ടായിരുന്നു.

പക്ഷേ… വിധിയുടെ വിളയാട്ടം അവൾക്കെതിരായിരുന്നു. ചേർത്തടച്ച ആ അടുക്കളവാതിൽ കണ്ടവൾ ഒരുനിമിഷം ചലനമറ്റുനിന്നു. പിന്നെയൊരു നിലവിളിയോടെ നിലത്തേക്ക് വീണു. കൈകളിൽ മുഖമമർത്തി മടിയിലേക്ക് മുഖംപൂഴ്ത്തിയവൾ പൊട്ടിക്കരഞ്ഞു.

പെട്ടന്നാണ് തോളിലൊരു നനുസ്പർശം. അതേ ചൂട്. അതേ തീവ്രത. അവൾ പെട്ടന്ന് മുഖമുയർത്തി. അതേ ചിരിയോടെ, അതേ സ്നേഹത്തോടെയവൻ. !!! ചാടിയെണീറ്റതും അവളവനെ വാരിപ്പുണർന്നു. ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളാ നെഞ്ചിൽ പറ്റിക്കിടന്നു. ആ കവിളിൽ ഒരായിരം ചുംബനങ്ങളർപ്പിച്ചു. അവനവൾക്കായി മുഖം പരിപൂർണ്ണമായി വിട്ടുകൊടുത്തുകൊണ്ട് അവളെ ചേർത്തുപിടിച്ചങ്ങനെ നിന്നു.

The Author

106 Comments

Add a Comment
  1. പൂജാ

    കഥ നന്നായിട്ടുണ്ട് .. നല്ല വൃത്തിയായ കഥ

    1. ഒരുപാട് നന്ദി പൂജാ…

    1. നന്ദി കുട്ടീ

  2. പങ്കാളി

    ആകെ രണ്ട് ഭാഗം…. എന്നിട്ട് അവസാന ഭാഗം എന്ന് ടൈറ്റിൽ…. കൊള്ളാമെടാ ജോ…. ????.
    പിന്നെ ഞാൻ വായിച്ചിട്ടില്ല. വായിച്ചാൽ പറയും വായിച്ചില്ലേൽ മുങ്ങും ?

    1. ആദ്യ ഭാഗത്തിന് തുടക്കം എന്നുകൊടുത്താൽ അടുത്ത ഭാഗത്തിന് അവസാനഭാഗം എന്നല്ലാതെ എന്ത് കൊടുക്കുമെഡോ പന്ന പങ്കു???

  3. ഞാൻ കുറെ കാലത്തിനു ശേഷമാണ് ഒരു കഥക്ക് comments ചെയ്യുന്നത് ഇന്നണ് ഇൗ രണ്ടു ഭാഗവും വായിച്ചു തീർത്തത് അത് കൊണ്ട് തന്നെ വല്ലാത്ത മാനസിക സംഘർഷവും അനുഭവിക്കുന്നു ഞാൻ ചെയ്ത ഒരു തെറ്റിന്റെ ഓർമ പെടുതൽ എന്നവണ്ണം

    1. അമ്പട ഭീകരാ… അപ്പ നീയണല്ലേ ആ ലവൻ???

      ചുമ്മാ ചോദിച്ചതാട്ടോ… ബ്രോ… തെറ്റുകളെക്കുറിച്ചോർത്തു വേദനിക്കാതെ ആ തെറ്റ് ഒന്ന് തിരുത്താൻ നോക്കൂന്നേ… വെറുതെ എന്തിനാ സങ്കടപ്പെടുന്നെ???

  4. ദേവൻ

    അളിയാ jo,

    മനസ്സിന്റെ പിരിമുറുക്കങ്ങൾ കുറക്കാനാണ് ഞാനുൾപ്പടെ പലരും ഈ സൈറ്റ് ഇടയ്ക്കിടെ സന്ദർശിക്കുന്നത്… ഇവിടെ ചിലരുടെ ഒക്കെ അനുഭവം സത്യസന്ധമായി എഴുതിക്കാണാറുണ്ട്.. എന്നാൽ മറ്റു ചിലർ പോൺ വീഡിയോകളുടെ ആവർത്തന വിരസതയ്ക്ക് ഒരു മറു മരുന്നായാണ് ഈ സൈറ്റിനെ കാണുന്നത് വെറും കമ്പി മാത്രമാണ് അവരുടെ ഉദ്ദേശം..

    ഇവിടെ അവിഹിത കഥകൾ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്.. അതിലൊക്കെ നായികയാവുന്ന കഥാപാത്രം തന്റെ കാമാപൂർണത്തിനു ചെയ്യുന്ന വലിയ തെറ്റിനുള്ള ന്യായീകരണം സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവരാണ്.. അതിലേയ്ക്ക് അവരെ നയിക്കുന്ന കാരണങ്ങൾ ഒരുപാട് ഉണ്ടാകാം..
    ബസ്സിലെ തിരക്കിനിടയിലും ഇരുട്ടിന്റെ മറവിലുമൊക്കെ തന്റെ സ്വകാര്യതയിൽ കൈവെക്കുന്ന ഏതൊരു ആണിനും വശംവദയാകുന്നതിന് അവർ മറ്റുള്ളവരുടെ മേൽ കുറ്റം ചാർത്താൻ ശ്രമിച്ചു സ്വയം ന്യായീകരിക്കുന്നു

