അവളൊന്ന് തല ആട്ടി….
> 20:24
കുട്ടു അമ്മു പറഞ്ഞ സാധനം ഒക്കെ എടുത്ത് കൊണ്ട് ഫ്ലാറ്റിലേക്ക് കേറി പോയി…
അമ്മു : എല്ലാം ഒണ്ടോ
കുട്ടു : ആ പിന്നെ അഞ്ഞൂറ് ഞാൻ എടുത്തേ
അമ്മു ഒന്ന് മൂളി
കുട്ടു : ഇന്നാ കഴിക്കാൻ
അമ്മു : ഉം….
കുട്ടു : ഡീ നിന്റെ ഈ പട്ടി ഷോ ഒക്കെ നിർത്തിക്കോ അതാ നിനക്ക് നല്ലത് ചുമ്മാ കെടന്ന് കരയണ്ടി വരും
അമ്മു : മേലാ ആവശ്യം ഇല്ലാത്ത കാര്യത്തില് കേറി അഭിപ്രായം പറഞ്ഞാ നിന്റെ പല്ലടിച്ച് ഞാൻ താഴെ ഇടും…. നിക്കുന്നോ പോണോ
കുട്ടു : ഞാൻ പോവാ… ഞാൻ പറഞ്ഞെന്നെ ഒള്ളൂ….പിന്നെ കൂടുതൽ ഷോ ഇട്ടാ അറിയാലോ ചേട്ടനെ നിന്റെ ഊപ്പാട് വരും….
അമ്മു : എത്ര രൂപ തന്നു ചോട്ടൻ…. ?
കുട്ടു : പോടീ ചേട്ടൻ ഇവടെ ഇല്ല….കാലത്ത് ഞാൻ എണീക്കും മുന്നേ പോയതാ…എടി സോനാരെ ഇവളെ ഒന്ന് ഉപദേശിക്ക്….
അമ്മു : എറങ്ങടാ എറങ്ങി പോവാൻ..
അമ്മു അവനെ വെളിയിലേക്ക് ഉന്തി….
അവൾടെ കണ്ണ് നെറഞ്ഞ് തുളുമ്പി….
അമ്മു കുട്ടൂനെ പിടിച്ച് വെളിയിൽ ആക്കി ഡോർ ലോക്ക് ചെയ്തു….
അമ്മു കരഞ്ഞോണ്ട് റൂമിലേക്ക് ഓടി….
ജീവിതത്തിൽ ഇത്ര അധികം സ്നേഹിച്ച ഇന്ദ്രൻ അവളെ ഒരു പൊട്ടി ആക്കിയത് അമ്മൂന് താങ്ങാൻ പറ്റുന്നതിന്റെ അപ്പറം ആയിരുന്നു….
അമ്മു തേങ്ങി തേങ്ങി കരഞ്ഞോണ്ട് റൂമിൽ തലേണ കെട്ടിപ്പിടിച്ച് കെടന്നു
സോനേം ജാനുവും കൂടെ അങ്ങോട്ട് പോയി…
സോന : മോനെ വിട്ടേക്ക് ടാ അയ്യേ നീ എന്തോന്ന് ഇത് ചെ…
അമ്മു തലേണ വിട്ട് സോനടെ തൊടയിൽ തല അമർത്തി
അമ്മു : എനിക്ക് സഹിക്കാൻ പറ്റുന്നില്ല സോനു…. അവൻ എന്നോട് ഇങ്ങനെ ചെയ്യുംന്ന് ഞാൻ വിചാരിച്ചില്ല… ഞാൻ എത്ര സ്നേഹിച്ചതാ അവനെ.. എന്നി എന്നിട്ട് എന്നിട്ട് അവൻ ചെയ്തത് കണ്ടോ നീ സോനു…
അമ്മു അലമൊറ ഇട്ട് കരഞ്ഞ് തളർന്നു….
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