പുള്ളി മടിച്ച് മടിച്ച് പറഞ്ഞു….
എന്നാ അയാളെ കണ്ട് സോന കരയാൻ തൊടങ്ങി….
കറി ഉള്ളിലേക്ക് കേറി സോനെ ഒന്ന് ദയനീയം ആയി നോക്കി
സോന കരഞ്ഞോണ്ട് ഉള്ളിലേക്ക് ഓടി…
അമ്മു പിന്നാലെ നടക്കാൻ തൊടങ്ങിയതും പുള്ളി അവളെ വിളിച്ചു
അമ്മു ഒന്ന് നിന്നു
കറി : ഞാൻ ഒരു പ്രശ്നം ഒണ്ടാക്കാൻ വന്നതല്ല…
അമ്മു : ?
കറി : എനിക്ക് അവളോട് സംസാരിക്കണം ഒന്ന്
അമ്മു : ഞാൻ വിളിക്കാ അങ്കിളെ?
അമ്മു പോയി കൊറച്ച് കഴിഞ്ഞതും സോനെ വിളിച്ചോണ്ട് വന്നു
സോന തറ നോക്കി നിക്കാ
സോനു കറി അവളെ ഒന്ന് വിളിച്ചു
സോന : അപ്പാ അപ്പൻ പറയുന്ന പോലെ ഞാൻ നടന്നോളാപ്പാ എന്നോട് ക്ഷമിക്കണം…
സോന കൈ കൂപ്പി കരഞ്ഞു…
വേണ്ട മക്കളെ അങ്ങേര് തറ നോക്കി പറഞ്ഞു
സോന അത്ഭുതത്തോടെ നോക്കി….
കറി : ഞാൻ എന്റെ സ്വാർത്ഥത കൊച്ചിന്റെ മേലെ അടിച്ച് വക്കാൻ നോക്കി.. മോള് എന്നോട് ക്ഷമിക്ക്….
സോന : അപ്പാ ?
സോന തേങ്ങി കരഞ്ഞോണ്ട് പറഞ്ഞു…
കറി : എന്റെ മോളെ ജീവനോടെ കാണുന്നതാ എന്റെ സന്തോഷം മതം ചട്ടം ജാതി ഒന്നും വേണ്ട
പുള്ളി കണ്ണ് തൊടച്ച് പറഞ്ഞു….
സോന നടന്ന് അങ്ങേർടെ അടുത്ത് മുട്ടിൽ ഇരുന്നു….
പുള്ളി സോനടെ മുടി തടവി
സോന : എന്റെ മോൾക്ക് അതാ ഇഷ്ട്ടം എങ്കി അത് നടക്കട്ടെ…. പുള്ളി ചിരിച്ചോണ്ട് പറഞ്ഞു…
സോന : താങ്ക്സ് അപ്പാ…. സോന പുള്ളിടെ മുട്ടിൽ തല അമർത്തി….
കറി : എവടെ ഇല്ലേ….
പുള്ളി അകത്തേക്ക് നോക്കി പറഞ്ഞു….
അമ്മു : ആരാ അങ്കിളെ നന്ദൻ സോറി ആനന്ദ് ആണോ…
കറി ഒന്ന് മൂളി
അമ്മു : അവനേം വീട്ടില് കേറ്റാറില്ല അങ്കിളെ… അവൻ ഇവടെ ഒന്നും അല്ല….
കറി : അപ്പൊ നിങ്ങള്
അമ്മു : ഞങ്ങള് മാത്രെ ഇവടെ ഒള്ളൂ…. ?
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