    എന്നാൽ ഇവിടെ ലക്ഷ്മിക്കുട്ടി അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ്… ഒരു മാനാഭിമാനങ്ങളുള്ള പെണ്ണ് ഒരിക്കലും അങ്ങനെ ആർക്കും വഴങ്ങുന്ന ഒരുവളല്ല എന്ന് നമ്മളെ പഠിപ്പിക്കുന്നു… സ്വയം നീറി ഇല്ലാതാകുമ്പോഴും മറ്റുള്ളവർക്ക് വെളിച്ചം പകരാൻ ശ്രമിക്കുന്ന അഭിമാനിയായ പെണ്ണ്..
    അത് അതിന്റെ മൂർത്തീ ഭാവത്തിൽ വരച്ചു കാണിച്ച bro… നീ കൊലമാസ്സാണ്

    ദേവൻ

    1. ദേവൻ ബ്രോ… ഞാനങ്ങനെ ഒരുപാടൊന്നും എഴുതിയിട്ടില്ല. എഴുതാനും പോണില്ല. പക്ഷേ എഴുതുമ്പോൾ എന്തെങ്കിലുമൊക്കെ പുതുമ കൊണ്ടുവരാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. മറ്റുള്ളവർ എഴുതുന്നതിൽ നിന്നും വ്യത്യസ്തമായി ഒന്ന് ചിന്തിച്ചു നോക്കുകയാണ്. വിജയിക്കുമെന്ന് നൂറിൽ ഒരു ശതമാനം പോലും ഉറപ്പില്ലാത്ത ശ്രമങ്ങൾ…

      ഈ സൈറ്റിൽ ഒരു കമ്പിക്കഥാ എഴുത്തുകാരൻ എന്ന ലേബലിൽ ഒരിക്കലും എന്നെയാർക്കും കാണരുത്. കാരണം ഞാൻ ഒരിക്കലും ഇവിടെ വരുന്നത് കമ്പിക്കഥ എഴുതാനല്ല. എന്റെ മനസ്സിലുള്ളത് ചുമ്മാ എഴുതി വിടാനാണ്. അല്ലായിരുന്നെങ്കിൽ ഒരിക്കലും മഴത്തുള്ളിക്കിലുക്കം… ബാക്ക് ബെഞ്ചർ… നവവധു… ഇതൊന്നും ഇവിടെ വരുമായിരുന്നില്ല.

      ഇവിടെയല്ലാതെ മറ്റൊരിടത്തും ഒരു വരിപോലും ഞൻ എഴുതുന്നുമില്ല. കാരണം… ഞാൻ ആദ്യമായി എഴുതിയതും അതിനെന്നെ പ്രോത്സാഹിപ്പിച്ചതും ഈ സൈറ്റിലെ വായനക്കാരാണ്. അവരോടുള്ള ഒരിഷ്ടം മാത്രം

  5. ക്യാപ്റ്റൻ അമേരിക്ക

    ഇനിയും ഇതിന്റെ ബാക്കി പ്രേതിഷിക്കുന്നു റോസ് വരട്ടെ. ജോയുടെയും ചേച്ചി പെണ്ണിന്റെയും പ്രണയവും കണ്ട് അങ്ങ് കൊതി തീർന്നില്ല ഇതിന്റെ ബാക്കി എഴുതണേ നോവൽ തന്നെ പ്രേതിഷിക്കുന്നു
    വൈറ്റിങ് ഫോർ നവവധു 2.ഞങ്ങളെ നിരാശ പെടുത്തില്ല എന്ന് വിശ്വസിക്കുന്നു വെയ്റ്റിംഗ് ബ്രോ #നവവധു2

    1. ഞാനൊന്നു ശ്രമിക്കാം ഭായ്… തുടങ്ങിയവ ഒന്ന് തീർക്കട്ടെ കേട്ടോ

  6. ക്യാപ്റ്റൻ അമേരിക്ക

    ഇനിയും ഇതിന്റെ ബാക്കി പ്രേതിഷിക്കുന്നു റോസ് വരട്ടെ. ജോയുടെയും ചേച്ചി പെണ്ണിന്റെയും പ്രണയവും കണ്ട് അങ്ങ് കൊതി തീർന്നില്ല ഇതിന്റെ ബാക്കി എഴുതണേ നോവൽ തന്നെ പ്രേതിഷിക്കുന്നു
    വൈറ്റിങ് ഫോർ നവവധു 2.ഞങ്ങളെ നിരാശ പെടുത്തില്ല എന്ന് വിശ്വസിക്കുന്നു

    1. നവവധു 2 എഴുതണം എന്നൊരിക്കലും വിചാരിച്ചതല്ല. അങ്ങനെയൊരു തീമും മനസിലുണ്ടായിരുന്നില്ല. ഇനി വേണം ശ്രമിക്കാൻ… നോക്കാം കേട്ടോ

  7. പ്രവാസി അച്ചായൻ

    ജോ , ആദ്യ ഭാഗവും അവസാന ഭാഗവും ഇന്നാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്, പെണ്ണിന്റെ മനസ്സ്, അത് അനുഭവിച്ചറിഞ്ഞ ഒരാളെ പോലെ തന്നെ താങ്കൾ എഴുതിയിരിക്കുന്നു… അഭിനന്ദനങ്ങൾ. പൂർത്തീകരിക്കാനുള്ള കഥകൾ ഉടൻ പ്രതീക്ഷിക്കുന്നു
    ഹാപ്പി ന്യൂ ഇയർ

    1. അച്ചായോ… ഹ ഹ പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാത്ത എന്നെപ്പോലെ മറ്റാരും കാണില്ല. ഭാവിയിൽ എനിക്ക് കിട്ടുന്ന പെണ്ണിനെക്കുറിച്ചു ചുമ്മാ സങ്കൽപ്പിച്ചു കൂട്ടുന്നതാ ഇതൊക്കെ..

