വാടാമല്ലി [Noufal] 199

പക്ഷേ, ഇതുകേട്ട സൗമ്യയുടെ കണ്ണുകൾ വിടർന്നു. അവൾ സൗമ്യഭാവമൊക്കെ വിട്ട് ചോദിച്ചു.

” അന്റെ ഏട്ടന് ഇന്നോടെന്തോ പറയാണ്ട്ന്ന് പറഞ്ഞിലേ ഇയ്യ് പറയ്”

“അത്…അത് പിന്നെ പറയാം. അല്ലെങ്കീ…അല്ലെങ്കി നേര്ട്ട് ചോയ്ക്കോ?”
അവൾ പതറിപ്പോയിരുന്നു. സൗമ്യയുടെ പെട്ടെന്നുള്ള ചോദ്യവും അതിലേറെ, ആഴമേറും ആഴിനിറക്കണ്ണുകളേയും അവൾക്ക് പ്രതിരോധിക്കാനായില്ല.

“എന്തേര്ന്ന് ഓളൊര് ഇത്. ഇത്രക്കൊള്ളൂ ഇയ്യി? ഇന്നാ പൊയ്ക്കോട്ടാ.” ഷമീനയവളെ ഒന്ന് കളിയാക്കി. അത് കേട്ട സുനിത പെട്ടെന്നവിടുന്ന് തടിതപ്പി.

വല്ലാത്തൊരു സൗന്ദര്യമായിരുന്നു സൗമ്യയുടെ മിഴികൾക്കപ്പോൾ…
മൊഴിയിൽ കിലുങ്ങും കൊലുസ്സായിരുന്നു…
അന്ന് എല്ലാമൊന്ന് ഏട്ടനോട് പറയാനായി അവൾ ഓടി വീട്ടിൽ കയറിയതും, രാജുവിന്റെ കാതിൽ മൊഴിയുന്നതും, രാജു തങ്ങൾ പോകുന്നത് വരെ നോക്കി നിന്നതുമൊക്കെ ഇന്നും വേദനയോടെയല്ലാതെ സൗമ്യക്ക് ഓർത്തെടുക്കാനാവില്ല.

പിറ്റേന്ന് രാജുവിനെ, അല്ല…രാജുവേട്ടനെ ബൈക്കുമായി കാണാഞ്ഞ് സൗമ്യ സങ്കടപ്പെട്ട് കൺമഷി കൈത്തണ്ടയിൽ പരന്നു. പിന്നീട് ബസ്സിലിരുന്ന് സങ്കടം പടർന്ന് കണ്ണീരൊഴുക്കിയത് കണ്ണീർക്കടലിൽ ചെന്നെത്തുമെന്ന് വിചാരിച്ചിരുന്നില്ല.
ഒടുവിലൊരു കുലുക്കത്തോടെ ബസ്സ് ഘോരശബ്ദത്തിലാ കാർ ഇടിച്ചു തെറിപ്പിച്ചപ്പോൾ നിർത്തിയിട്ട വാനിനും കാറിനുമിടയിൽ പെട്ടുപോയത് രാജുവേട്ടനാണെന്ന് ഷമീന പറഞ്ഞപ്പോഴും വിശ്വസിച്ചില്ല.
പക്ഷേ, ഓടിവന്നവർ വാൻ തള്ളിമാറ്റിയപ്പോൾ രാജുവിന്റെ വായിൽ നിന്നാണ് കുടംകണക്കേ രക്തമൊഴുകിയതെന്ന് മനസ്സിലായതും കണ്ണിലിരുട്ട് പരന്നു.
പിന്നെയൊന്നും ഓർമ്മയിലില്ല. അഴയിൽ നിന്നുതിർന്നൊരു തട്ടം പോലവൾ‌ ഒഴുകിവീണു.
പിന്നാരോ പറഞ്ഞു കേട്ടു ഒന്നു‌ പിടഞ്ഞു പോലുമില്ലെന്ന്… പക്ഷേ അന്ന് രാജു പിടഞ്ഞില്ലെങ്കിലും സൗമ്യ നിലവിട്ടൊഴുകിയ മനസ്സിന്റെ നിലയില്ലാക്കയത്തിൽ നിലതേടിപ്പിടഞ്ഞിരുന്നു.

പിന്നീട് ആരും കാണാതുള്ളം ചുടുകാട്ടിൽ കത്തിപ്പടർത്തി കെട്ടടക്കി.
അപ്പോഴും അടങ്ങാത്ത കനൽക്കല്ലുകൾ ബാക്കിയായിരുന്നുള്ളിൽ.

The Author

Noufal Muhyadhin

www.kkstories.com

25 Comments

Add a Comment
  1. Machane polichadukki…..
    Njan we kadha onnu copy cheythotte….
    Ingalude peril wats appil idana..

    1. ഇട്ടോളൂ

  2. മാഷേ..
    സൂപ്പറായിട്ട്ണ്ട്ട്ടാ..

    രു തട്ടിക്കൊട്ടുപോലെ തുടങ്ങിയതാണെന്ന് മനസ്സിലായി..
    ന്നാലും ങ്ങ പൊളിച്ചൂട്ടാ..

    “വാടാമല്ലിയും വാടിയിരുന്നു..” സൂപ്പർ..
    അതിലൊളിപ്പിചാശയമിഷ്ടപ്പെട്ടു..

    തന്നിലൊന്നുമില്ലെന്ന് കരുതുന്ന മിക്കവരുമാണ് താനിഷ്ടപ്പെടുന്നതിനെ സ്വന്തമാക്കാൻ താനല്ലാതാകുന്നത്..
    അവൾ നമ്മളെ സ്നേഹിക്കണമെങ്കിൽ നമ്മള് നമ്മള് തന്നെയായിരിക്കണം..
    ന്നേ..

    ഞാനിങ്ങനെയുള്ള കുറേപ്പേരെ കണ്ടിട്ടുണ്ട് ..
    അവരെ അടുത്തറിഞ്ഞാൽ ഞെട്ടിപ്പോകും..
    ഒരാളെ മനസ്സിലാക്കാൻ വസ്ത്രവും രൂപവും മാനദണ്ഡമല്ലയെന്നല്ല..
    അതിലുപരി പെരുമാറ്റവും സ്വഭാവവുമാണ്..

    1. ഷജ്നാദേവി

      കഥ വായിച്ച് മനസ്സിനെ സപർശിക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
      വാടാമല്ലിയെന്നല്ല; പൂക്കളെല്ലാം എന്റെ എല്ലാ കഥയിലും വരാറുണ്ട്. അതൊരു വീക്നെസ്സ് ആയിപ്പോയി?

      1. മോളേ, സംഗതി നുമ്മന്റെ കഥയാണ്. പണി പാളീന്നാ തോന്ന്ണേ ല്ലേ?.
        എങ്കിലും ഇത് തന്നെയാണ് ഇരുട്ടിനോട് എനിക്ക് പറയാനുള്ളത്.
        നന്ദി ഇരുട്ട്, നന്ദി ഷജ്നാദേവി…

        1. നിങ്ങള് രണ്ടുപേരുടെയും ശൈലിയിൽ നല്ല സാമ്യമുണ്ട്..
          വാക്കുകളുടെ ഒഴുക്കിന്റെ കാര്യത്തിൽ..

          1. എന്റെ കൂട്ടുകാരിയെന്ന് പറയുന്നു.അപ്പോ പിന്നെ അതുണ്ടാവുമല്ലോ.
            എനിക്കാണെങ്കിൽ ഒരു പിടിയും കിട്ടുന്നില്ല

  3. Super .. adipoli .. akalathil pozhiyunna baliyagal ..

    1. നന്ദി വിയജകുമാർ

  4. എന്റെ പൊന്നോ…കിടുക്കി… പൊളിച്ചു…mind blowing… എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു….ബ്രോ നിങ്ങള് പുലി ആരുന്നുല്ലേ

    1. ഹേയ് അങ്ങനൊന്നൂല്ല. വെറുതേ ഒരു‌ രസം.
      നന്ദി ബ്രോ

  5. Awzome story.
    Kure koodu extend cheythirunnenkil kollamayirunnu..

    1. നല്ല നിർദ്ദേശം Shahana. Thank you

  6. നല്ല രചന.
    മനസ്സിനെ വല്ലാതെ ഉലച്ചു.
    കൂടുതൽ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല.
    സസ്നേഹം,
    ലതിക.

    1. ഷജ്നാദേവി

      ആശാൻ വേറെ ലെവലാ ചേച്ചീ.
      ഇത് എനിക്ക് തോന്നുന്നു; വെറുതേ ഇരിക്കുമ്പോ കുത്തിക്കുറിച്ചിട്ടതാവും എന്ന്.
      തുടരുകയാണെങ്കിൽ; നമ്മളൊക്കെ ഒരുപാട് കരയേണ്ടി വരും.
      കരയിപ്പിക്കലാണ് മൂപ്പര്ടെ ഹോബി.
      പ്രണയവും ഇല്ലാതില്ല.

  7. ഷജ്നാദേവി

    എഴുത്തുകാരൻ എന്റെ സുഹൃത്താണ്. എഴുത്തിന്റെ ബാലപാഠങ്ങൾ എനിക്ക് പകർന്നു തന്ന മികച്ച എഴുത്തുകാരന് സ്വാഗതം.
    നല്ല കഥകൾ ഈ സൈറ്റിലും ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.

    1. ഈ പേര് എനിക്ക് മനസ്സിലായില്ല. ശരിയായ പേര് വെളിപ്പെടുത്താതിരിക്കാൻ താങ്കൾക്ക് തക്കതായ കാരണമുണ്ടായിരിക്കും എന്ന് വിചാരിക്കുന്നു.
      നന്ദി.

  8. Nannayittund ee site njan ishtapedan karanam ithupole nanmayulla karayikkunna santoshippikkunna postukalvkaranam anu.ee siteinte pinnanipravarthakarkkum ella ezhuthukarjkum big salute

    1. വളരെ നന്ദി. ഞാൻ മനസ്സിലാക്കുന്നത് ഇവിടെ സപ്പോർട്ട് വളരെ കുറവാണെന്നാണ്.
      അഭിപ്രായങ്ങൾ കുറയുമ്പോൾ കഥയും കുറയും

  9. കൊള്ളാം

    1. Thank you

  10. Facebookile ente thoolika grpl vanna post analo ithu….. A last line koodi mattitu idarnu……

    1. വിചാരിച്ചിരുന്നു.
      പക്ഷേ അത് മറന്നുപോയി.ക്ഷമിക്കണം

  11. Super..

    1. Thank you

Leave a Reply

Your email address will not be published. Required fields are marked *