പരുങ്ങി പരുങ്ങി അമ്മ പപ്പടെ പിന്നില് പോയി…
അമ്മ : എന്താ ഒറ്റക്ക് വന്നിട്ട്
പപ്പ : വയറ് വേദന ഡോ ഞാൻ ജോണിനെ വിളിച്ച് വല്ല solution
അമ്മ : ഫോൺ തന്നെ
പപ്പ : എന്തിന്
അമ്മ : തരാൻ
പപ്പ : ഈ വയസായ കാലത്താ സംശയം
അമ്മ : താ … താ
ആദ്യം ദേഷ്യത്തോടെ ഒരു ഓർഡർ പോലേം പിന്നെ കെഞ്ചുന്ന പോലേം അമ്മ പറഞ്ഞു…
പപ്പ : ഞാൻ പോട്ടെ എനിക്ക് വെള്ളം വേണം
അമ്മ : എനിക്ക് എന്റെ കൊച്ചിനോട് സംസാരിക്കണം അല്ലെ ഞാൻ ചത്ത് കളയും
പപ്പ നടത്തം നിർത്തി തിരിഞ്ഞ് നോക്കി
അമ്മ : ഞാൻ നിങ്ങടെ ഭാര്യ ആണ്, രണ്ട് മൂന്ന് ദിവസം ആയി എപ്പോ നോക്കിയാലും watsapp -ല് തന്നെ കാണും എടക്ക് ഒരു മുങ്ങല് എനിക്ക് ഒന്നും മനസ്സിലാവില്ല വിചാരിച്ചോ
പപ്പ : കൃഷ്ണ വാശി പിടിക്കല്ലേ ഞാൻ അത്ര പറഞ്ഞിട്ടാ എനിക്ക് call ചെയ്യാൻ ഒള്ള permission കിട്ടിയത് താൻ നശിപ്പിക്കല്ലേ…
അമ്മ : ഓ അപ്പൊ കളി അല്ല കാര്യം ആണ്…
പപ്പ : എടോ let him breathe
അമ്മ : അപ്പൊ എനിക്കോ, എനിക്ക് ബ്രീത്തണ്ടേ… അപ്പൊ നിങ്ങള് എന്നോട് മറച്ച് വച്ചു അവൻ വിളിക്കണ കാര്യം ഉം…
പപ്പ : എന്റെ അമ്മ ആണ് സത്യം ഓരോ ദിവസവും ഞാൻ വീട്ടില് വിളിക്ക് വിളിക്ക് അമ്മോട് സംസാരിക്കാ എന്ന് പറയും കേക്കണ്ടെ നിർബന്ധം പിടിക്കാൻ പറ്റോ പിന്നെ വിളിച്ചില്ലേ എന്തോ ചെയ്യും… അതാ ഡോ ഞാൻ…
അമ്മ : ശെരി ആയിക്കോട്ടെ… അവനോട് പറ ഞാൻ ചാവുമ്പോ കൊള്ളി വക്കാൻ എങ്കിലും വാശി കാണിക്കാതെ വരാൻ….
എന്നാൽ ഇതൊന്നും അറിയാതെ അമ്മു ഇന്ദ്രൻ വരാൻ പോവുന്ന പതിനഞ്ചാം ദിവസത്തെ കാത്തിരുന്നു…
Done
Thank You, Submit cheytho release aayittillallo site il