      തീർക്കാനുള്ളത് ഉടനെ തീർക്കും. പുതുവത്സരാശംസകൾ

  8. Polichu.ningallu valiyavana
    Snehikkanum snehippikkanum ariyunna oru ustad

    1. രാഹുൽ ബ്രോ… ഒരുപാട് ഇഷ്ടായീട്ടോ ഈ കമന്റ്

  9. Jo killing sadanam…..
    Innu rathri 9.00 manniku ayirunnu vazhichad full chyan pateela…karannam innu ore football match undayirunnu….so njn ..avde povendathundayirunnu athu kayinju 2.00 mannika roomil ethiyad udan vazhikan irunnu…..ore pennu ithra mathram premikummennu adyayitta vazhichu ariyunnad…..
    Adyayitta…ee site orallodum…ore kadha pathrathodum ithrayum aradhana thonnunad….
    Ippoyannu single life maatipidikan thonnunad…kittum but manasu kond snehikunnavar korava….pakaram..ente pannam kand snehikunnavar kore undavvum…….
    But….its a wonderful creation…..and hatsoff to you….

    1. മനസ്സുകൊണ്ട് സ്നേഹിക്കുന്ന ഒരാളുണ്ടെങ്കിൽ കമ്മിറ്റഡ് ലൈഫ് തന്നെയാണ് സഹോ ഏറ്റവും രസകരം…. നന്നായി മനസിലാക്കി ഒരാളെ ജീവിതപങ്കാളിയാക്കി അങ്ങോട്ട് ആഘോഷിക്കന്നേ…

  10. ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.അവരെ ഒന്നിപ്പിച്ചതിനും കലക്കി.പിന്നെ ജോ ബ്രോയ്‌ ശ്രീഭദ്രം2 ണ് വേണ്ടി കാത്തിരുന്നു മടുത്തു ഇതു കലിപ്പൻ ബ്രോയ്‌യുടെ മീനത്തിൽ താലികെട്ട് കാതിരുന്നപോലെ ആകുമോ????

    1. അക്ഷയ് ബ്രോ… ഭദ്ര വരും… ഉടനെ തന്നെ…

      അതിനു മുമ്പേ തുടങ്ങിയതായിരുന്നു ഇത്. അത് തീർന്നിട്ടുവേണം അത് എഴുതാൻ എന്നു കരുതി. ഇത് തീർത്തു. അടുത്തത് ഭദ്ര… ദേ വന്നൂന്ന് കൂട്ടിക്കോ

  11. വാക്കുകളും വരികളും ഗംഭീരമാക്കി കൊണ്ട് അതിമനോഹരമായ രചന ശൈലി. ദാമ്പത്യ ജീവിതത്തിൽ പ്രണയം ഇല്ലാത്തത് കൊണ്ട് അവിഹിതം തുടങ്ങി എന്നതാണ് താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ ആ ഒരു ഫീൽ എനിക്കീ കഥയിൽ നിന്നും കിട്ടിയില്ല. മറിച്ചു രണ്ടു അസാമാന്യ personality disorders ഉള്ള വ്യക്തികൾ തമ്മിലുള്ള ബന്ധം മാത്രമേ ഈ കഥയിൽ കാണുവാൻ കഴിഞ്ഞുള്ളൂ.

    ലക്ഷ്മി stockholm syndrome. പീഡകനിൽ താദാത്മ്യം പ്രാപിക്കുന്ന പീഡക.

    ഗ്രാൻഡ് മാസ്റ്റർ narcissit personality disorder. തന്റെ ഏതോ ഒരു കൃതിയെ വിമർശിച്ചത് കൊണ്ട് ആ പെണ്ണിനെ കണ്ടു പിടിക്കാൻ കച്ച കെട്ടി ഇറങ്ങിയ egoist.
    ദാമ്പത്യത്തിന് പുറത്ത് ഒരു പ്രണയം തുടങ്ങണമെങ്കിൽ അതിന് ഒരു കടമ മറക്കാത്ത മനസ്സ് ഉണ്ടാവും, internal conflict ഇന്റെ ഒരു phase ഉണ്ടാവും പിന്നെ ഒരു transition phase ഉം ഉണ്ടാവും. ഇവിടെ ആദ്യം തന്നെ ലക്ഷ്മി കടമകൾ മറക്കുകയാണ്. അത് കൊണ്ട് തന്നെ പ്രണയം എന്നതിനേക്കാൾ സബ്മിസ്സിവ് ആണ് തോന്നുന്നത്. ഭർത്താവിന്റെ കരുതൽ ഇല്ലെങ്കിലും തന്നെ ബലമായി പ്രാപിച്ച ആളിൽ താദാത്മ്യം നേടുന്നത് ലക്ഷ്മിയുടെ ഒരു വൈകല്യം ആയി തന്നെയാണ് തോന്നിയത്.

