> 19:24
ബീച്ചില് ഞാനും നന്ദനും കൂടെ പോയിഇരുന്നു….
കൊറച്ച് കഴിഞ്ഞതും സനലും വിക്രുക്കുട്ടനും കൂടെ വന്നു കൊറച്ച് നേരം സംസാരിച്ച് അവന്മാര് എന്റെ ബൈക്ക് എടുത്തോണ്ട് പോയി….
. . . അടുത്ത ദിവസം വൈകീട്ട് കുട്ടു സ്നാക്ക്സ് കഴിക്കുമ്പോ അമ്മു അവനെ ഇങ്ങനെ നോക്കി ഇരുന്നു…
അമ്മു : എടാ ഞാൻ ചെയ്തത് തെറ്റാണോ ടാ
അമ്മു അവന്റെ തല തടവി ചോദിച്ചു
കുട്ടു : എന്ത് ഫ്രൈട് ചിക്കൺ വാങ്ങിയതൊ
അമ്മു : അതല്ല
കുട്ടു : ചേട്ടനെ ദ്രോഹിച്ചതാണോ
അമ്മു ഒന്നും പറഞ്ഞില്ല
കുട്ടു : ഞാൻ ചുമ്മാ പറയാതെ ആണ്
അമ്മു : എന്ത്
കുട്ടു : എടി ചേച്ചി
അമ്മു : നിക്ക് നിക്ക് വാ അടുത്ത് വാ
അവൻ ചിക്കൺ ബക്കറ്റ് എടുത്ത് അവൾടെ മേലെ ചാരി ഇരുന്നു
അമ്മു അവന്റെ തല മസാജ് ചെയ്ത് അവനെ നോക്കി ഇരുന്നു
കുട്ടു : പച്ചക്ക് പറഞ്ഞാ അവന്മാര് നിങ്ങളെ പണിഞ്ഞു അത് പാളി ചേട്ടൻ തിരിച്ച് പണി വച്ചു അത് മിസ്സ് ആയില്ല പക്ഷെ രണ്ടിലും നഷ്ട്ടം ചേട്ടനാ
അമ്മു : ഓ അപ്പൊ എനിക്ക് നഷ്ട്ടം ഒന്നും ഇല്ലേ….
കുട്ടു : എന്നല്ല നീ ആലോചിക്ക് ചെയ്യാത്ത കുറ്റത്തിന് ആ പാവം എത്ര പ്രാക്ക് കേട്ടു നാട് വിട്ട് പോയി നീ എത്ര അനുഭവിച്ചു അമ്മു
അമ്മു ഇങ്ങനെ ബൊമ്മ പോലെ ഇരുന്ന് കരയാൻ തൊടങ്ങി
കുട്ടു : എടി ആ പപ്പക്ക് എന്താ ഇത്ര ചേട്ടൻ അവളെ ഒറക്കി കളയും കേട്ടോ…
അമ്മു : അയ്യോ അതിനെ കൊണ്ട്.. പാവാ പക്ഷെ സ്നേഹം കൊണ്ടാ….
കുട്ടു : ചേട്ടനെക്കാളും സ്നേഹം കൊള്ളാ
അമ്മു : എന്താ ടാ നിനക്ക് ഇത്ര സൈഡ് വലിവ് അവൻ എന്താ ഓഫർ ചെയ്തേ
ചേച്ചി നീ അങ്ങനെ പറയല്ലേ നിന്റെ സങ്കടം കണ്ടാ എനിക്ക് സഹിക്കൊ
അമ്മു : ഉവ്വ്
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