പുറത്തെ നാലുമണിപ്പൂക്കളും, വാടാമല്ലിയുമൊക്കെ വല്ലാതെ കൊതിപ്പിക്കുന്നു. കുറച്ചു സമയം അതിനിടയിലിരുന്ന് അവർ വീടിന്റെ ഉമ്മറത്തേയ്ക്ക് കയറി. പുറത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ ഓലമേഞ്ഞ വീടിനോളം വരില്ല ഒന്നും.
“ആരാ, എവ്ടുന്നാ?” പ്രായമായ സ്ത്രീയുടെ ഇടർച്ചയുള്ള ശബ്ദമാണത്. രാജുവിന് അച്ഛനും അമ്മയുമില്ലെന്നറിയാം. പിന്നാരാണ്?
“ഹാ ഞങ്ങളിവ്ട്ത്തെ സുനിതടെ സ്കൂളീ പഠിക്ക്ണോരാ. ഇവിടെ കല്ല്യാണത്തിന് വന്നതാ. രാജൂന്റെ മുത്തശ്ശ്യാ?” ഷമീനയാണതിന് മറുപടി കൊടുത്തത്.
“അങ്ങിനേം പറയാം. സുനിത ദേ മണ്ഡപത്തില്ണ്ടാവൂല്ലോ.
രാജു ഇവിടിണ്ട്, കുളിക്ക്യാ. മക്കളിരിക്ക്”
കുളിക്ക്യേ! രാജ്വോ! കണ്ടാൽ തോന്നില്ല. അവൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി. എന്നും കുളിക്കുന്ന രാജു! അങ്ങനെ മേന്മ ഒന്നായി. ഇനിയും ഉണ്ടാവുമായിരിക്കും.
അപ്പോഴാണ് അടുക്കളയിലൂടൊരു ചൂളം വിളിയുമായി ഒന്നരക്കാലിൽ നൃത്തംചവിട്ടി നീർക്കോലി കുളികഴിഞ്ഞെത്തിയത്! കൈകൾ ചിറകുപോലെ വിരിച്ച് ചാടിച്ചാടി വന്നവൻ അവരെ കണ്ടതും സ്തബ്ധനായി. “ഇന്റള്ളോ സൗമ്യ!” എന്നും പറഞ്ഞ് ഓവർസ്പീഡായിരുന്ന വണ്ടി ബ്രേക്ക് ചവിട്ടിയെങ്കിലും വഴുതിപ്പോയി. ദേ കിടക്കുന്നു ചാന്തിട്ട തറയിൽ! ആ വീഴ്ചയിൽ തോർത്തഴിഞ്ഞവന്റെ ഉള്ളിലിരിപ്പ് പുറത്ത് വന്നു! മുത്തശ്ശിയൊന്ന് നിലവിളിക്കാതിരുന്നില്ല.
അല്ല, ആരായാലും നിലവിളിച്ചു പോകും.
ശബ്ദം കേട്ട് ദേ രണ്ടാമതൊരു മുത്തശ്ശി കൂടി പുറത്തുവന്നു. പക്ഷേ ആ മുത്തശ്ശി എന്നും രാമനാമം ജപിക്കുന്നത് കൊണ്ടാവണം, അവർ വരുന്നതിനു മുൻപേ രാജു തോർത്ത് ചുറ്റി സടകുടഞ്ഞെണീറ്റിരുന്നു.
ആ സീനെല്ലാം കഴിഞ്ഞ് രണ്ടുപേരും സുനിതയെ തിരക്കിയിറങ്ങി.
ഒന്ന് കേൾക്കെടോ ശ്ശെന്തൊരു കഷ്ടാണ്ത്…എന്നൊക്കെ പറഞ്ഞ് പലവട്ടം പിറകെ നടന്നിട്ടും ഒന്നിനും നിന്നു തരാതിരുന്ന സൗമ്യ തന്നെ തിരക്കി വന്നതിൽ അത്ഭുതം തോന്നാതിരുന്നില്ല സുനിതയ്ക്ക്. ഏട്ടനെക്കുറിച്ച് ചോദിക്കാനാവണേ ഈശ്വരാ എന്നാശിക്കുന്നതിനു മുൻപേ സൗമ്യ വലിയ അടുപ്പമൊന്നും ഭാവിക്കാതെ ചോദിച്ചു:
“ആരാ വീട്ടില് രണ്ട് വയ്സായോര്?”
“അതാരും ഇല്ലാത്തോരാ. ഏട്ടന് വല്ല്യ ഇഷ്ടായിട്ട് കൂട്ടിക്കൊട്ന്നതാ” അവൾക്ക് വല്ല്യ താത്പര്യമില്ലായിരുന്നു മറുപടി പറയാൻ… പ്രതീക്ഷിച്ച ചോദ്യമല്ലല്ലോ അതുകൊണ്ടാവും.
Machane polichadukki…..
Njan we kadha onnu copy cheythotte….
Ingalude peril wats appil idana..
ഇട്ടോളൂ
മാഷേ..
സൂപ്പറായിട്ട്ണ്ട്ട്ടാ..
രു തട്ടിക്കൊട്ടുപോലെ തുടങ്ങിയതാണെന്ന് മനസ്സിലായി..
ന്നാലും ങ്ങ പൊളിച്ചൂട്ടാ..