    കുലസ്ത്രീകളും അവിഹിതത്തിൽ ഏർപ്പെടും. അവിഹിതത്തിനുള്ള ഒരേ ഒരു കാരണം സ്വാർത്ഥത മാത്രമാണ്. ഇവിടെ യഥാർത്ഥത്തിൽ തകരാൻ പോകുന്നത് കുട്ടികൾ ആണ്. അവിഹിതം എന്നത് അതിൽ ഏര്പെടുന്നവരെ മാത്രമല്ല അവരെ ചുറ്റിപറ്റി നിൽക്കുന്നവരെയും ബാധിക്കുന്ന ഒന്നാണ്. ഇതേ തീമിൽ കെജി ജോർജ് സംവിധാനം ചെയ്ത ഒരു സിനിമ ഉണ്ട്. മറ്റൊരാൾ എന്ന് മറ്റോ ആണ് പേര്. Pda ഇല്ലാത്ത ഒരു ബന്ധത്തിൽ മറ്റൊരാളുടെ കൂടെ പോകുന്ന പെണ്ണിന്റെ കഥ ആണ്. ഒടുവിൽ എല്ലാം റിയലൈസ് ചെയുമ്പോഴേക്കും എല്ലാം നശിച്ചിട്ടുണ്ടാകും.

    ഇത് വിമർശനം അല്ല ഒരു ആസ്വാദനകുറിപ്പ് ആണ്. കുറെ ചിന്തിപ്പിച്ച രണ്ട് കഥാപാത്രങ്ങളെ നൽകിയതിന് നന്ദി.

    1. ഈശ്വരാ… സൈറ്റിൽ അസുരനുണ്ട് സൂക്ഷിക്കുക എന്നൊരു ബോർഡ് വെക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു…

      എന്റെ പൊന്നു ജീ… നിങ്ങള് ഇങ്ങനൊക്കെ ചിന്തിച്ചുകൂട്ടിയോ??? ഇതിനകത്ത് ഇത്രയൊക്കെ ഉണ്ടെന്ന് കേൾക്കുമ്പോ ആകെ കിളിപോയി നിക്കുവാ ഞാൻ. ആസ്വാദനക്കുറിപ്പെന്നു കെട്ടിട്ടേയുള്ളൂ… ഇത്രക്ക് പ്രതീക്ഷിച്ചില്ല….

      ഉള്ളത് പറഞ്ഞാൽ താഴെ വായിച്ച ആ കമന്റിൽ പറഞ്ഞപോലെ കാമുകിയുടെ കണ്ണ് നിറഞ്ഞാൽ അപ്പഴേ തുടക്കണം..അല്ലെങ്കി അത് തുടക്കാൻ ആയിരം തെണ്ടികൾ വരുമെന്ന ആ കുഞ്ഞു തീമിൽ നിന്ന് ഉണ്ടാക്കിയ മണ്ടൻ ഐഡിയയാ ഇത്… സത്യം.

      എങ്കിലും ഈ കമന്റ് ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും. കാരണം ഇത്ര തീവ്രമായി മറ്റൊരു കമന്റും എനിക്കിതുവരെ കിട്ടിയിട്ടില്ല. ഒരുപാട് നന്ദി ബ്രോ…

  12. നിന്നെ ഞാൻ നക്കിക്കൊല്ലും സ്നേഹത്തിൻ നഖങ്ങളാൽ മാന്തിക്കീറും കേട്ടോ എന്റെ മുത്തേ

    1. കടുവാച്ചേട്ടാ… കടിച്ചാലും മാന്തിയാലും സന്തോഷം മാത്രം

  13. ജോക്കുട്ടാ പൊളിച്ചുട്ടൊ, ലെക്ഷ്മിക്കുട്ടിയെ അവസാനം അജ്ഞാതന് കൊടുത്തല്ലേ, പാവം ലക്ഷ്മിക്കുട്ടി എന്ത് കണ്ടിട്ടാണാവോ അതിനെയിങ്ങനെ തീ തീറ്റിച്ചത്, വേറൊരു കാര്യം, ആരോ പറഞ്ഞപോലെ നവവധുവിന്റെ അടുത്തതിനായി കാത്തിരിക്കുന്നു, സ്നേഹത്തോടെ Rahan

    1. രഹൻ ബ്രോ.. ഇനിയും നിങ്ങളാരും നവവധുവിനെ വിട്ടില്ലേ??? ആനന്ദലബ്ധിക്ക് ഇതിൽകൂടുതൽ എന്തുവേണം??? മനസ്സ് നിറഞ്ഞു…

      ലക്ഷ്മിക്കുട്ടി അജ്ഞാതന് തന്നെയുള്ളതായിരുന്നു… കേട്ടിട്ടില്ലേ… ചില സങ്കടങ്ങൾ സന്തോഷത്തിലേക്കുള്ളതാണെന്ന്

  14. വേതാളം

    അല്പം താമസിച്ചു വായിക്കാൻ… കിടിലൻ ആക്കി കളഞ്ഞു… ലക്ഷ്മി അല്ല ലക്ഷ്മിക്കുട്ടി തകർത്തു… എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് “അവളെ ഞാൻ പോന്നു പോലെ നോക്കി എന്നിട്ടും aval വേരോരുതന്റെ കൂടെ പോയെന്ന്…” എന്നാല് ജോ ഇൗ കഥയിലൂടെ പറഞ്ഞു കുറെ പണം സമ്പാദിച്ചത് കൊണ്ടൊന്നും കാര്യമില്ല കെട്ടിയ പെണ്ണിനെ അവളുടെ സങ്കടതിലും ദുഃഖത്തിലുമെല്ലാം അവളുടെ കൂടെ ഉണ്ടാവണമെന്ന്… ഇല്ലെങ്കിൽ പണ്ടൊരു ഫോർവേർഡ് messagil വായിച്ച പോലെ “കാമുകിയുടെ കണ്ണ് നിറയുമ്പോൾ തുടച്ചു കൊടുത്തില്ലേൽ ആ കണ്ണീരു ഒപ്പാൻ വേറെ തെണ്ടികൾ വരും…”

    Again congrats Bro… സത്യം പറ അവൻ നീയല്ലേ…

    1. ആ അവസാനം പറഞ്ഞത് ഞാനും ശെരിവെക്കുന്നു…. പക്ഷേ അവിശ്യമുള്ളിടത്തു സ്നേഹവും ദേഷ്യവും പ്രകടിപ്പിക്കുകതന്നെവേണം

  15. കൊള്ളാം, ലക്ഷ്മിക്കുട്ടി കലക്കി, ഭർത്താവിൽ നിന്ന് ഒരു ചെറിയ പരിഗണനയും സ്നേഹവും കിട്ടാൻ കൊതിക്കുന്ന ഒരുപാട് ഭാര്യമാരുണ്ട്, അവരെയാണ് ലക്ഷ്മിയുടെ കണ്ടത്.

    1. റഷീദ് ബ്രോ… അത്രയേ ഞാനും ഉദ്ദേശിച്ചൊള്ളു. പണത്തിന്റെ ഓട്ടത്തിൽ പിടഞ്ഞുവീഴുന്ന ഒരുകൂട്ടം ജീവിതത്തെക്കുറിച്ച്.

  16. ദേവൻ

    അളിയാ jo,

    നിന്നെ ഇപ്പൊ നേരിൽ കണ്ടാൽ ഞാൻ അടിച്ചു നിന്റെ കരണം പുകച്ചേനെ…

    കാരണം കഴിഞ്ഞ 5 വർഷമായി ഉത്തരം കിട്ടാതെ ഞാൻ മനസ്സിൽ കൊണ്ട് നടന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു നിന്റെ ഈ കോണാത്തിലെ കഥ…
    നീ ഇപ്പൊ അത്ഭുതപ്പെടുന്നുണ്ടാകും അല്ലെടേ…
    5 വർഷങ്ങൾക്ക് മുൻപ് ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ഒന്ന് പറഞ്ഞു മനസ്സിലാക്കിത്തരുക പോലും ചെയ്യാതെ എന്നോട് ഗുഡ് ബൈ പറഞ്ഞു പോയ എന്റെ കാമുകി.. എന്നോട് അവസാനം പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു…

    ദേവാ നിനക്ക് ഒരു പെണ്ണിന്റെ മനസ്സെന്താണെന്ന് അറിയണമെങ്കിൽ ഒരു പെണ്ണായി ചിന്തിക്കണമെന്ന്.. ഒരിക്കലും എനിക്കത് കഴിയില്ല എന്ന് കരുതിയാകും അവളത് പറഞ്ഞത്…
    പക്ഷെ പറഞ്ഞ അവൾ പോലും കരുതിക്കാണില്ല എന്റെ മനസ്സിൽ അത് ആഴത്തിൽ പതിയുമെന്നു.. വര്ഷങ്ങളോളം അതെന്റെ ഉറക്കം കെടുത്തുമെന്ന്… ഉറങ്ങാൻ അതിയായി ആഗ്രഹിക്കുമ്പോഴും അതിനു സമ്മതിക്കാതെ എന്നെ ഭ്രാന്ത് പിടിപ്പിക്കുമെന്ന്..

    അവളുടെ കഴുത്തിൽ മറ്റൊരുത്തൻ താലി കെട്ടുന്നത് അടുത്ത് നിന്ന് കാണുമ്പോഴും അവളുടെ കണ്ണുകളിൽ ഞാൻ തേടിയത് അതിനുള്ള ഉത്തരമാണെന്ന്…
    നിന്റെ കഥയുടെ ആദ്യഭാഗവും ഞാൻ ഇന്നാണ് വായിച്ചത് ഒരു അക്ഷരം പോലും വിടാതെ ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തു..

    അത് കഴിഞ്ഞ് ഇപ്പൊ ഒരു മണിക്കൂറായി ഞാൻ ഒരേ ഇരുപ്പ് ഇരിക്കുന്നു..

