വധു is a ദേവത 45 [Doli] 659

കുട്ടുന്റെ ചിരി വന്നു

അമ്മ : എന്താടാ

കുട്ടു : ഇത് ഒന്നൂല്ലാ അമ്മായി ഇതാണ് motivation കിട്ടിയ ചേച്ചി

അമ്മു : ഇല്ല ആന്റി എന്നെ തിരിഞ്ഞ് നോക്കാത്ത ഇന്ദ്രന് വേണ്ടി ഞാൻ കരയില്ല ജിം ആണ് അതിന് പറ്റിയ വഴി…

അമ്മ : മോളെ എനിക്കറിയാ നീ ഈ കോപ്രായം മുഴുവൻ കാണിക്കുന്നത് വീട് ഒന്ന് ഓണാക്കാനും കൂടെ നിന്റെ സങ്കടം മറക്കാനും ആണ്

അമ്മു : സങ്കടം എന്ത് സങ്കടം 😁 🥹

അമ്മ : പോട്ടെ പോട്ടെ

അമ്മു : ഞാനെ പലതും ചെയ്ത് നോക്കുന്നുണ്ട് പക്ഷെ ഒന്നും അങ്ങോട്ട് മെന ആവുന്നില്ല സജിയേ

അമ്മു ചിരിച്ചോണ്ട് കരച്ചൽ അടക്കാൻ നോക്കി…

അമ്മ : തൽക്കാലം മോള് കുട്ടൂന്റെ കൂടെ ശ്രീടെ വീട്ടി പോ

അമ്മു : ഏയ്‌ വേണ്ട വേണ്ട അവർക്ക് ഒക്കെ എന്നോട് ദേഷ്യാ അവർടെ ഇന്ദ്രൻ നാട് വിട്ട് പോയത് ഞാൻ കാരണം ആണല്ലോ

കുട്ടു : അങ്ങനെ ഒന്നും ഇല്ല നീ വേണേ വന്നോ നിനക്ക് ജിമ്മില് പോയി കഴിക്കാൻ ഒള്ള കാലി തീറ്റ കൂടെ വാങ്ങിച്ചോണ്ട് വരാ…

> 19:44

ആഹാ വാ വാ കറക്കം ഒക്കെ കഴിഞ്ഞോ

പപ്പ തിരിച്ച് വന്ന കുട്ടൂനേം അമ്മുനേം നോക്കി പറഞ്ഞു…

അമ്മ : ഞാനാ ഉന്തി തള്ളി വിട്ടത്

പപ്പ : നന്നായി… അല്ല ടോ കേശു എപ്പോ എത്തുന്നേ

അമ്മ :അറിയില്ല അവൻ വരും

പപ്പ : ഞാൻ പോണോ വിളിക്കാൻ

അമ്മ : വേണ്ട അവന് വണ്ടി ഇണ്ട്…

പപ്പ : ഉം… നിങ്ങള് ഇരിക്ക് ഞാൻ ഇപ്പൊ വരാ…

അമ്മ : മഹി നിക്കേ ഞാൻ ഇപ്പൊ വരാ

അമ്മ പപ്പടെ പിന്നാലെ എണീറ്റ് പോയി…

” പൊന്നൂ ആഹാരം കഴിച്ചോ… ആണോ ദേ നല്ല പോലെ ആഹാരം കഴിച്ചോ തെണ്ടി നടന്നാ ഇണ്ടല്ലോ “

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *