കുട്ടു : നീ ഇത് ആലോചിക്ക് ചേട്ടന്റെ സ്റ്റൈൽ കണ്ട് എത്ര പെണ്ണുങ്ങൾ ആണ് പെറകെ നടക്കുന്നെ എന്നിട്ട് ആ മണ്ടൻ എന്താ ചെയ്യുന്നേ നിന്നെ മതി പറഞ്ഞ് നടക്കുന്നത് കണ്ടോ….
അമ്മു അവന്റെ കൈക്ക് അടിച്ചു….
കുട്ടു : ഞാൻ ആണേ കളഞ്ഞിട്ട് നല്ല പെണ്ണിനെ കെട്ടിയേനെ
അമ്മു : പറ പോയിട്ട് ചേട്ടനോട് വേറെ കെട്ടാൻ
കുട്ടു : നടന്ന തന്നെ എടി അങ്ങേർക്ക് പ്രേമം അസ്ഥിക്ക് പിടിച്ച് പ്രാന്തായതാ അയാള് ഒരു മാനവും ഇല്ലാതെ കേറി വരും
അമ്മു : കുട്ടുവേ
കുട്ടു : ചേച്ചി നിനക്ക് ചേട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റോ എടി അങ്ങേര് റോക്ക് സ്റ്റാർ ആണ് നോക്കിക്കോ മനസ്സ് മാറി വേറെ കെട്ടാൻ വല്ലതും പോയാ തീരും
മരിച്ചാലും അങ്ങനെ ഒന്ന് നടക്കില്ല അമ്മൂന്റെ ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു….
അവളൊന്ന് ചിരിച്ചു….
കുട്ടു : എടി നമ്മക്ക് പോവാ ഡീ
അമ്മു : എണീക്ക് ടാ നാറി മര്യാദക്ക് ബാക്കി അവടെ വച്ചിട്ട് പൊക്കോ….
അടുത്ത ദിവസം കാലത്ത് അമ്മു കുട്ടു രണ്ട് പേരും സൂര്യടെ വീട്ടിലേക്ക് പോയി
കുട്ടു : എവടെ ഡീ ആ വായി നോക്കി
അവൻ ശ്രീയോട് ചോദിച്ചു
ശ്രീ : നിന്റെ എളയ വായിനോക്കി അളിയൻ അവടെ ഫുൾ ഡേ ജിമ്മില് കെടന്ന് കുത്തി മറിഞ്ഞ് സീൻ ആയി അവനെ നോക്കാൻ പോയി…
അമ്മു : ?
ശ്രീ : അവന്റെ ഭാര്യ വേറെ കെട്ടാൻ പോവാന്ന് പറഞ്ഞ് ഇന്നലെ രാത്രി വന്ന് ഒരേ കരച്ചിൽ ആയിരുന്നു അവൻ
അമ്മു : ? ?
ശ്രീ : എന്തിന് ഡീ അമ്മു എന്തിന് പറ
അമ്മു : ടാ കുട്ടു ഇത്തിരി വെള്ളം കൊണ്ട് വാ
കുട്ടു : എറങ്ങി പോടാന്ന് നേരെ പറഞ്ഞാ പോരെ
അമ്മു : എറങ്ങി പോടാ
കുട്ടു : ?
എടി ആ പപ്പ ആണ് പറഞ്ഞത്.. അമ്മു ശ്രീടെ കൈ പിടിച്ച് പറഞ്ഞു….
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