    നിന്റെ തൂലികയിൽ വിരിഞ്ഞ ലക്ഷ്‌മി എന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു..
    വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഞാൻ അവളായി മാറുകയായിരുന്നു.. ഇപ്പൊ ഞാൻ പഴയ ഞാനായി.. ഒരു വ്യത്യാസം മാത്രം പെണ്ണായി ചിന്തിച്ച് പെണ്ണിനെ അറിഞ്ഞ ആണായി…

    ഇനി എനിക്ക് ധൈര്യമായി എന്റെ അമ്മ എനിക്ക് കണ്ടുവെച്ചേക്കുന്ന പെണ്ണിനെ കെട്ടാം..
    നിന്റെ കഥയിലെ നായകനെപ്പോലെ അവളുടെ മനസ്സറിഞ്ഞ് സ്നേഹിക്കാം അതിനു എന്നെ തിരിച്ചു തന്ന jo നിന്നോടുള്ള നന്ദി പറഞ്ഞാൽ തീരൂല്ലടോ…

    ഒരടിപൊളി ഹാപ്പി ന്യൂ ഇയർ

    ദേവൻ

    1. ദേവാ… എന്താ പറയേണ്ടത് ??? ഒന്നുമില്ല.

      അറിയുന്തോറും ആഴമേറിയ സാഗരം പോലെയാണ് പെണ്ണെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പ്രേമിക്കാൻ പോലും കിട്ടാത്തതുകൊണ്ട് നമ്മക്കത് അത്ര പുടി കിട്ടിയിട്ടില്ല. പക്ഷേ ഉള്ള കുറെ സഹപാഠികളെ ശ്രദ്ധിച്ചപ്പോൾ മനസ്സിലായ ഒന്നുണ്ട്.

      ഒരു പെണ്ണിനെ സന്തോഷിപ്പിക്കാൻ വല്യ ഉദ്യമം ഒന്നും വേണ്ട സഹോ… ഒരു ചിരിയിൽ… അല്ലെങ്കിലൊരു ക്ഷമാപണത്തിൽ… അതുമല്ലെങ്കിൽ ഒരു പഞ്ചാരവാക്കിൽ തീർക്കാം അവരുടെ ദേഷ്യവും സങ്കടവുമൊക്കെ. നമുക്ക് ചിലപ്പോൾ കോമടിയായിതോന്നുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ പലതും അവർക്ക് ജീവശ്വാസം പോലെ വലുതായിരിക്കും. അതൊന്ന് മനസ്സിലാക്കിയാൽ… പിന്നെല്ലാം ഈസി

      എന്നിരുന്നാലും അമ്മ കണ്ടുപിടിച്ച പെണ്ണിനെ കെട്ടി ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു…

  17. നന്ദി ബ്രോ

  18. JO EE partum minnichu

    1. നന്ദി ബ്രോ

  19. Nannaayi, waiting for chekuthan.

    1. ഇഷ്ടപ്പെട്ടില്ലങ്കി അങ്ങനെ പറഞ്ഞാ പോരെ ആല്ബിച്ചായാ???

      1. Nannayi ennu paranjal ishtappettilla ennano artham.ishtayillel ishtayilla ennuthanne parayum.samshayanel smithakochinodu chothich nokku.chekuthan vegam venotto,waiting for that.navavadhu second part undo,uddeshamundel ezutharuth.chechippennu anganethannirunnotte

        1. ആ ഇഷ്ടായില്ലെങ്കി ഇഷ്ടമായില്ല എന്നു പറയുന്ന ഇച്ഛായൻ ഒറ്റവാക്കിൽ ഒതുക്കിയപ്പോ ഒരു സംശയം. അതുകൊണ്ട് ചോദിച്ചതാ…

          പിന്നെ നവവധു… അതിപ്പോഴും കയ്യാലപ്പുറത്തെ തേങ്ങാ തന്നെ.

  20. കിങ് ലയർ

    നവവധു 2 എഴുതുമോ ബ്രോ
    നവവധു 2ന് വേണ്ടി കാത്തിരിക്കുകയാണ് ആ പ്രണയകാവ്യം വായിച്ചു കൊതി തീരും മുന്നേ അത് തീർന്നു പോയി നവവധു 2 എഴുതണം ബ്രോ

    1. എന്നാപ്പിന്നെ എഴുതിയിട്ടുതന്നെ ബാക്കിക്കാര്യം. അല്ലപിന്നെ…

      തുടങ്ങിവെച്ച രണ്ടു കഥകളുണ്ട്. അതൊന്ന് തീർത്താലുടൻ നവവധു 2 വരും. ഉറപ്പ്

      1. കിങ് ലയർ

        കട്ട വെയിറ്റ് ബ്രോ

      2. കിങ് ലയർ

        കട്ട വെയിറ്റ് ഫോർ നവവധു 2 ബ്രോ

  21. പഴയൊരു ചൊല്ലില്ലേ രായാവേ… ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും. അതാ ഇവിടേം സംഭവിച്ചത്. നിർത്താൻ ഉദ്ദേശിച്ചിടത്തുനിന്ന് കൂടുതൽ നീട്ടിയപ്പോൾ സംഭവിച്ചതാ…

    പുതുവത്സരാശംസകൾ

  22. ടെസ്റ്റ് ക്രിക്കറ്റിൽ ക്ളാസ് ആണ് മുഖ്യം.

    അവിടെ ട്വന്റി ട്വന്റിയുടെ വലിഞ്ഞ് മുറുകി
    പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ഗിത്താറിന്റെ കമ്പി ഈണങ്ങൾ പ്രതീക്ഷിക്കരുത് ….

