വധു is a ദേവത 45 [Doli] 660

കാലത്ത് അമ്മു താഴെ പോവുമ്പോ സൂര്യ ശ്രീ രണ്ടാളും വന്നിട്ടുണ്ട്

അമ്മു : എപ്പോ വന്നു

ശ്രീ : കൊറച്ച് നേരായി…

അമ്മു : എന്താടി പെട്ടെന്ന്

ആന്റി ശ്രീക്ക് ഒരു ഗ്ലാസ് പാല് കൊണ്ട് കൊടുത്തു

സൂര്യ : എനിക്ക്

ആന്റി : നിനക്ക് പാല് വേണ്ട എന്നല്ലേ പറഞ്ഞെ

സൂര്യ : ബൂസ്റ്റ്‌ ആണേ… 😁

ആന്റി : വല്ല പണിക്കും പോടാ

സൂര്യ : അല്ലെങ്കിലും കുടുംബക്കാര് ഒന്നല്ലേ എന്നും

അമ്മ : ആഹ് എന്താ കാലത്ത് തന്നെ ഒരു ഇത്…അടി ആണാ…

പപ്പ : ആഹ് ഇതാര്

നിങ്ങള് എങ്ങോട്ട് പോയെ

ഉള്ളിലേക്ക് വന്ന അങ്കിൾ-നോടായി ആന്റി ചോദിച്ചു

അങ്കിൾ : ഓ നടക്കാൻ

പപ്പ പോയി കൈ കഴുകി വന്നു

സൂര്യ : രാമേട്ടാ ടീച്ചറെ ഒന്ന് വന്ന് നിന്നെ

അമ്മ : എന്താടാ 😃

സൂര്യ : വാ

അമ്മ പപ്പടെ അടുത്ത് പോയി നിന്നു

സൂര്യ അവരെ ചേർത്ത് നിർത്തി

അമ്മ : ഇവൻ എന്താ ഈ കാണിക്കണേ

ശ്രീയും സൂര്യയും കൂടെ അവർടെ കാല് തൊട്ട് എണീറ്റു…

പപ്പ : ഓ ഓ.. നന്നായി വരൂ എന്താ പെട്ടെന്ന്

പപ്പ അവർടെ തലയില് കൈ വച്ച് പറഞ്ഞു

ശ്രീ : ഇനി മാമനും അമ്മായിയും വാ

അവര് അവർടെ കൂടെ കാല് പിടിച്ച് എണീറ്റു

അമ്മ : എന്താടാ കാര്യം പറ

സൂര്യ : 😊 അത്

അമ്മ : ഏഹ് ഏഹ്.. 😌ന്താ ഒരു കള്ളത്തരം

ശ്രീ : അതന്നെ ഫ്യൂ… 😁

അമ്മ : ആയ് ആണോ 😂 സൂപ്പർ മക്കളെ

മഹി ആന്റി : കലക്കി ശ്രീക്കുട്ടി…

പപ്പ : ആഹാ കൊള്ളാ മിടുക്കൻ

സൂര്യ : ശേ 😨😰

അമ്മു : 😊 സൂപ്പർ ഡീ

അമ്മ : അല്ല വീട്ടി പറഞ്ഞോ

ശ്രീ : ഇല്ല ഇവടെ പറഞ്ഞിട്ട് ഇനി അങ്ങനെ അങ്ങോട്ടും പോണം

അമ്മ : കൊള്ളാ കൊള്ളാ സൂപ്പർ കേട്ടോ… ദേ നല്ല പോലെ സൂക്ഷിക്കണം കേട്ടോ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *