ഞാൻ വെളിയിലേക്ക് എറങ്ങി… . . . അമ്മു : നീ എന്താ ഈ പറയുന്നേ പപ്പാ ?
പത്മിനി : എന്താ ടാ
അമ്മു : ഇങ്ങനെ ഒക്കെ പറയണ്ട കാര്യം എന്താ ഒള്ളെ ?…
അമ്മു അപ്പൊ നീ അലിഞ്ഞോ ഇത്രേ ഒള്ളൂ നീ
അമ്മു : അതല്ല എന്നാലും അങ്ങനെ ഒക്കെ പറഞ്ഞത് എന്തിനാ….ദേ ശിവ അറിഞ്ഞാ കൊഴപ്പം ആവും ട്ടൊ
പത്മിനി : ഒന്നും സംഭവിക്കില്ല…. അവനെ ഒരു പാഠം പടിപ്പിക്കണം അമ്മു എന്നാലേ ശെരി ആവു….ആ പിന്നെ ഞാൻ എറങാ എനിക്ക് ഒന്ന് രണ്ട് സാധനം വാങ്ങാൻ ഒണ്ട്
അവൾ അമ്മൂനെ ഒന്ന് തോളിൽ തട്ടി ബാഗ് എടുത്ത് എറങ്ങി….
അമ്മു ഡോർ അടച്ച് കരയാൻ തൊടങ്ങി…. വല്ലാത്ത സങ്കടം തോന്നി അങ്ങനെ ഒന്നും പറയണ്ടായിരുന്നു…
എന്നാ താഴെ ഞാൻ അവളെ കാത്ത് നിന്നു….
കൊറച്ച് കഴിഞ്ഞതും പത്മിനി പാട്ടും പാടി എറങ്ങി വന്നു….
ഞാൻ അവൾടെ മുന്നിലേക്ക് എടുത്ത് ചാടി ഒന്ന് തല അങ്ങോട്ടും ഇങ്ങോട്ടും ചെരിച്ച് അവളെ നോക്കി ചിരിച്ചു….
പത്മിനി : ദേ എന്നെ എന്തെങ്കിലും ചെയ്താ ഒണ്ടല്ലോ
ഞാൻ : ഞാൻ എന്ത് ചെയ്യാൻ നീ അല്ലെ എല്ലാം ചെയ്യുന്നേ ?….സത്യം പറഞ്ഞാ നിന്നോട് എനിക്ക് നന്ദി ആണ് ഒള്ളത്
പത്മിനി : ഒന്ന് പോവാൻ സമ്മതിക്കോ എനിക്ക് ഇയാളെ കാണുന്നത് തന്നെ ഒരുമാതിരി ആണ്…
ഞാൻ : നിക്ക് ഒരു രണ്ട് മിനിറ്റ്
പത്മിനി : പറഞ്ഞ് തൊലക്ക്
ഞാൻ : ഒരു കാര്യം ഒറ്റ കാര്യം നീ എന്റെ ലൈഫ് മൂഞ്ചിക്കാൻ ഒറപ്പിച്ചു
പത്മിനി : നിന്റെ ലൈഫ് അത് നീ ആണ് ഇല്ലാതാക്കിയത്… ഞാൻ അമ്മൂനെ നിന്റെ കൈയ്യീന്ന് രക്ഷിക്കാൻ ആണ് നോക്കുന്നത്….
ഞാൻ : ? നീ നീ…
പത്മിനി : കൂടുതൽ ചിരിക്കണ്ട മോനെ ഇന്ദ്രജിത്തേ
ഞാൻ : അപ്പൊ നിന്റെ കൈയ്യീന്ന് അവനെ ആര് ഡീ രക്ഷിക്കും…
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