    ചേതേശ്വർ പൂജാരയുടെ കോപ്പി ബുക്ക് ശൈലി
    ഹർദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമായി
    താരതമ്യം ചെയ്യാൻ പോകരുത്…

    ടെസ്റ്റിൽ മത്സരങ്ങൾ വിരസമായാലും കളിക്കാരനെ തേച്ച് മിനുക്കി സാങ്കേതിക
    തികവുളളവനാക്കുന്നു.

    വെറുതെ, ഇന്നലെ പൂജാര 193 എടുത്തപ്പോൾ തോന്നിയതാ..???????

    1. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിനെ ആരും ടെസ്റ്റിനോട് ഉപമിക്കാറില്ല.

      സെവാഗ് ഒരിക്കലും ടെസ്റ്റ് ടെസ്റ്റായി കളിച്ചിട്ടുമില്ല. അത് പ്രതീക്ഷിച്ചാൽ അവർക്ക് നിരാശയായിരിക്കും ഫലം…

      ഇതുവരെ പൂജാരയെപ്പോലെ ഫോമാവാൻ കെ എൽ രാഹുലിന് കഴിഞ്ഞിട്ടുമില്ല. എന്നിട്ടും അയാളുണ്ട് ടീമിൽ. എന്തിനെന്നറിയാതെ…

      എനിക്കും ടെസ്റ്റ് കണ്ടപ്പോൾ തോന്നിയതാ…??

      1. നോ നോ …
        ഇത് രാഹുൽ അല്ല,

        കമ്പിക്കുട്ടനിലെ പൂജാര തന്നെ.

        Slowly and steadily….

        പക്ഷെ കളി കാണുന്നവർ, ക്ഷമയുള്ള
        മാന്യന്മാരായ ക്ളാസ്സിക്കൽ മനസ്സിലാക്കി
        ഇരിക്കുന്ന ആളുകളായിരിക്കണം…!

        1. ഇതോടെ ടെസ്റ്റ് നിർത്തി… ഇനി ട്വന്റി ട്വന്റി മാത്രം

          1. അപ്പോൾ പത്രത്തിൽ വാർത്ത
            വന്നു…

            “”” കമ്പിയടിച്ചു മരിച്ചു…!””””

            360 ഡിഗ്രിയിലുള്ള
            ഒരു ഡെവില്ല്യേർസ് ആകാൻ
            ആശംസിക്കുന്നു….

          2. പാടത്തു ക്രിക്കറ്റ് കളിക്കുന്നവനോട് 360 അടിക്കണം എന്നു പറയുന്നത് നീതിയാണോ???

          3. പാടത്തെ കളി
            എന്നും വെടിക്കെട്ട്
            തന്നെ…

            കളി കഴിഞ്ഞു
            പച്ച വെള്ളം
            കിണറ്റിൽ നിന്നും കോരി
            മടമടാന്ന് കുടിക്കുമ്പോൾ…

            ഹോ..
            എന്താ ഒരു രുചി.

  23. കിച്ചു..✍️

    ജോ നന്നായിരുന്നു…

    ആദ്യത്തെ ഭാഗത്തെ എല്ലാ തീവ്രതയോടും കൂടി തന്നെ രണ്ടാം ഭാഗം അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് പ്രതിനായക പരിവേഷം ( ആ കഥാപാത്രം സ്വന്തമായി മുട്ട് ന്യായം പറഞ്ഞു ന്യായീകരിക്കുന്നു എങ്കിലും…) പോലും ആ പഴയ അതെ മിഴിവോടു കൂടി രണ്ടാം വരവിലും വന്നു…

    പക്ഷെ വത്യസ്തമായ ഒരു പ്രമേയം വത്യസ്തമായി തന്നെ എഴുതി അവസാനിച്ചപ്പോൾ വായനക്കാരന് നഷ്ടമായത് കുറേക്കൂടി നല്ല വായനാനുഭവം തന്നേക്കാമായിരുന്ന കുറേ അധ്യായങ്ങൾ ആണെന്ന് ഞാൻ പറഞ്ഞാൽ നിനക്ക് മുഷിവു തോന്നുമായിരിക്കും എന്നാലും പറയാതിരിക്കാൻ തോന്നുന്നില്ല…

    കുറെ കൂടെ എന്തോ എന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പറയാനുണ്ടായിരുന്നു എന്ന തോന്നൽ എന്നെപ്പോലുള്ള ജോയുടെ ബഹുഭൂരിപക്ഷം ആരാധകർക്കും ഉണ്ടായേക്കും എന്നാണ് എന്റെ തോന്നൽ…

    ഒത്തിരി സ്നേഹത്തോടെ
    കിച്ചു…

    1. കിച്ചു ബ്രോ… താങ്കൾ ഈ കഥയെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ ഇത് ഒരു ഒറ്റ ലക്കത്തിൽ തീർക്കാനായി ഞാനെഴുതിയതാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ??? സത്യമതാണ്. തുറന്നു പറഞ്ഞാൽ ഈ അദ്യായം ഞാൻ ഒരൽപ്പം വലിച്ചുനീട്ടിയതാണ്. അതുകൊണ്ട്തന്നെ എഴുതാൻ ഈ രചനയിൽ എനിക്കൊന്നും ബാക്കിയില്ല എന്നുതന്നെ പറയണം.