“വാടാമല്ലിയും വാടിയിരുന്നു..” സൂപ്പർ..
അതിലൊളിപ്പിചാശയമിഷ്ടപ്പെട്ടു..
തന്നിലൊന്നുമില്ലെന്ന് കരുതുന്ന മിക്കവരുമാണ് താനിഷ്ടപ്പെടുന്നതിനെ സ്വന്തമാക്കാൻ താനല്ലാതാകുന്നത്..
അവൾ നമ്മളെ സ്നേഹിക്കണമെങ്കിൽ നമ്മള് നമ്മള് തന്നെയായിരിക്കണം..
ന്നേ..
ഞാനിങ്ങനെയുള്ള കുറേപ്പേരെ കണ്ടിട്ടുണ്ട് ..
അവരെ അടുത്തറിഞ്ഞാൽ ഞെട്ടിപ്പോകും..
ഒരാളെ മനസ്സിലാക്കാൻ വസ്ത്രവും രൂപവും മാനദണ്ഡമല്ലയെന്നല്ല..
അതിലുപരി പെരുമാറ്റവും സ്വഭാവവുമാണ്..
കഥ വായിച്ച് മനസ്സിനെ സപർശിക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
വാടാമല്ലിയെന്നല്ല; പൂക്കളെല്ലാം എന്റെ എല്ലാ കഥയിലും വരാറുണ്ട്. അതൊരു വീക്നെസ്സ് ആയിപ്പോയി?
മോളേ, സംഗതി നുമ്മന്റെ കഥയാണ്. പണി പാളീന്നാ തോന്ന്ണേ ല്ലേ?.
എങ്കിലും ഇത് തന്നെയാണ് ഇരുട്ടിനോട് എനിക്ക് പറയാനുള്ളത്.
നന്ദി ഇരുട്ട്, നന്ദി ഷജ്നാദേവി…
നിങ്ങള് രണ്ടുപേരുടെയും ശൈലിയിൽ നല്ല സാമ്യമുണ്ട്..
വാക്കുകളുടെ ഒഴുക്കിന്റെ കാര്യത്തിൽ..
എന്റെ കൂട്ടുകാരിയെന്ന് പറയുന്നു.അപ്പോ പിന്നെ അതുണ്ടാവുമല്ലോ.
എനിക്കാണെങ്കിൽ ഒരു പിടിയും കിട്ടുന്നില്ല
Super .. adipoli .. akalathil pozhiyunna baliyagal ..
നന്ദി വിയജകുമാർ
എന്റെ പൊന്നോ…കിടുക്കി… പൊളിച്ചു…mind blowing… എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു….ബ്രോ നിങ്ങള് പുലി ആരുന്നുല്ലേ
ഹേയ് അങ്ങനൊന്നൂല്ല. വെറുതേ ഒരു രസം.
നന്ദി ബ്രോ
Awzome story.
Kure koodu extend cheythirunnenkil kollamayirunnu..
നല്ല നിർദ്ദേശം Shahana. Thank you
നല്ല രചന.
മനസ്സിനെ വല്ലാതെ ഉലച്ചു.
കൂടുതൽ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല.
സസ്നേഹം,
ലതിക.
ആശാൻ വേറെ ലെവലാ ചേച്ചീ.
ഇത് എനിക്ക് തോന്നുന്നു; വെറുതേ ഇരിക്കുമ്പോ കുത്തിക്കുറിച്ചിട്ടതാവും എന്ന്.
തുടരുകയാണെങ്കിൽ; നമ്മളൊക്കെ ഒരുപാട് കരയേണ്ടി വരും.
കരയിപ്പിക്കലാണ് മൂപ്പര്ടെ ഹോബി.
പ്രണയവും ഇല്ലാതില്ല.
എഴുത്തുകാരൻ എന്റെ സുഹൃത്താണ്. എഴുത്തിന്റെ ബാലപാഠങ്ങൾ എനിക്ക് പകർന്നു തന്ന മികച്ച എഴുത്തുകാരന് സ്വാഗതം.
നല്ല കഥകൾ ഈ സൈറ്റിലും ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ പേര് എനിക്ക് മനസ്സിലായില്ല. ശരിയായ പേര് വെളിപ്പെടുത്താതിരിക്കാൻ താങ്കൾക്ക് തക്കതായ കാരണമുണ്ടായിരിക്കും എന്ന് വിചാരിക്കുന്നു.
നന്ദി.
Nannayittund ee site njan ishtapedan karanam ithupole nanmayulla karayikkunna santoshippikkunna postukalvkaranam anu.ee siteinte pinnanipravarthakarkkum ella ezhuthukarjkum big salute
വളരെ നന്ദി. ഞാൻ മനസ്സിലാക്കുന്നത് ഇവിടെ സപ്പോർട്ട് വളരെ കുറവാണെന്നാണ്.
അഭിപ്രായങ്ങൾ കുറയുമ്പോൾ കഥയും കുറയും
കൊള്ളാം
Thank you
Facebookile ente thoolika grpl vanna post analo ithu….. A last line koodi mattitu idarnu……
വിചാരിച്ചിരുന്നു.
പക്ഷേ അത് മറന്നുപോയി.ക്ഷമിക്കണം
Super..
Thank you