ഞാൻ : ഏയ് ഞാനില്ല നീ വൈകീട്ട് വാ എനിക്ക് പണി ഒണ്ട്….
നന്ദൻ : ശെരി…
വിളിച്ച് വരാൻ പറയാൻ ഉള്ളവരെ ഒക്കെ വിളിച്ച് പറഞ്ഞു… ശ്രീയെ വിളിച്ചു അനിയത്തിയോട് ഒന്ന് വരാൻ പറയോ എന്നും പറഞ്ഞ് ഫോൺ വച്ച് ബൂസ്റ്റ് ഒണ്ടാക്കി തിരിച്ചു വരുമ്പോ വീണ്ടും ഫോൺ റിങ് ആയി….
ആനി പേര് കണ്ടതും എനിക്ക് ദേഷ്യം ആണ് വന്നത്….
ഞാൻ ഫോൺ എടുത്തു
ഹലോ… ഹൽ ല്ലോ ഇന്ദ്രാ
അപ്പൊ തന്നെ ഞാൻ മൈക്ക് മ്യൂട്ട് ആക്കി…
ഇല്ല അവക്ക് അറിയാ ഫോൺ വിളിക്കാൻ പാടില്ലേന്ന് നേരിൽ കണ്ട നാല് വട്ടവും പറഞ്ഞ ഒറ്റ കാര്യം ആണ്….
ഞാൻ ഫോൺ കട്ടാക്കി എയർ പോഡ്സ് എടുത്ത് വീണ്ടും കുത്തി… അങ്ങോട്ട് വിളിച്ചു….
ഹലോ… ആനി നോർമൽ ആയി സംസാരിച്ചു…
ഞാൻ : പറ
ആനി : നമ്മടെ കാര്യം എന്തായി
ഞാൻ : ഏത് നമ്മടെ കാര്യം…ഓ മറ്റേ അത് ഞാൻ ശ്രീയെ ഏൽപ്പിക്കാ… പിന്നെ ഇന്നലെ എന്താ പെട്ടെന്ന് പോയത്
ആനി : അത് കൊറച്ച് ബിസി ആയിരുന്നു… നമ്മടെ കാര്യം എന്തായി
ഞാൻ കണ്ണടച്ച് അവളുടെ സംസാരത്തിൽ മാത്രം ശ്രദ്ധ കൊടുത്തു…
അതേ ഒരു ഒച്ച ഇല്ലാത്ത സംസാരം അവടെ ഒണ്ട്…. സൂസിടെ ഇന്നലെ ഒള്ള നോട്ടം കണ്ടപ്പോ തന്നെ എനിക്ക് തോന്നി….
ഞാൻ : ആനി
ആനി : ഹാ… ഹാ
ഞാൻ : എടൊ സോറി… എക്സ്പീരിയൻസ് ഇല്ലാത്തവരെ ജോലിക്ക് ചേർക്കാൻ പറ്റില്ല ഡോ നമ്മക്ക് നോക്കാ….
വല്ലതും പറയും മുന്നേ ഫോൺ കട്ടായി….
എടി സൂസി മൈരേ നിന്റെ അപ്പനെ വിറ്റ കാശ് ഒണ്ട് എന്റേൽ… ഇട്ട് വാങ്ങാൻ നോക്കാ….
ഞാൻ നെറ്റ് ഓൺ ആക്കിയതും ഒരു വീഡിയോ അപ്പൊ തന്നെ അർജു അയച്ചിട്ടുള്ള വീഡിയോ വന്നു….
[ വീഡിയോ സ്ഥലം – സൂസിടെ ഫ്ലാറ്റ് അവടെ സോഫയിൽ ചാരി കെടക്കുന്ന ഹരി സൂസി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു
😭
ഡാ മോനെ എന്തായി?
ഈ കഥയും, കഥക്കുള്ളിലെ കഥയും (കാന്താരി) 2ണ്ടും മനസ്സിനെ വല്ലാതെ കുലുക്കിക്കളഞ്ഞു. അതുകൊണ്ടാണ് ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചത്, സമയം എടുത്ത് എഴുതിയാൽ മതി മച്ചാനെ wait ചെയ്തോളാം..💥