      എങ്കിലും എന്നിൽനിന്നും എന്തൊക്കെയോ നിങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നു എന്നതിനേക്കാൾ വലിയ മറ്റെന്താണ് എനിക്ക് വേണ്ടത്??? ഒരുപാട് നന്ദി ബ്രോ…

      1. കിച്ചു..✍️

        തുടർന്നൊരു ഒളിച്ചോട്ടശ്രമമോ, അതിന്റെ പരാജയമോ, ജാരന്റെ കുറ്റബോധം..? അല്ലെങ്കിൽ ഭർത്താവിന്റെ തിരിച്ചറിവ്… അങ്ങനെ ഒരു പാട്… എന്തൊക്കെയോ സത്യത്തിൽ ഞാൻ വെറുതെ കനവ് കണ്ടിരുന്നു…???

        1. ഹ ഹ… എന്നിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാവോ???

          സത്യത്തിൽ ഇതൊന്നും ഞാൻ ചിന്തിച്ചുകൂടിയില്ല കേട്ടോ… ഇപ്പഴാ അതൊക്കെ ചിന്തിക്കുന്നത്

          1. കിച്ചു..✍️

            ഇനിയും ചിന്തിക്കാവുന്നതേ ഉള്ളൂ…???

          2. അറിഞ്ഞുകൊണ്ട് കിണറ്റിൽ ചാടാൻ ഞാനില്ലേ…

  24. All srebrdram baki undo

    1. തീർച്ചയായും ബ്രോ

  25. ജോ ബ്രോ നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അതുകൊണ്ട് കലക്കി തിമിർത്തു പൊളിച്ചു.അല്ല പിന്നെ

    1. ഒത്തിരി സന്തോഷം ബ്രോ… വായിച്ചതിലും അഭിപ്രായങ്ങൾ അറിയിച്ചതിനും

  26. hello jo

    entha parayuka..onnum parayanilla….paranju veruthe entihina

    manassilayikanumallo……vakkukal kondu oru abinandanam paraju..nasippikkan njanilla bro…………………..

    wish u all the best

    1. മധു ബ്രോ… വാക്കുകൾ കൊണ്ട്‌ ഞാനും നന്ദി പറയുന്നില്ല… ഇനി മൗനം സംസാരിക്കട്ടെ

  27. Parayaan marannu tto
    Secondum thirdum njanane ???

    1. ഛേ… ഫസ്റ്റ് അടിക്കേണ്ടതല്ലാരുന്നോ???

      1. Aagrahondayirunnu. Vandiyil irunna story kande..

        Oru sthalathu nithiyappozhekkum first kayyinnu poyirunnu.

        1. ഹ ഹ… ബസിലിരുന്നു സൈറ്റ് തുറക്കാൻ കാണിച്ച ചങ്കൂറ്റം… സമ്മതിക്കണം

  28. Jo…

    Moonnu pej ethi… Pakshe ithu otakkirunnu vaayikkanu nallathennu thonnunu…

    Aadyayanu Jo de oru katha vayikkunnne (alla. Chekuthaante intro vayichirunnu)… Mun bhagangal vayichethan samayam idkkum…

    Enkilum… Mooonu pejukondu thanne ezhuthinte depth oohikkam…

    Lappil vayichittu abhiprayam ezhutham tto… Ithiri time eduthaalum..

    Aadyathe moonnu pejukondu thanne (so much expressive)…. So much loved… ♥

    1. ആദ്യമായാണ് സിമോണയുടെ കമന്റ് എനിക്ക് കിട്ടുന്നത്.അല്ലേ???

      എന്റെ വരികളിലും ഡെപ്തോ??? വായിച്ചു വായിച്ചു പ്രാന്തായോ സിമോ???

      അങ്ങനെ വായിക്കാനും മാത്രം എനിക്കങ്ങനെ മുൻഭാഗങ്ങൾ ഒന്നുമില്ല സിമോ… ചുമ്മാ എഴുതിയ കൊറേ വരികൾ…അത്രമാത്രം

      1. Hey…athini.. Mm..angane aavanonnulla…

        But… Chila ezhuthukal self expressive aanu.. Athu varikalude jeevan kaanumbo manassilavum. Athil alankaarangalekkal life munnittu nilkkum. Aadya moonnu pejukal angane aanu manassilayathu..

        Ippo ethiyullu roomil. Nale iniyum kure journey undu.. Atha njan paranje… Chilappo randu moonnu divasam edukkum.. Irunnonnu vayikkan… Ennittu bakki parayam tto…

        Thanks a lot Jo..
        Bye for now
        With love
        Simona

        1. കാത്തിരിക്കുന്നു….

  29. ദേവൻ ശ്രീ

    എങ്ങിനെ ഇങ്ങിനെ ഒക്കെ എഴുതാൻ കഴിയുന്നു എന്നാണു ഞാൻ ആലോചിക്കുന്നത് എനിക്ക് ഒന്നും പറ്റുന്നില്ലല്ലോ

    മനോഹരം ആയിട്ടുണ്ട് ജോ

    1. ഒരുപാട് നന്ദി ബ്രോ…

      (എന്നെപ്പോലെ എഴുതാൻ കഴിയുന്നില്ലന്നോ??? കളിയാക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ സഹോ…)

Leave a Reply

Your email address will not be published. Required fields are marked *